ജൈനനോ ഹിന്ദുവോ... ആദ്യം സ്വന്തം മതം ഏതെന്ന് വ്യക്തമാക്കൂവെന്ന് അമിത് ഷായോട് സിദ്ധരാമയ്യ!
Recommended Video

ബെംഗളൂരു: കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഹിന്ദുവാണെന്ന് വിളിച്ചിരുന്നു. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സിദ്ധരാമയ്യ.

താന്‍ അഹിന്ദുവാണോയെന്ന് പറയും മുന്‍പത് ആദ്യം താങ്കളുടെ മതം ഏതെന്ന് വ്യക്തമാക്കൂ എന്നാണ് അമിത് ഷായോട് സിദ്ധരാമയ്യ പറഞ്ഞത്. അമിത് ഷാ ജൈനവിഭാഗത്തില്‍ ജനിച്ചയാളാണ്. ജൈനന്‍മാര്‍ ഹിന്ദുക്കളല്ല. അത് മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് തന്‍റെ മതത്തേയും വിശ്വാസത്തേയും ചോദ്യം ചെയ്യുക എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. തന്നെ ഭയമുള്ളതിനാലാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഷാ ഉയര്‍ത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളേയും പിന്നോക്ക വിഭാഗത്തിലുള്ളവരേയും അഹിന്ദ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രചാരണത്തിന് എത്തിയ അമിത് ഷാ നിരവധി ആരോപണങ്ങളാണ് സിദ്ധരാമയ്യയ്ക്കെതിരെ ഉയര്‍ത്തിയത്. ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ തിരുമാനം രാഷ്ട്രേയ പ്രേിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുക്കളെ വിഭദജിക്കാന്‍ ഉദ്ദേശം വെച്ചുള്ളതാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.












Click it and Unblock the Notifications