കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ വേണ്ട; അധ്യക്ഷനാകാന്‍ പുതിയ നേതാവ്? സോണിയയെ അറിയിച്ച് സിദ്ധരാമയ്യ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യും മുന്‍ മന്ത്രി ഡികെ ശിവകുമാറും തമ്മിലുള്ള ഉള്‍പ്പോര് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തലവേദനയായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവുവും നിയമസഭ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയും രാജിവെച്ചിരുന്നു. ഇരുവരുടേയും രാജി ദേശീയ നേതൃത്വം അംഗീകരിച്ചില്ലേങ്കിലും സിദ്ധരാമയ്യ തത്സ്ഥാനത്ത് തുടര്‍ന്ന് പുതിയ അധ്യക്ഷന്‍ വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.

ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ദേശീയ നേതൃത്വത്തിനും ഇതിനോട് അനുകൂല നിലപാടാണെന്നാണ് വിവരം. എന്നാല്‍ ഡികെയ്ക്ക് കടുംവെട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധരാമയ്യ. ദില്ലിയില്‍ വെച്ച് സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ നേതാവിനെ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. വിശദാംശങ്ങളിലേക്ക്

 ഡികെ പക്ഷം രംഗത്ത്

ഡികെ പക്ഷം രംഗത്ത്

കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ എന്നറിയിപ്പെടുന്ന ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തന്നെ പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ​എന്നാല്‍ ഈ ആവശ്യത്തിന് തുടക്കം മുതല്‍ തന്നെ സിദ്ധരാമയ്യ പക്ഷം തുരങ്കം വെച്ചു. ഇക്കഴിഞ്ഞ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയം രുചിച്ചതോടെ ഡികെയെ അധ്യക്ഷനാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്.

 ഇടഞ്ഞ് സിദ്ധരാമയ്യ

ഇടഞ്ഞ് സിദ്ധരാമയ്യ

ഹവാല കേസില്‍ അറസ്റ്റിലായെങ്കിലും ഡികെയുടെ ജനപ്രീതി ഉയര്‍ന്നെന്നും ഡികെയെ അധ്യക്ഷനാക്കുന്നതിലൂടെ വൊക്കാലിംഗ സമുദായം കോണ്‍ഗ്രസിനൊപ്പമെത്തുമെന്നുമാണ് ഡികെ പക്ഷത്തിന്‍റെ വാദം. എന്നാല്‍
സിദ്ധരാമയ്യയുടെ വിശ്വസ്തരായ എംബി പാട്ടീല്‍, സതീഷ് ജാര്‍ഖിഹോളി , കെഎച്ച് മുനിയപ്പ, എച്ച്കെ പാട്ടീല്‍ എന്നീ നേതാക്കളും അധ്യക്ഷ പദവിയ്ക്കായി ചരടുവലി തുടങ്ങി.

 സോണിയയെ കണ്ടു

സോണിയയെ കണ്ടു

ഈ സാഹചര്യത്തില്‍ ഒരു സമവായം ഉടന്‍ വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍റ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡികെ ശിവകുമാറിനെ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം ദില്ലിയിലക്ക് വിളിപ്പിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ തന്നെ സിദ്ധരമായ്യയേയും നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇരുവരും തമ്മിലുള്ള ഉള്‍പ്പോരിന് പരിഹാരം കാണുകയാണ് ദേശീയ നേതൃത്വത്തിന്‍റെ ലക്ഷ്യം.

 അനുകൂല നിലപാടല്ല

അനുകൂല നിലപാടല്ല

ചൊവ്വാഴ്ച സിദ്ധരമായ്യ സോണിയയുമായി കൂടിക്കാഴ്ച നടത്തി. ഡികെയെ അധ്യക്ഷനാക്കുന്നതിനോട് സിദ്ധരാമയ്യയ്ക്ക് അനുകൂല നിലപാടല്ല. ഇക്കാര്യം സിദ്ധരാമയ്യ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. പകരം മുതിര്‍ന്ന നേതാവും ലിംഗായത്ത് വിഭാഗക്കാരനുമായ എംബി പാട്ടീലിനെ അധ്യക്ഷനാക്കണമെന്നാണ് സിദ്ധരമായ്യയുടെ ആവശ്യം.

 മറ്റൊരു പേര്

മറ്റൊരു പേര്

ബിജെപിയുടെ സ്വാധീന മേഖലയായ നോര്‍ത്ത് കര്‍ണാടകയില്‍ അവിടെ നിന്നുള്ള പാട്ടീലിനെ അധ്യക്ഷനാക്കുന്നതിലൂടെ പാര്‍ട്ടിക്ക് അത് ഗുണകരമാകുമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, അഹമ്മദ് പട്ടേല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി.

 ഇനിയും നീളും

ഇനിയും നീളും

നേരത്തേ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭ കക്ഷി നേതാവ് സ്ഥാനം സിദ്ധരാമയ്യയും രാജിവെച്ചിരുന്നുവെങ്കിലും അദ്ദേഹം തന്നെ തുടരട്ടെ എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ തിരുമാനം. അതേസമയം സിദ്ധരമായ്യയുടെ കടുംപിടിത്തം അധ്യക്ഷനെ കണ്ടെത്താനുള്ള പാര്‍ട്ടി നീക്കത്തിന് തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്.

English summary
Siddaramaiah meets Sonia Gandhi ,discussed about Congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X