കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത നീക്കത്തിന് ചരടുവലിക്കുന്നത് സിദ്ധരാമയ്യ? അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കളും

  • By
Google Oneindia Malayalam News

ബെംഗളൂരു: ദിവസം കഴിയുന്തോറും കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ സര്‍ക്കാരിനുള്ളിലെ ഭിന്നതകള്‍ പരസ്യമായി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

<strong>രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത</strong>രണ്ട് ദിവസത്തിനിടെ 2 എംഎല്‍എയും 24 കൗണ്‍സിലര്‍മാരും ബിജെപിയില്‍!! അന്തംവിട്ട് മമത

കോണ്‍ഗ്രസിലെ വിമത നീക്കങ്ങളാണ് എച്ച്ഡി കുമാരസ്വാമിയുടെ ഉറക്കം കെടുത്തുന്നത്. ഓരോ ദിവസവും താന്‍ കടന്നു പോകുന്നത് കടുത്ത വേദനയിലൂടെയാണെന്ന് കുമാരസ്വാമി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിദ്ധരാമയ്യയെ ലക്ഷ്യം വെച്ചുള്ളതാണ് കുമാരസ്വാമിയുടെ വിമര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്

 പിന്നില്‍ സിദ്ധരാമയ്യ

പിന്നില്‍ സിദ്ധരാമയ്യ

കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറ് മാസങ്ങള്‍ തികയും മുന്‍പായിരുന്നു സഖ്യത്തിനുള്ളില്‍ ഭിന്നതകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വെളിപ്പെടുത്തിയത്. സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ചതെന്നായിരുന്നു കുമാരസ്വാമി പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് തുറന്നടിച്ചത്. സിദ്ധരാമയ്യയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍ എന്ന അഭ്യൂഹം ഇതോടെ ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിഷയത്തില്‍ ഇടപെട്ടതോടെ ഈ വിവാദങ്ങളും കെട്ടടങ്ങി.

 വിമത നീക്കങ്ങള്‍

വിമത നീക്കങ്ങള്‍

എന്നാല്‍ സഖ്യസര്‍ക്കാരില്‍ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇതോടെ മുഖ്യന്‍റെ പുതിയ വെളിപ്പെടുത്തല്‍ സിദ്ധരാമയ്യയെ ഉദ്ദേശിച്ചുള്ളതാണെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. സഖ്യസര്‍ക്കാരിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന നേതാവാണ് സിദ്ധരാമയ്യ. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസില്‍ വിമത നീക്കങ്ങള്‍ സജീവമായിരിക്കുന്നതെന്ന ആരോപണം ദള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി എച്ച്ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

 കോണ്‍ഗ്രസ് നേതാക്കളും

കോണ്‍ഗ്രസ് നേതാക്കളും

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കുമാരസ്വാമിയുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഒരു ഘട്ടത്തില്‍ കുമാരസ്വാമിയെ മാറ്റി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും സിദ്ധു പക്ഷത്തുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിമത നീക്കം കടുത്തതോടെ മന്ത്രിസഭ പുനസംഘടനയെന്ന സാധ്യത കുമാരസ്വാമി മുന്നോട്ട് വെച്ചെങ്കിലും അതിനെ അംഗീകരിക്കാന്‍ സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. ഇതില്‍ അതൃപ്തി അറിയിച്ച് ദേവഗൗഡ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ബന്ധപ്പെട്ടിരുന്നു.

 മാറ്റണമെന്ന് ആവശ്യം

മാറ്റണമെന്ന് ആവശ്യം

സിദ്ധരാമയ്യ പക്ഷത്തുള്ളവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും കുറ്റപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്-ജെഡിഎസ് ഏകോപന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖയെ സമിതി അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

 കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ചു

കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ചു

അതേസമയം പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പടപുറപ്പാട് ശക്തമാകുന്നതിനിടെ ദില്ലിയില്‍ കേന്ദ്ര നേതാക്കളുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , മുതിര്‍ന്ന നേതാവ് എകെ ആന്‍റണി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സഖ്യസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം നേതൃത്വത്തോട് വിശദീകരിച്ചു. സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിദ്ധരാമയ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സഖ്യത്തിനുള്ളില്‍ അതൃപ്തിയില്ലെന്നും സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയാണ് ശ്രമം നടത്തുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

<strong>കോണ്‍ഗ്രസ് സഖ്യത്തിലെ 'വേദനകള്‍' വെളിപ്പെടുത്തി കുമാരസ്വാമി, പ്രതീക്ഷയോടെ ബിജെപി</strong>കോണ്‍ഗ്രസ് സഖ്യത്തിലെ 'വേദനകള്‍' വെളിപ്പെടുത്തി കുമാരസ്വാമി, പ്രതീക്ഷയോടെ ബിജെപി

<strong>ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു! എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് നടൻ</strong>ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു! എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് നടൻ

English summary
Siddaramaiah meets Rahul gandhi and AK Antony in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X