കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കും

Google Oneindia Malayalam News

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കോണ്‍ഗ്രസിന്റെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു. പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ നേതൃത്വം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. അഹിന്ദ പ്രസ്ഥാനം സജീവമാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങളുമായി അടുക്കുന്നതിനൊപ്പം ബിജെപിയുടെ മുന്നേറ്റം തടയുക എന്നതും അഹിന്ദയുടെ ലക്ഷ്യമാണ്.

ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമി ജനങ്ങളുമായി സംവദിച്ച് കൂടുതല്‍ ഇടപെടലിന് ശ്രമിക്കവെയാണ് കോണ്‍ഗ്രസും മറ്റൊരു വഴിയില്‍ ജനകീയ ഇടപെടലിന് ഒരുങ്ങുന്നത്. മുന്‍ ബിജെപി സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച ഒരു നീക്കമായിരുന്നു അഹിന്ദ. ഇത് വീണ്ടും സജീവമാക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒന്നിലേറെ ലക്ഷ്യങ്ങളാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഫലം കാണുമെന്ന് പ്രതീക്ഷ

ഫലം കാണുമെന്ന് പ്രതീക്ഷ

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ കോ-ഓഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനാണ് സിദ്ധരാമയ്യ. മുന്‍ മുഖ്യമന്ത്രിയായ ഇദ്ദേഹത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിന്റെയല്ല, സ്വന്തം നേട്ടത്തിനാണ് സിദ്ധരാമയ്യ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന ആക്ഷേപമുണ്ട്.

ഹിന്ദുത്വ പ്രചാരണം തടയാം

ഹിന്ദുത്വ പ്രചാരണം തടയാം

അഹിന്ദ പ്രസ്ഥാനം ശക്തിപ്പെടുത്താനാണ് സിദ്ധരാമയ്യയുടെ നീക്കം. ബദാമിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അേേദ്ദഹം ഇക്കാര്യം സൂചിപ്പിക്കുയും ചെയ്തു. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയാണ് അഹിന്ദ. ഈ വിഭാഗത്തിലെ യുവാക്കളെ ഒരുമിപ്പിച്ചാല്‍ ബിജെപിയുടെ വരവും ഹിന്ദുത്വ പ്രചാരണവും തടയാന്‍ സാധിക്കുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനും ജെഡിഎസ്സിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള 28 സീറ്റില്‍ 25ലും ബിജെപി ജയിച്ചു. ഒരിടത്ത് ബിജെപി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലതയും. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ജെഡിഎസ്സിനും ഒരു സീറ്റ് ലഭിച്ചു.

 ബദല്‍ മാര്‍ഗങ്ങള്‍ തേടി

ബദല്‍ മാര്‍ഗങ്ങള്‍ തേടി

തങ്ങളുടെ തട്ടകങ്ങളില്‍ വരെ വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചത് കോണ്‍ഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ നേതൃത്വം തേടിയത്. അഹിന്ദ പ്രസ്ഥാനം സജീവമാക്കുക എന്ന തീരുമാനത്തിലാണ് സിദ്ധരാമയ്യ എത്തിയത്. ഇത് തന്റെ നേട്ടത്തിനല്ലെന്നും കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജെഡിഎസ്സിന് വിമര്‍ശനം

ജെഡിഎസ്സിന് വിമര്‍ശനം

ബദാമിയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് സിദ്ധരാമയ്യ. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. ജെഡിഎസ്സിനെ വിര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എ അമറെ ഗൗഡ ബയ്യാപൂരിനെ പിന്തുണച്ചാണ് സിദ്ധരാമയ്യ സംസാരിച്ചത്. ഇതും മാധ്യമശ്രദ്ധ നേടി.

സിദ്ധരാമയ്യയെ ജെഡിഎസ് പുറത്താക്കിയത്...

സിദ്ധരാമയ്യയെ ജെഡിഎസ് പുറത്താക്കിയത്...

അഹിന്ദ പ്രസ്ഥാനത്തില്‍ ഇടപെട്ടതോടെയാണ് സിദ്ധരാമയ്യയെ ജെഡിഎസ് പുറത്താക്കിയത് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചത്. ഇക്കാര്യം സിദ്ധരാമയ്യ ശരിവച്ചു. സഖ്യസര്‍ക്കാര്‍ നിലനില്‍ക്കാന്‍ വേണ്ടി സത്യം വളച്ചൊടിക്കാന്‍ തനിക്കാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പിന്നാക്ക വിഭാഗത്തെ പ്രത്യേകിച്ച് ദളിത് സമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഹിന്ദ പ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങിയത്.

അഹിന്ദ ഇതാണ്

അഹിന്ദ ഇതാണ്

പിന്നാക്ക വിഭാഗം, ദളിതുകള്‍, മുസ്ലിംകള്‍ എന്നിവരുടെ കൂട്ടായ്മയാണ് അഹിന്ദയിലൂടെ സിദ്ധരാമയ്യ ഉദ്ദേശിക്കുന്നത്. ഇവരുടെ ഐക്യനിര കെട്ടിപ്പെടുക്കാന്‍ സാധിച്ചാല്‍ ബിജെപിയെയും ഹിന്ദുത്വ പ്രചാരണത്തെയും തടയാന്‍ സാധിക്കുമെന്ന് സിദ്ധരാമയ്യ പറയുന്നു. അംബേദ്കറുടെ ആശയം പ്രചരിപ്പിക്കലാണ് എല്ലാത്തിനും പരിഹാരമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ക്കുന്നു.

സംവരണം വര്‍ധിപ്പിക്കും

സംവരണം വര്‍ധിപ്പിക്കും

പട്ടിക വര്‍ഗ വിഭാഗത്തിന് സംവരണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ടിഎം വിജയ് ഭാസ്‌കറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വാല്‍മീകി സമുദായം പ്രതിഷേധം നടത്തിയതാണ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്. നിലവില്‍ എസ്ടി സംവരണം മൂന്ന് ശതമാനമാണ്. ഇത് 7.5 ശതമാനമാക്കാനാണ് ആലോചന.

ഖത്തറിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍!! ഇറാനെ നേരിടാന്‍ ട്രംപിന്റെ നീക്കം, എഫ്-22ന്റെ പ്രത്യേകതഖത്തറിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍!! ഇറാനെ നേരിടാന്‍ ട്രംപിന്റെ നീക്കം, എഫ്-22ന്റെ പ്രത്യേകത

English summary
Siddaramaiah plans Ahinda push to strengthen Karnataka Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X