കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമന്തപ്പ രക്ഷപ്പെട്ടതെങ്ങനെ... കേട്ടാല്‍ ഞെട്ടും!!!

Google Oneindia Malayalam News

ജമ്മു: ആറ് ആള്‍ ഉയരത്തില്‍ മഞ്ഞാണ്. കൊടും തണുപ്പെന്ന് പറഞ്ഞാല്‍ കൊടും തണുപ്പ്. അതിനടിയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ ആറ് ദിവസം ജീവന്‍ വിടാതെ കഴിഞ്ഞത്.

ഇത് ഒരു അത്ഭുതം തന്നെയാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഭക്ഷണമോ വെള്ളമോ ചൂടോ ഇല്ലാതെ ഇത്രയും നാള്‍ മഞ്ഞിനടിയില്‍ ജീവനോടെ ഇരിയ്ക്കാന്‍ കഴിയുക എന്ന് ശാസ്ത്രലോകം അത്ഭുതപ്പെടുകയാണ്.

ആറ് നാള്‍ മഞ്ഞിനടിയില്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഹനുമന്തപ്പ ഇപ്പോള്‍ ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുകയാണ്. ഹനുമന്തപ്പ മഞ്ഞിനടിയില്‍ ജീവന്‍ നിലനിര്‍ത്തിയ കഥ...

35 അടി ഉയരത്തില്‍ മഞ്ഞ്

35 അടി ഉയരത്തില്‍ മഞ്ഞ്

ഹിമപാതത്തില്‍ സൈനിക പോസ്റ്റിന് മുകളിലേയ്ക്ക് 35 അടി കടമുള്ള മഞ്ഞ് പാളിയാണ് പതിച്ചത്. ഏതാണ്ട് എണ്ണൂറ് മീറ്ററോളം നീളത്തിലായിരുന്നു ഇത്.

ഹനുമന്തപ്പ

ഹനുമന്തപ്പ

19 മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് ഹനുമന്തപ്പഇതിനടിയില്‍ ആറ് ദിവസം ജീവനോടെ കഴിയുകയായിരുന്നു. എങ്ങനെയാണ് ഹനുമന്തപ്പയ്ക്ക് അത് സാധ്യമായത്.

എയര്‍ പോക്കറ്റ്

എയര്‍ പോക്കറ്റ്

ഹിമപാതത്തില്‍ വീണ മഞ്ഞുപാളിയ്ക്കുള്ളില്‍ ഉണ്ടായ 'എയര്‍ പോക്കറ്റ്' ആണ് ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെയെത്തി

എങ്ങനെയെത്തി

മഞ്ഞുമേഖലയിലെ ജീവിതം സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് സിയാച്ചിനില്‍ പോസ്റ്റ് ചെയ്യുക. ഹനുമന്തപ്പയും മറ്റ് സൈനികരും അങ്ങനെ തന്നെ ആയിരുന്നു. ഹനുമന്തപ്പ എയര്‍പോക്കറ്റ് കണ്ടെത്തി അങ്ങോട്ട് നീങ്ങുകയായിരുന്നോ എന്ന് വ്യക്തമല്ല. എന്തായാലും അവര്‍ക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.

ഇതാണ് അത്ഭുതം

ഇതാണ് അത്ഭുതം

മൈനസ് 30 മുതല്‍ മൈനസ് 50 വരെയാണ് ഇവിടത്തെ തണുപ്പ്. അതിനുള്ളിലാണ്പുറം ലോകം കാണാതെ, ഭക്ഷണമോ വെള്ളമോ ചൂടോ ഇല്ലാതെഹനമാന്‍ ഹനുമന്തപ്പ ആറ് ദിവസം കഴിഞ്ഞത്. ഇതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

തണുപ്പില്‍ ഇത്രനാള്‍ കഴിയുമ്പോഴേയ്ക്കും ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ടുപോകും. അതാണ് ഇപ്പോള്‍ ഹനുമന്തപ്പ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നവും. ശരീരത്തിന് ചൂടും പതുക്കെപ്പതുക്കെ ജലാംശവും നല്‍കിയാണ് ഇപ്പോള്‍ ചികിത്സ പുരോഗമിയ്ക്കുന്നത്.

രക്ഷാ പ്രവര്‍ത്തനം

രക്ഷാ പ്രവര്‍ത്തനം

ഹിമപാതം ഉണ്ടായ സ്ഥലത്ത് എത്തിച്ചേരുക തന്നെ വലിയ പ്രതിസന്ധിയായിരുന്നു. അവിടേയ്ക്കാണ് 150 ഓളം സൈനികര്‍ സ്‌നിപ്പര്‍ നായ്ക്കളും അത്യാധുനിക ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

 കോണ്‍ക്രീറ്റിനേക്കാള്‍ കട്ടി

കോണ്‍ക്രീറ്റിനേക്കാള്‍ കട്ടി

കോണ്‍ക്രീറ്റിനേക്കാള്‍ കട്ടിയിലായിരുന്നു ഇവിടെ മഞ്ഞുപാളികള്‍ ഉണ്ടായിരുന്നത്. റഡാറുകളും ഡിക്ടറ്ററുകളും ഉപയോഗിച്ചായിരുന്നു പരിശോധന.

പ്രതീക്ഷയുടെ പൊന്‍വെളിച്ചം

പ്രതീക്ഷയുടെ പൊന്‍വെളിച്ചം

പത്ത് സൈനികരം മരിച്ചു എന്ന് കരുതിയിരിയ്ക്കുമ്പോഴാണ് ഹനുമന്തപ്പയെ കണ്ടെത്തുന്നത്. ഇത് രക്ഷാ പ്രവര്‍ത്തകരില്‍ പ്രതീക്ഷയുടെ വെളിച്ചം നല്‍കി. പക്ഷേ ബാക്കിയാരേയും ജീവനോടെ കണ്ടെടുക്കാനായില്ല.

കാത്തിരിയ്ക്കാം

കാത്തിരിയ്ക്കാം

ഇപ്പോള്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഹനുമന്തപ്പയുടെ ജീവന് വേണ്ടി. അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുന്നതിനായി കാത്തിരിയ്ക്കാം. ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ആറ് ദിനങ്ങളെ കുറിച്ച് കേള്‍ക്കാന്‍ കാതോര്‍ക്കാം.

English summary
Siachen avalanche: 35 feet under snow for 5 days, air pocket kept him alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X