ബിജെപിയുടേത് വ്യാമോഹം; ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും രാജിവെക്കില്ല, സര്‍ക്കാറിന് ഭീഷണയില്ലെന്ന്
ബെംഗളൂരു: കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന ബിജെപി നേതാക്കളുടെ പ്രചരണത്തിനെതിരെ മുന്‍മുഖ്യന്ത്രി സിദ്ധരാമയ്യ രംഗത്ത്. ബിജെപി കള്ളം പ്രചരപ്പിക്കുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയും രാജിവെക്കില്ല, സഖ്യ സര്‍ക്കാറിന് ഒരു ഭീഷണയും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയായി മൂന്ന് ദിവസത്തിനുള്ളില്‍ രാജിവെക്കേണ്ടി വന്നതിന്‍റെ നിരാശയാണ് ബിഎസ് യെദ്യൂരപ്പക്ക്. വീണ്ടും അധികാരത്തില്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനായി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയക്ക് എടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിജയിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വരും ദിവസങ്ങളില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 19 ന് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് കോണ്‍ഗ്രസിനെ വിറപ്പിച്ച് യെദ്യൂരപ്പയുടെ അവകാശ വാദം ഉണ്ടായത്.

ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ് കോണ്‍ഗ്രസും ജനതാദളും മത്സരിച്ചതെങ്കിലും ബദ്ധവൈരികളുടെ കൂട്ടുകെട്ടിനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് മാണ്ഡ്യ പോലുള്ള മണ്ഡലങ്ങളില്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ ഇരു പാര്‍ട്ടികള്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.












Click it and Unblock the Notifications