Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമത്തിലുള്ളവർക്കൊപ്പം നൃത്തം ചെയ്ത് സിദ്ദരാമയ്യ; വീഡിയോ വൈറൽ

ബെംഗളൂർ; ഗ്രാമവാസികൾക്കൊപ്പം നൃത്തം ചെയ്യുന്ന മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ സിദ്ദരാമയ്യയുടെ വീഡിയോ വൈറൽ. മൈസൂരിലെ തന്റെ ജന്മഗ്രാമമായ സിദ്ധരാമന ഹുണ്ടിയിൽ വെച്ചാണ് പ്രദേശവാസികൾക്കൊപ്പം സിദ്ദരാമയ്യ നൃത്തം ചെയ്തത്. വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.

 kkk-1648202403.jpg -Properties Reuse Image

ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ സിദ്ദരാമയ്യ തന്റെ ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. പാട്ട് പാടിക്കൊണ്ട് നൃത്തം ചെയ്യുകയാണ് ഗ്രാമത്തിലുള്ളവർ ചെയ്യുന്നത്. ഇതിനൊപ്പമാണ് സിദ്ദരാമയ്യയും കൂടിയത്. നിരവധി പേരാണ് ഉത്സവത്തിനായി ഒത്തുകൂടിയത്.

കഴിഞ്ഞ ദിവസം നിയമസഭയിൽ മൂന്ന് ദിവസത്തെ സിദ്ധരാമേശ്വര ഉത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള തന്റെ അനുഭവത്തെ കുറിച്ചും തന്റെ ഗ്രാമത്തോടുള്ള അടുപ്പത്തെക്കുറിച്ച് സിദ്ധരാമയ്യ വാചാലനായിരുന്നു. തന്റെ പേരും പിതാവിന്റെ പേരും (സിദ്ദരാമെഗൗഡ) അവരുടെ കുലദൈവമായ സിദ്ധരാമേശ്വരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സിദ്ധരാമയ്യ സഭയിൽ സംസാരിച്ചിരുന്നു.

Recommended Video

cmsvideo
    Allegation against BJP government in Karnataka | Oneindia Malayalam

    ഒരു നാടോടി കലാകാരനെന്ന നിലയിൽ തന്റെ വേരുകളെക്കുറിച്ചും 'ജനപദ കുനിത' എന്ന നാടോടി നൃത്തം അവതരിപ്പിക്കുന്ന ഒരു നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു താൻ എന്നും നേരത്തേ സിദ്ദരാമയ്യ വെളിപ്പെടുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+