കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ നേടിയത് ചരിത്ര നേട്ടം; 40 വർഷത്തിന് ശേഷം അഞ്ച് വർഷം തികയ്ക്കുന്ന മുഖ്യമന്ത്രി!

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് മെയ് 12ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മെയ് 28 ആകുമ്പോഴേക്കും സിദ്ധരാമയ്യ സർക്കാർ തങ്ങളുടെ ഭരമ കാലാവധിയായ അഞ്ച് വർഷം തികയ്ക്കുകയാണ്. മെയ് 2013ലായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അഞ്ച് വർഷം അദ്ദേഹം പൂർത്തിയാക്കി. എന്നാൽ ഇത് ഒരു ചരിത്രനേട്ടമാണ്. നാൽപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി തന്റെ ഭരണ കാലാവധിയായ അഞ്ച് വർഷം പൂർത്തിയാക്കുന്നത്.

1972-1977 വരെ ഭരണ കാലാവധി പൂർത്തിയാക്കിയ ഡി ദേവരാജാണ് അവസാനമായി അഞ്ച് വർഷം പൂർത്തതിയാക്കിയ മുഖ്യമന്ത്രി. സിദ്ധരാമയ്യയെ പോലെ തന്നെ മൈസൂരുവിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. എന്നാൽ പിന്നീട് 1980ന് ശേഷം ആർക്കും അഞ്ച് വർഷം പൂർത്തിയാക്കാൻ സാധിച്ചില്ല. കർണാടകയിൽ 19 സർക്കാരും നാല് പ്രസിഡണ്ട് ഭരണവുമാണ് ഉണ്ടായിരുന്നത്. 1983 മുതൽ കർണാടകയിൽ ഭരണം കൈയ്യാളിയ മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് കാണാം..

ആർ ഗുണ്ടു റാവു: ജനുവരി 1980-ജനുവരി 1983

ആർ ഗുണ്ടു റാവു: ജനുവരി 1980-ജനുവരി 1983

പ്രമുഖ കോൺഗ്രസ് നേതാവും അറിയപ്പെടുന്ന ബാറ്റ്മിന്റൺ താരവുമാണ് ആർ ഗുണ്ടു റാവു. ഡി ദേവരാജനു ശേഷം അടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ പിളർപ്പ് കാരണം അദ്ദേഹത്തിന് തന്റെ അധികാരം ഒഴിയേണ്ടി വരികയായിരുന്നു. അദ്ദേഹത്തിന്റെ അധികാരം അവസാനിച്ചശേഷം 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രാമകൃഷ്ണ ഹെഗ്ഡെ: 1983-1988 (മൂന്ന് തവണകളിൽ)

രാമകൃഷ്ണ ഹെഗ്ഡെ: 1983-1988 (മൂന്ന് തവണകളിൽ)

കർണാടകയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു രാമകൃഷ്ണ ഹെഗ്ഡെ. 1983ൽ ജനതാ പാർട്ടി വിജയിച്ചതിനു ശേഷമുള്ള മുഖ്യമന്ത്രിയാണ് അദ്ദേഹം. 1984ലെ ലോകസഭ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയം കണക്കിലെടുത്ത് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിയുകായയിരുന്നു. 1985ൽ വീണ്ടും അദ്ദേഹം 139 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വീണ്ടും മഖ്യമന്ത്രി പദം അലങ്കരിച്ചു. 1986ലും 1988ലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. എതിരായി വന്ന അഴിമതികേസിലാണ് അദ്ദേഹം അവസാനമായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്.

എസ് ആർ ബൊമ്മയ്: ആഗസ്ത് 1988-ഏപ്രിൽ 1989

എസ് ആർ ബൊമ്മയ്: ആഗസ്ത് 1988-ഏപ്രിൽ 1989

മൂന്നാമത്തെ തവണ രാമകൃഷ്ണ ഹെഗ്ഡെ രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് ജനതാദൾ നേതാവായ ബോമ്മൈ. എന്നാൽ വളരെ ചെറിയ സമയത്തേക്ക് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. ജനതാദളിൽ നിന്ന് തെറ്റി ലോക് ദൾ രൂപീകരിച്ചതോടെ അദ്ദേഹത്തിന്റെ ഭൂരിപക്ഷം തെളിയിക്കാനായി ഗവർണർ മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.

വീരേന്ദ്ര പട്ടീൽ: നവംമ്പർ 1989-ഒക്ടോബർ 1990

വീരേന്ദ്ര പട്ടീൽ: നവംമ്പർ 1989-ഒക്ടോബർ 1990

ഗുൽബർഗയിലെ പ്രമുഖനായ നേതാവാമ് വീരേന്ദ്ര പട്ടീൽ. 1968 മുതൽ 1971 വരെ മൂന്ന് വർഷമാണ് അദ്ദേഹം കർണാടകയിലെ മുഖ്യമന്ത്രിയായത്. തുടർന്ന് 1989ൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു. പാർട്ടിഹൈക്കമാന്റിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തപ്പോൾ വീണ്ടും കർണാടകയിൽ രാഷ്ട്രപതി ഭരണം വരികയായിരുന്നു.

എസ് ബങ്കാരപ്പ: ഒക്ടോബർ 1990- നവംമ്പർ 1992

എസ് ബങ്കാരപ്പ: ഒക്ടോബർ 1990- നവംമ്പർ 1992

വീരേന്ദ്ര പട്ടിലിന് ശേഷം രണ്ട് വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന വ്യക്തിയാണ് എസ് ബങ്കാരപ്പ. കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1967-ലാണ് ആദ്യമായി എംഎൽഎ ആയത്. തുടർന്ന് ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

വീരപ്പ മൊയ്ലി: നവംമ്പർ 1992-ഡിസംബർ 1994

വീരപ്പ മൊയ്ലി: നവംമ്പർ 1992-ഡിസംബർ 1994

1970 കളിലെ കോൺഗ്രസ് നേതാവും മുൻ കർമാടക മുഖ്യമന്ത്രിയുമാണ് വീരപ്പ മൊയ്ലി. രാജീവ് ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിനു ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. രണ്ട് വർഷ കാലമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നത്. കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷ കാലയളവ് പൂർത്തിയാക്കിയാണ് ഇദ്ദേഹത്തിന്റെ മുഖ്യമന്ത്രി കാലാവധി അവസാനിച്ചത്.

എച്ച് ഡി ദേവഗൗഡ: ഡിസംബർ 1994- മെയ് 1996

എച്ച് ഡി ദേവഗൗഡ: ഡിസംബർ 1994- മെയ് 1996

മുൻ കോൺഗ്രസ് നേതാലും ജനതാ ദളിന്റെ സ്ഥാപകനുമാണ് എച്ച് ഡി ദേവഗൗഡ. 155 സീറ്റ് നേടി വിജയിച്ച് 1994ലാണ് അദ്ദേഹം ജനതാദൾ മുഖ്യമന്ത്രിയാകുന്നത്. 1996ൽ ആകസ്മികമായി രാജ്യത്തെ പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹം കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കകുകയായിരുന്നു.

ജെഎച്ച് പട്ടേൽ: മെയ് 1996- ഒക്ടോബർ 1999

ജെഎച്ച് പട്ടേൽ: മെയ് 1996- ഒക്ടോബർ 1999

ആകസ്മികമായി എച്ച്ഡി ദേവഗൗഡ ഇന്ത്യൻ പ്രധാനമന്ത്രിയായതിനു ശേഷമാണ് ജനതാദൾ നേതാവായ ജയദേവപ്പ ഹാലപ്പ പട്ടേൽ കർണാടക മുഖ്യമന്ത്രിയാകുന്നത്. മൂന്ന് വർഷക്കാലമാണ് ഇദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. 115 സീറ്റ് വിജയച്ചാണ് ജനതാദൾ സർക്കാർ 1992ൽ അധികാരത്തിലെത്തുന്നത്. തുടർന്ന് 1996ലായിരുന്നു ദേവഗൗഡ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നത്. തുടർന്ന് എച്ച് ജെ പട്ടേൽ മുഖ്യമന്ത്രിയാകുകയായിരുന്നു.

എസ് എം കൃഷ്ണ: 1999-2004

എസ് എം കൃഷ്ണ: 1999-2004

1999ൽ കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാവ് എസ് എം കൃഷ്ണ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും കർണാടകയിലെ മുഖ്യമന്ത്രി കസേര അലങ്കരിക്കുകയുമായിരുന്നു. 2004 വരെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേര അലങ്കരിച്ചത്. മുഖ്യമന്ത്രിയുടെ കാലാവധി അഞ്ച് വർഷം ആകാൻ കഴിയാതെ അഞ്ച് മാസം മുമ്പേ തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനെ ഒഴിയേണ്ടി വന്നു.

ദരം സിങ്: മെയ് 2001- ജനുവരി 2006

ദരം സിങ്: മെയ് 2001- ജനുവരി 2006

2004ലെ കർണാടക തിരഞ്ഞെടുപ്പിൽ ജനതാദൾ എസിന് 58 സീറ്റും കോൺഗ്രസിന് 65 സീറ്റുമാണ് ലഭിച്ചചിരുന്നത്. തുടർന്ന് ജനതാദൾ എസ്സും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിച്ചു. മുതിർന്ന നേതാവായ ദരം സിങ്ങിനെയായിരുന്നു മുഖ്യമന്ത്രിയായി. എന്നാൽ രണ്ട് വർഷത്തെ ഭരണത്തോടെ ജനതാദൾ എസും കോൺഗ്രസും തമ്മിലുള്ള ഐക്യം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ദരം സിങിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

എച്ച്ഡി കുമാരസ്വാമി: ഫെബ്രുവരി 2006- ഒക്ടോബർ 2007

എച്ച്ഡി കുമാരസ്വാമി: ഫെബ്രുവരി 2006- ഒക്ടോബർ 2007

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. കർണാടകിലെ ഇരുപത്തഞ്ചാമത്തെ മുക്യമന്ത്രിയായിരുന്നു അദ്ദേഹം. കോൺഗ്രസ്- ജനതാദൾ എസ് ഐക്യം വേർപെട്ടതോടെ ബിജെപിയെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപീകരിച്ചു. 2006ലെ ആക്യത്തിനു ശേഷം കുമാരസ്വാമി മുഖ്യമന്ത്രിയായി. ബിഎസ് യെദ്യൂരപ്പയായിരുന്നു ആ സമയത്ത് ഉപ മുഖ്യമന്ത്രി. എന്നാൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ച മകന്റെ നീക്കത്തെ എതിർക്ക് ദേവഗൗഡ പാർട്ടി ദേശീയ പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്മാറി. 2007ൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് നംവമ്പർ 2007 മുതൽ മെയ് 2008 വരെ രാഷ്ട്രപതി ഭരണമായിരുന്നു സംസ്ഥാനത്ത് നിലനിന്നത്.

ബിഎസ് യെദ്യൂരപ്പ : മെയ് 2008- ജുലൈ 2011

ബിഎസ് യെദ്യൂരപ്പ : മെയ് 2008- ജുലൈ 2011

കുമാരസ്വാമി രാജിവെച്ചതോടെ കർണാടകയിൽ രാഷ്ട്രപതി ഭരണമായിരുന്നു നടന്നത്. തുടർന്ന് 110 സീറ്റ് നിയമസഭയിൽ അനുകൂലമാക്കാൻ ബിജെപിക്ക് സാധിച്ചു. 2008ൽ മുഖ്യമന്ത്രിയായി. എന്നാൽ 2011ൽ മൈനിങ് കേസിൽ അരോപണവിധേയനായ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരികയായിരുന്നു.

ഡിവി സദാനന്ദ ഗൗഡ: ആഗസ്ത് 2011- ജുലൈ 2012

ഡിവി സദാനന്ദ ഗൗഡ: ആഗസ്ത് 2011- ജുലൈ 2012

ബിജെപിയുടെ ഭരണം അസാനിപ്പിച്ച് കർണാടകയിലെ മുഖ്യമന്ത്രി കസേര അലങ്കരിച്ച വ്യക്തിയാണ് ഡിവി സദാന്ദഗൗഡ. എന്നാൽ കുറച്ച് മാസങ്ങൾ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞുള്ളൂ. യെദ്യൂരപ്പയുമായുള്ള തർക്കത്തിൽ 2012ൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

ജഗദീഷ് ഷെട്ടർ: ജുലൈ 2012-മെയ് 2013

ജഗദീഷ് ഷെട്ടർ: ജുലൈ 2012-മെയ് 2013

കർണാടകയിലെ നിലവിലെ പ്രതിപക്ഷ നേതാവാണ് ജഗദീഷ് ഷെട്ടർ. സദാനന്ദ ഗൗഡയുടെ രാജിക്ക് ശേഷമാണ് ഇദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഏകദേശം ഒരു വര്ഡഷ കാലത്തോളം മാത്രമേ ജഗദീഷ് ഷെട്ടറിന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ സാധിച്ചുള്ളൂ. 2013 മെയിൽ നടന്ന നിയസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതോടെ ഇദ്ദേഹത്തിന് മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്നു. തുടർന്ന് അഞ്ച് വർഷം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയായിരുന്നു കർണാടകയിലെ മുഖ്യമന്ത്രി.

English summary
Assembly elections in Karnataka will be held on May 12 before the Siddaramaiah government finishes its full five-year term on May 28, the Election Commission of India announced on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X