കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് സിദ്ധരാമയ്യ; കൂടിക്കാഴ്ച ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടു

ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കള്ളപ്പണ കേസില്‍ ജാമ്യം കിട്ടി കര്‍ണാടകയില്‍ തിരിച്ചെത്തിയ ഡി.കെ ശിവകുമാറിനെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ.

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കള്ളപ്പണ കേസില്‍ ജാമ്യം കിട്ടി കര്‍ണാടകയില്‍ തിരിച്ചെത്തിയ ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി കെ സിദ്ധരാമയ്യ.

1

50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശനിയാഴ്ച ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഡികെ ശിവകുമാറിനെ സ്വീകരിക്കാന്‍ സിദ്ധരാമയ്യ എത്തിയിരുന്നില്ല. ഇരു നേതാക്കള്‍ക്കുമിടിയില്‍ ഭിന്നത തുടരുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സദാശിവ് നഗറിലുള്ള ഡികെയുടെ വസതിയിലെത്തുകയായിരുന്നു സിദ്ധരാമയ്യ.

ശിവകുമാറിനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റു നേതാക്കളായ കൃഷ്ണ ബൈര ഗൗഡയും ജി പരമേശ്വരയുമടക്കം ശിവകുമാറിനെ ഞായറാഴ്ചയാണ് സന്ദര്‍ശിച്ചത്.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്താന്‍ ശിവകുമാര്‍ നടത്തിയ നീക്കങ്ങളെ സിദ്ധരാമയ്യ എതിര്‍ത്തിരുന്നു. നേതൃതലത്തില്‍ പരാജയപ്പെട്ടിട്ടും സിദ്ധരാമയ്യയ്ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന തീരുമാനത്തെ ശിവകുമാറടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കിടെ സിദ്ധരാമയ്യയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നല്‍കിയതാണ് ശിവകുമാറടക്കമുള്ള നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചത്.

ഡിസംബര്‍ 5ന് 15 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ ഭിന്നത വര്‍ധിക്കാനിടയുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വൊക്കലിഗ മേഖലകളിലുള്ള മണ്ഡലങ്ങളില്‍ ശിവകുമാറിന്റെ പ്രഭാവത്തില്‍ ജയിച്ചു കയറാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
abhijit banerjee's nobel; twitter spar over fish and dhokla eaters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X