കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധലിംഗ മഹാസ്വാമി സിദ്ധഗംഗ മഠത്തിന്റെ പുതിയ ആചാര്യനാകും; ആത്മീയതയില്‍ മുഴുകിയ ശ്രേഷ്ഠന്‍

Google Oneindia Malayalam News

ബെംഗളൂരു: സിദ്ധഗംഗ മഠത്തിന്റെ പുതിയ ആചാര്യന്‍ സിദ്ധലിംഗ മഹാസ്വാമി ആയേക്കുമെന്ന് സൂചന. അദ്ദേഹത്തെ സിദ്ധഗംഗ മഠം ഉടന്‍ നിയമിക്കുമെന്നാണ് വിവരം. ആചാര്യന്‍ ശിവകുമാര്‍ സ്വാമിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ മഠാധിപനെ നിയോഗിക്കുന്നത്.

X

നിലവില്‍ സിദ്ധലിംഗ മഹാസ്വാമിയാണ് മഠത്തിന്റെ മിക്ക കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്. 1963 ജൂലൈ 22നാണ് അദ്ദഹം ജനിച്ചത്. മഠത്തിന് കീഴില്‍ തന്നെ ആയിരുന്നു വിദ്യാഭ്യാസം. വിശ്വനാഥ എന്നായിരുന്നു ആദ്യപേര്. ബെംഗളൂരുവിലെ മഗഡിയിലാണ് ജനനം.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് അദ്ദേഹം സിദ്ധഗംഗ ഗുരുകുലത്തിലെത്തിയത്. പ്രദേശവാസിയായ ഒരു സന്യാസിയുടെ നിര്‍ദേശ പ്രകാരമാണ് മാതാപിതാകള്‍ അദ്ദേഹത്തെ മഠത്തിലേക്ക് അയച്ചത്. പിന്നീട് ശിവകുമാര്‍ സ്വാമിയുടെ പ്രിയ ശിഷ്യന്‍മാരില്‍ ഒരാളായി.

നടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണംനടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണം

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തു. പിന്നീടാണ് മഠത്തിലെ ആത്മീയ വിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നിയത്. പിന്നീട് ശിവകുമാര്‍ സ്വാമിയുടെ മുഴുസമയ സേവകനാവുകയായിരുന്നു.

1988ലാണ് സിദ്ധലിംഗ മഹാസ്വാമി വിരക്താശ്രമത്തിലെത്തിയത്. അക്കാലത്ത് മഠത്തില്‍ ഗൗരീശങ്കര സ്വാമിയുമായി ബന്ധപ്പെട്ട വിവാദം ശക്തമായിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗികത ആരോപിച്ച് ഗൗരീശങ്കരക്കെതിരെ കേസെടുത്തു. ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി വെറുതെവിട്ടു. പിന്നീട് ഗൗരീശങ്കര അവധിയില്‍ പോയി. തുടര്‍ന്നാണ് സിദ്ധലിംഗ മഹാസ്വാമി ദൗത്യം ഏറ്റെടുത്തത്. ശിവകുമാര്‍ സ്വാമി ശാരീരിക അസ്വാസ്ഥ്യം കാരണം പദവികളില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് സിദ്ധലിംഗ മഹാസ്വാമി ആയിരുന്നു.

English summary
Siddaganga Swamiji’s successor: Who will be the pontiff of Siddaganga mutt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X