അവസാനം വരെ പൊരുതിയ ഹനുമന്തപ്പ ഇനി ദീപ്തമായ ഓര്മ
കര്‍ണാടക: മൈനസ് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മണിക്കൂറുകളോളം പൊരുതിയ ഹനുമന്തപ്പ ഇനി ദീപ്തമായ ഓര്‍മ്മ. ആറുദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ 35 അടിയോളം താഴ്ചയില്‍ അകപ്പെട്ട് ഹനുമന്തപ്പ അവസാന ശ്വാസം വരെ പൊരുതി ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സിയാനില്‍ മഞ്ഞുപാളിക്കള്കിടയില്പ്പെട്ട് രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു.
കര്‍ണാടക ധാര്‍വാട് സ്വദേശിയായ ഹനുമന്തപ്പയുടെ മൃതദേഹം വ്യാഴ്യാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തില്‍ ഹുബഌയില് എത്തിച്ചു. ജന്മദേശമായ ബേട്ടാദുത്ത് ഗ്രാമത്തില്‍ വെള്ളിയാഴ്ച പൂര്‍ണ ബഹുമതികളോടെ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് ഹനുമന്തപ്പയുടെ അവസാന യാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

അവസാന യാത്ര
ആറു ദിവസം മഞ്ഞുപാളികളുടെ അടിയില്‍പ്പെട്ട് ഹനുമന്തപ്പയെ തിങ്കളാഴ്ച രാത്രിയാണ് രക്ഷിച്ചത്. ചൊവ്വ്ഴ്ച രാവിലെ മുതല്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം വ്യ്ഴ്യാഴ്ച പകല്‍ 11.45 ഓടെയാണ് മരിച്ചത്.

പൊതുദര്‍ശനത്തിന്
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മൃതദേഹം ദില്ലി കന്റോണ്മെന്രിലെ ബ്രാന് സ്വകയറില്‍ പൊതു ദര്‍ശനത്തിന് വച്ചു.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്
പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, അരവിന്ദ് കെജ്രിവാള്, കര, നാവിക, വ്യോമ സേനാധിപന്മാര് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മൃതദേഹം ജന്മനാട്ടിലേക്ക്
കര്‍ണാടകയിലെ ധാര്വാഡയിലുള്ള ബേത്തൂദൂര് ഗ്രാമത്തില്‍ വെള്ളിയാഴ്ച സംസ്കരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ഹനുമന്തപ്പയുടെ മൃതദേഹം ഏറ്റുവാങ്ങി.

കുടുംബം
ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി, മകള്‍ 18 മാസം പ്രായമുള്ള നേത്ര അമ്മ ബസമ്മ, അച്ഛന് രാമപ്പ കൊപ്പാട് എന്നിവര്‍ സ്വകയറില്‍ മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു.

മൃതദേഹം
ആയിരങ്ങളാണ് ്ഹനുമന്തപ്പയുടെ മൃതദേഹം കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.

വരുന്ന തലമുറക്ക് പ്രചോദനം
ഹനുമന്തപ്പയിലെ സൈനികന് ഇനി വരുന്ന തലമുറകള്‍ക്കെല്ലാം പ്രചോദനമായി നിലനില്‍ക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications