കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയെ തഴഞ്ഞ് കോണ്‍ഗ്രസ്; വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി, ഇനി പ്രതിപക്ഷ നേതാവ്

Google Oneindia Malayalam News

ദില്ലി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്തെ നേതാക്കളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു. അതേസമയം, കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യയെ നിയമിക്കുകയും ചെയ്തു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Sidd

കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയാണ് വര്‍ക്കിങ് കമ്മിറ്റി. ഇതില്‍ നിന്ന് സിദ്ധരാമയ്യയെ പുറത്താക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസിലെ പ്രമുഖര്‍ ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകരാര്‍ കാരണം സിദ്ധരാമയ്യ ആണെന്നാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്.

ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്

അദ്ദേഹത്തിനെതിരെ ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുമുണ്ട്. എന്നാല്‍, പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കര്‍ണാടക പ്രതിപക്ഷ നേതാവായി നിമയിച്ചത് സിദ്ധരാമയ്യക്ക് നേട്ടമാണ്. അതിന് അദ്ദേഹം സോണിയാ ഗാന്ധിയോട് നന്ദിപറഞ്ഞു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്ന് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല, പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിലും അദ്ദേഹം നന്ദി പറഞ്ഞു.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

ഡികെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കര്‍ണാടക നിയമനിര്‍മാണ സമിതിയിലെ പ്രതിപക്ഷ നേതാവായി മുന്‍ മന്ത്രി എസ്ആര്‍ പാട്ടീലിനെ നിയമിക്കുകയും ചെയ്തു.

English summary
Siddaramaiah dropped from CWC, made Karnataka Leader of Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X