കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു അഴിമതിക്കാരന് പകരം മറ്റൊരു അഴിമതിക്കാരന്‍ വരും; യെഡിയൂരപ്പയയുടെ രാജിയിൽ സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളുരു: അഭ്യൂഹങ്ങൾക്കൊടുവിൽ കർണ്ണാടക മുഖ്യമന്ത്രി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എൻഡിഎ സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തി രണ്ട് വർഷം പിന്നിടുമ്പോഴാണ് മുതിർന്ന ബിജെപി നേതാവും ലിംഗായത്തുകൾക്കിടയിൽ സ്വാധീനമുള്ള നേതാവുമായ യെഡിയൂരപ്പ രാജിവെക്കുന്നത്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

 'ഇതിലെന്താ, അതിലെന്താ ഡബ്ല്യൂസിസി ഇടപെടാത്തതെന്ന് എപ്പോഴും ചോദിക്കും' മറുപടി നൽകി റിമ കല്ലിങ്കൽ 'ഇതിലെന്താ, അതിലെന്താ ഡബ്ല്യൂസിസി ഇടപെടാത്തതെന്ന് എപ്പോഴും ചോദിക്കും' മറുപടി നൽകി റിമ കല്ലിങ്കൽ

1

കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെഡിയൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടായെന്ന് കരുതുന്നില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞു. അതേ സമയംഅഴിമതിക്കാരനായ യെഡിയൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നുവെന്ന് മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2

ബിജെപി ഒരു അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും യെഡിയൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും ബിജെപി അധികാരത്തില്‍ നിന്ന് താഴെയിറങ്ങാതെ സംസ്ഥാനത്തുള്ള സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. യെഡിയൂരപ്പയ്ക്ക് പകരം ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയാലും സർക്കാരിന്റെ അഴിമതിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

3

പന്ത്രണ്ടാം നൂറ്റാണ്ടിൽ ശ്രീ ബസവേശ്വര മാനുവാഡികളിൽ നിന്ന് അനുഭവിച്ചതുപോലെ, യെഡിയൂരപ്പ ബിജെപിയിലെ ചിലരുടെ ഗൂഡാലോചനയുടെ ഇരയായിത്തീർന്നിട്ടുണ്ടെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപിയിലെ വലതുപക്ഷക്കാർ ബഹുജന നേതാവിനെ അപമാനിക്കുകയും രാജിവയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. യെഡിയൂരപ്പയുടെ പുറത്തുപോക്ക് കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന്, അത് ഒരു പ്രശ്നമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

4

യെഡിയൂരപ്പയെ ബിജെപി കൈകാര്യം ചെയ്ത രീതി വളരെ മോശമായിപ്പോയി എന്നതാണ് ഇവിടെ പ്രശ്‌നം. മുഖ്യമന്ത്രിയെ പകരം മറ്റൊരാളെ വയ്ക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. വരാനിരിക്കുന്ന വോട്ടെടുപ്പുകളിലെ ഞങ്ങളുടെ പ്രകടനം ഞങ്ങൾ പാർട്ടിയെ എങ്ങനെ സംഘടിപ്പിക്കുകയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും. ഞങ്ങളുടെ പ്രത്യയശാസ്ത്രവും തന്ത്രങ്ങളും ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടനം തീരുമാനിക്കുമെന്നും എല്ലായ്പ്പോഴും എന്നപോലെ ഞങ്ങൾ തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിക്കുമെന്നും ജാർഖിഹൊള്ളി പറഞ്ഞു.

5

കർണ്ണാടകയിൽ മുഖ്യമന്ത്രി മാറുന്നു എന്നുള്ളത് കൊണ്ട് സംസ്ഥാനത്ത് ഇപ്പോഴുള്ള പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നിരന്തരം സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് മൂലമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ മാറ്റേണ്ടി വന്നതെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാണിക്കുന്നു.

6


മുഖ്യമന്ത്രി മാറുന്നതു കൊണ്ട് കര്‍ണാടകയിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.

7


ബിജെപിയിൽ നിന്നുള്ള ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബിഎസ് യെഡിയൂരപ്പ ഇന്ന് പ്രതികരിച്ചിരുന്നു. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ പി നദ്ദയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കുറച്ച് കാലം മുമ്പ് തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നതായും പിന്നീട് സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം കഴിഞ്ഞ ശേഷം രാജിവെക്കാമെന്ന് കരുതുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

8

കർണ്ണാടക മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ യെഡിയൂരപ്പ ഇപ്പോഴത്തേത് അടക്കം നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയുണ്ടെങ്കിലും 78 പിന്നിട്ട യെഡിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ ഇതിന്റെ ഭാഗമാണ് നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
Who Will be Next Karnataka CM? | Explainer | Oneindia Malayalam

English summary
Siddaramaiah says No loss to Karnataka by Yediyurappa’s exit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X