കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയുടെ തന്ത്രത്തില്‍ ബിജെപി ഞെട്ടുന്നു.... ശിവകുമാറുമായി ചര്‍ച്ച... നീക്കങ്ങള്‍ ഇങ്ങനെ!!

Google Oneindia Malayalam News

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെയാണ് കര്‍ണാടകത്തില്‍ ബിജെപി നീക്കങ്ങള്‍ നടത്തിയിരുന്നത്. കുമാരസ്വാമി സര്‍ക്കാരിനെ ഇന്നോ നാളെയോ വീഴ്ത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു യെദ്യൂരപ്പ. ജാര്‍ഖിഹോളി സഹോദരന്‍മാരും ഡികെ ശിവകുമാറും സംസ്ഥാനത്ത് ഉണ്ടാക്കിയ ഭരണ പ്രതിസന്ധി സിദ്ധരാമയ്യ വരുന്നതോടെ രൂക്ഷമാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സിദ്ധരാമയ്യ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള തന്ത്രവുമായിട്ടാണ് തിരിച്ചെത്തിയിരിക്കുന്നത്.

ജാര്‍ഖിഹോളി സഹോദരന്‍മാരും ഡികെ ശിവകുമാറും വരെ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുമെന്നാണ് മനസിലാവുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ രഹസ്യമായ ഇടപെടലുകളാണ് പ്രശ്‌നത്തില്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന ഭരണം വീഴാന്‍ പോവുകയാണെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു ബിജെപി. എന്നാല്‍ ഇതെല്ലാം വെള്ളത്തിലായിരിക്കുകയാണ്. ബിജെപി തകര്‍ക്കുന്നതിനായി കുമാരസ്വാമിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം.

കുമാരസ്വാമിയുമായുള്ള പ്രശ്‌നങ്ങള്‍

കുമാരസ്വാമിയുമായുള്ള പ്രശ്‌നങ്ങള്‍

താനടക്കമുള്ള മികച്ച നേതാക്കള്‍ പാര്‍ട്ടിയിലുണ്ടായിട്ടും ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനായിരുന്നു സിദ്ധരാമയ്യക്ക് എതിര്‍പ്പുള്ളത്. നേരത്തെ ജനതാദള്‍ വിട്ടുവന്ന നേതാവാണ് അദ്ദേഹം. ദേവഗൗഡയെയും കുമാരസ്വാമിയെയും തനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിദ്ധരാമയ്യ നേരത്തെ രാഹുലിനെ അറിയിച്ചതാണ്. ഈ പ്രശ്‌നങ്ങളായിരുന്നു സഖ്യത്തിലെ ഏറ്റവും വലിയ തലവേദന.

ഇനി പ്രശ്‌നങ്ങളുണ്ടാവില്ല

ഇനി പ്രശ്‌നങ്ങളുണ്ടാവില്ല

രാഹുലിന്റെ നിര്‍ദേശമനുസരിച്ച് കുമാരസ്വാമിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സിദ്ധരാമയ്യ സമ്മതിച്ചിട്ടുണ്ട്. യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ അദ്ദേഹം കുമാരസ്വാമിയെ നേരിട്ട് കാണുകയും ചെയ്തു. ഇരുവരും പ്രശ്‌നങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് ബിജെപിയെ നേരിടാനാണ് ഇനിയുള്ള നീക്കം. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം അണികളോടും നിര്‍ദേശിച്ചിട്ടുണ്ട്.

 നിര്‍ണായക യോഗം

നിര്‍ണായക യോഗം

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം കര്‍ണാടകയില്‍ ചേര്‍ന്നിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ യോഗത്തിലുണ്ടാവും. ഇതില്‍ വച്ച് ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുമായി സിദ്ധരാമയ്യ തന്നെ ചര്‍ച്ച നടത്തും. അസംതൃപ്തിയുള്ളവര്‍ക്ക് അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം. ഇതില്‍ മിക്ക നേതാക്കളും വഴങ്ങുമെന്നാണ് സൂചന.

രഹസ്യ കൂടിക്കാഴ്ച്ച?

രഹസ്യ കൂടിക്കാഴ്ച്ച?

സിദ്ധരാമയ്യ കോണ്‍ഗ്രസ് യോഗത്തിന് ശേഷം നേരെ പോകുന്നത് ബെലഗാവിയിലേക്കാണ്. ഇവിടെ ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി രഹസ്യ യോഗം ചേരും. മാധ്യമപ്രവര്‍ത്തകരെ പോലും അറിയിക്കാതെയാണ് ഈ നീക്കം. എന്നാല്‍ യോഗത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ബിജെപി ചോര്‍ത്തി നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്. യോഗത്തിലേക്ക് ഡികെ ശിവകുമാറും എത്തിയിട്ടുണ്ട്. തന്റെ ആവശ്യങ്ങള്‍ പിന്‍വലിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ നിന്ന് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന് രമേശ് ജാര്‍ക്കിഹോളി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബെലഗാവിയിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ

ബെലഗാവിയിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ

ബെലഗാവിയിലെ ശക്തരായ രാഷ്ട്രീയ നേതാക്കളാണ് രമേശ്, സതീഷ് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍. ഇവരുടെ അടുത്ത അനുയായിയായിരുന്ന ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ ഇവരേക്കാള്‍ വളര്‍ന്ന് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രൈമറി ലാന്‍ഡ് ഡെവലെപ്‌മെന്റ് ബാങ്ക് തിരഞ്ഞെടുപ്പില്‍ ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ഇവിടെ ലക്ഷ്മിയുടെ സ്ഥാനാര്‍ത്ഥികള്‍ വമ്പന്‍ ജയമാണ് നേടിയത്. ബാങ്കിന്റെ മുന്‍നിരയിലെ പ്രമുഖരെല്ലാം ലക്ഷ്മിയെ പിന്തുണയ്ക്കുന്നവരാണ്.

സിദ്ധരാമയ്യയ്യുടെ നീക്കങ്ങള്‍ നിര്‍ണായകം

സിദ്ധരാമയ്യയ്യുടെ നീക്കങ്ങള്‍ നിര്‍ണായകം

സിദ്ധരാമയ്യയുടെ ഇനിയുള്ള നീക്കങ്ങള്‍ ഓരോന്നും നിര്‍ണായകമാണ്. അതേസമയം ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് അദ്ദേഹത്തില്‍ വലിയ വിശ്വാസമുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ബെലഗാവിയില്‍ നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാന്‍ ശിവകുമാറിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അവരുടെ വോട്ടുബാങ്ക് ചോര്‍ത്താനുമാണ് ശിവകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രമേശ് ജാര്‍ക്കിഹോളിയെ കാണാനില്ല

രമേശ് ജാര്‍ക്കിഹോളിയെ കാണാനില്ല

ജാര്‍ക്കിഹോളി സഹോദരന്‍മാരിലെ രമേശിനെ കാണാനില്ലെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഇവരെ ബിജെപി ചാക്കിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. നേരത്തെ വലിയ വാഗ്ദാനങ്ങളുമായി ശ്രീരാമുലു അടക്കമുള്ള നേതാക്കള്‍ ഇവരെ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തന്റെ സഹോദരന്‍ എവിടെയും പോയിട്ടില്ലെന്നും ജന്മദേശമായ ഗോകകില്‍ ഉണ്ടെന്നും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. സിദ്ധരാമയ്യയുടെ നിര്‍ദേശ പ്രകാരം ഇയാളോട് ബെംഗളൂരുവിലേക്ക് വരേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍

രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍

സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തണമെങ്കില്‍ പ്രതിച്ഛായ നന്നാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തയ്യാറെടുപ്പിലാണ് സിദ്ധരാമയ്യ. സര്‍ക്കാരിനെ വീഴ്ത്തിയാല്‍ സംസ്ഥാനത്ത് തന്റെ പ്രതിച്ഛായ മോശമാകുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് സര്‍ക്കാരിന്റെയും സഖ്യത്തിന്റെയും രക്ഷകന്‍ എന്ന റോളാണ് അദ്ദേഹം കളിക്കുന്നത്. ഇതുവഴി കുമാരസ്വാമി ഇതുവരെ ഉണ്ടാക്കിയ പ്രതിച്ഛായയേക്കാളും മുകളിലെത്താന്‍ അദ്ദേഹത്തിന് സാധിക്കും. ഇതിലൂടെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവും സാധ്യമാകും.

ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റി

ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റി

സര്‍ക്കാര്‍ വീഴ്ത്താമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് തെറ്റിയിരിക്കുന്നത്. ഓപ്പറേഷന്‍ കമല പോലുള്ള പുതിയ രീതികള്‍ രഹസ്യമായി നീക്കി കൊണ്ടിരിക്കുകയായിരുന്നു യെദ്യൂരപ്പ. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായതോടെ ഈ നീക്കം പാളിയിരിക്കുകയാണ്. അതിലുപരി സഖ്യം ശക്തിപ്പെട്ടത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടിയാവും. സംസ്ഥാനത്ത് നിന്ന് 10 സീറ്റ് പോലും കിട്ടുക പ്രയാസമാകും. ഇത് യെദ്യൂരപ്പയുടെ രാഷ്ട്രീയ ഭാവി പോലും ഇല്ലാതാക്കുന്നതാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പ്

നിയമസഭാ ഉപതിരഞ്ഞെടുപ്പ്

ജാര്‍ക്കിഹോളി സഹോദരന്‍മാരുമായി നിയമസഭാ ഉപതിരഞ്ഞെടുപ്പും ജില്ലാ ഭരണസമിതികളിലെ മാറ്റവുമാണ് സിദ്ധരാമയ്യ ചര്‍ച്ച ചെയ്തത്. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ശിവകുമാര്‍ ബെല്‍ഗാവിയില്‍ നിന്ന് മാറിനിന്നാല്‍ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തങ്ങളുടെ വഴിക്ക് വരുമെന്നാണ് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ കരുതുന്നത്. ഇത് അവരെ കൂടുതല്‍ ശക്തരാക്കുകയും ചെയ്യും. അതേസമയം ബിജെപിയുടെ നീക്കങ്ങളെ തോല്‍പ്പിക്കാമെന്ന് ഇവര്‍ സിദ്ധരാമയ്യക്ക് വാക്കുകൊടുക്കുകയും ചെയ്തു. ഇതോടെ സിദ്ധരാമയ്യ കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.

ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചു! വെളിപ്പെടുത്തലുമായി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചു! വെളിപ്പെടുത്തലുമായി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍

സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് മായാവതി.... നല്ല രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും!!സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് മായാവതി.... നല്ല രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും!!

English summary
Siddaramaiah may solve issues in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X