കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് സല്യൂട്‌സ് ഹനുമന്തപ്പ... മഞ്ഞിനെ തോല്‍പിച്ച ധീരസൈനികന്‍ മരണത്തിന് കീഴടങ്ങി

Google Oneindia Malayalam News

ദില്ലി: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയ സാനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പ കൊക്കാട് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട പത്ത് സൈനികരില്‍ ജീവനോടെ രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു. ആറ് ദിവസം മഞ്ഞിനടിയില്‍ ജീവനോടെ കഴിഞ്ഞ ഹനുമന്തപ്പ വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായിരുന്നു.

ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 11.45 ന് ആയിരുന്നു ഹനുമന്തപ്പ മരണത്തിന് കീഴടങ്ങിയത്.

ഹനുമന്തപ്പ

ഹനുമന്തപ്പ

19 മദ്രാസ് റെജിമെന്റ് അംഗമായ ഹനുമന്തപ്പയെ രണ്ട് ദിവസം മുമ്പാണ് സിയാച്ചിനിലെ ഹിമാപാതമുണ്ടായ സ്ഥലത്ത് നിന്ന് മഞ്ഞിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഹനുമന്തപ്പയുടെ ജീവിന് വേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു.

അതീവഗുരുതരാവസ്ഥയില്‍

അതീവഗുരുതരാവസ്ഥയില്‍

ദില്ലിയിലെ സൈനിക ആശുപത്രിയില്‍ എത്തിയ്ക്കുമ്പോള്‍ തന്നെ ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

മരവിച്ച ശരീരം

മരവിച്ച ശരീരം

ആറ് ദിവസം മഞ്ഞിനടിയില്‍ കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന്റെ പല ഭാഗങ്ങളും മരവിച്ചിരുന്നു. ശ്വാസതടസ്സവും ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.

വെന്റിലേറ്ററില്‍

വെന്റിലേറ്ററില്‍

ദില്ലിയിലെ സൈനിക ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആയിരുന്നു ഹനുമന്തപ്പ ഉണ്ടായിരുന്നത്. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട അവസ്ഥിയിലായിരുന്നു അദ്ദേഹം.

ചെറിയ ഹൃദയമിടിപ്പ്

ചെറിയ ഹൃദയമിടിപ്പ്

സിയാച്ചിനില്‍ 35 അടി താഴ്ചയില്‍ ഹനുമന്തപ്പയെ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തില്‍ ചെറിയ ഹൃദയമിടിപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

കോമയില്‍

കോമയില്‍

കഴിഞ്ഞ ദിവസം തന്നെ ഹനുമന്തപ്പ 'കോമ' സ്‌റ്റേജില്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്, മരുന്നുകളോടും ശരീരം പ്രതികരിയ്ക്കുന്നുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി സന്ദര്‍ശിച്ചു

പ്രധാനമന്ത്രി സന്ദര്‍ശിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

English summary
After battling for life for almost 10 days, Siachen 'braveheart' soldier Lance Naik Hanumanthappa passed away on Thursday at 11.45 am, while undergoing treatment at Delhi's Research & Referral Army hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X