കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം വരെ പൊരുതിയ ഹനുമന്തപ്പ ഇനി ദീപ്തമായ ഓര്‍മ

  • By Siniya
Google Oneindia Malayalam News

കര്‍ണാടക: മൈനസ് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മണിക്കൂറുകളോളം പൊരുതിയ ഹനുമന്തപ്പ ഇനി ദീപ്തമായ ഓര്‍മ്മ. ആറുദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ 35 അടിയോളം താഴ്ചയില്‍ അകപ്പെട്ട് ഹനുമന്തപ്പ അവസാന ശ്വാസം വരെ പൊരുതി ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സിയാനില്‍ മഞ്ഞുപാളിക്കള്‍കിടയില്‍പ്പെട്ട് രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു.

കര്‍ണാടക ധാര്‍വാട് സ്വദേശിയായ ഹനുമന്തപ്പയുടെ മൃതദേഹം വ്യാഴ്യാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തില്‍ ഹുബഌയില്‍ എത്തിച്ചു. ജന്മദേശമായ ബേട്ടാദുത്ത് ഗ്രാമത്തില്‍ വെള്ളിയാഴ്ച പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് ഹനുമന്തപ്പയുടെ അവസാന യാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

അവസാന യാത്ര

അവസാന യാത്ര

ആറു ദിവസം മഞ്ഞുപാളികളുടെ അടിയില്‍പ്പെട്ട് ഹനുമന്തപ്പയെ തിങ്കളാഴ്ച രാത്രിയാണ് രക്ഷിച്ചത്. ചൊവ്വ്ഴ്ച രാവിലെ മുതല്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം വ്യ്ഴ്യാഴ്ച പകല്‍ 11.45 ഓടെയാണ് മരിച്ചത്.

പൊതുദര്‍ശനത്തിന്

പൊതുദര്‍ശനത്തിന്

ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മൃതദേഹം ദില്ലി കന്റോണ്‍മെന്‍രിലെ ബ്രാന്‍ സ്വകയറില്‍ പൊതു ദര്‍ശനത്തിന് വച്ചു.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, അരവിന്ദ് കെജ്രിവാള്‍, കര, നാവിക, വ്യോമ സേനാധിപന്മാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 മൃതദേഹം ജന്മനാട്ടിലേക്ക്

മൃതദേഹം ജന്മനാട്ടിലേക്ക്

കര്‍ണാടകയിലെ ധാര്‍വാഡയിലുള്ള ബേത്തൂദൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച സംസ്‌കരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ഹനുമന്തപ്പയുടെ മൃതദേഹം ഏറ്റുവാങ്ങി.

കുടുംബം

കുടുംബം

ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി, മകള്‍ 18 മാസം പ്രായമുള്ള നേത്ര അമ്മ ബസമ്മ, അച്ഛന്‍ രാമപ്പ കൊപ്പാട് എന്നിവര്‍ സ്വകയറില്‍ മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു.

മൃതദേഹം

മൃതദേഹം

ആയിരങ്ങളാണ് ്ഹനുമന്തപ്പയുടെ മൃതദേഹം കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.

വരുന്ന തലമുറക്ക് പ്രചോദനം

വരുന്ന തലമുറക്ക് പ്രചോദനം

ഹനുമന്തപ്പയിലെ സൈനികന്‍ ഇനി വരുന്ന തലമുറകള്‍ക്കെല്ലാം പ്രചോദനമായി നിലനില്‍ക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പറഞ്ഞു.

English summary
Siachen 'braveheart' soldier Lance Naik Hanumanthappa’s last journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X