കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: വ്യാഴാഴ്ച്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി നിശ്ചയിക്കുക. വിമത പക്ഷത്തുള്ള എംഎല്‍എമാരില്‍ ആരും ഇതുവരെ അനുനയനത്തിന് തയ്യാറാവാത്തത് സര്‍ക്കാറിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നേതൃത്വം അനുനയിപ്പിച്ച എം ടി ബി നാഗരാജ് അടക്കമുള്ള മുന്നൂ പേര്‍ നിലപാട് മാറ്റി മുംബൈയിലെ വിമത ചേരിയിലേക്ക് തിരിച്ചു പോയത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു. രാജിവെച്ച 16 എംഎല്‍എമാരില്‍ 15 പേരും ഇപ്പോഴും മുംബൈയിലാണ് തുടരുന്നത്. ഇവരുമായി യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

<strong>''കോൺഗ്രസിന് ഇനി എന്നാണ് ഒരു അധ്യക്ഷനുണ്ടാവുക?'' ആഭ്യന്തര തിരഞ്ഞെടുപ്പ് വേണം, അതൃപ്തി പുകയുന്നു</strong>''കോൺഗ്രസിന് ഇനി എന്നാണ് ഒരു അധ്യക്ഷനുണ്ടാവുക?'' ആഭ്യന്തര തിരഞ്ഞെടുപ്പ് വേണം, അതൃപ്തി പുകയുന്നു

കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് മുംബൈയില്‍ എത്തി സമ്മര്‍ദ്ദം ചെലുത്താനും പദ്ധതിയുണ്ട്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം സംഘടപ്പിക്കാന്‍ കഴിയും എന്നതാണ് ഇത്തരമൊരു നീക്കത്തിലൂടെ കോണ്‍ഗ്രസും ജെഡിഎസും ലക്ഷ്യം വെക്കുന്നത്. കര്‍ണാടകയിലെ സര്‍ക്കാറിനെ വീഴ്ത്തിയത് ബിജെപിയാണെന്ന ആരോപണത്തിന് ശക്തിപകരാന്‍ കഴിയുമെന്നും സഖ്യനേതാക്കള്‍ പ്രതീക്ഷിക്കുന്നു.

<strong>മുങ്ങുന്ന മന്ത്രിമാരെ പിടിക്കാന്‍ നരേന്ദ്ര മോദി; ദിവസവും വൈകീട്ട് പട്ടിക കൈമാറാന്‍ നിര്‍ദേശം</strong>മുങ്ങുന്ന മന്ത്രിമാരെ പിടിക്കാന്‍ നരേന്ദ്ര മോദി; ദിവസവും വൈകീട്ട് പട്ടിക കൈമാറാന്‍ നിര്‍ദേശം

എന്തെങ്കിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമെ നിലവിലെ സ്ഥിതിയില്‍ സര്‍ക്കാറിനെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും മാനസികമായി തയ്യാറെടുത്ത് വരികയാണെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

101 അംഗങ്ങളുടെ പിന്തുണ

101 അംഗങ്ങളുടെ പിന്തുണ

ഭരണ പക്ഷത്ത് ഉണ്ടായിരുന്ന 18 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ 225 അംഗ നിയമസഭയില്‍ നിലവില്‍ 101 അംഗങ്ങളുടെ പിന്തുണ മാത്രമാണ് കുമാരസ്വാമി സര്‍ക്കാറിന് ഉള്ളത്. 13 കോണ്‍ഗ്രസ് അംഗങ്ങളും 3 ജെഡിഎസ് അംഗങ്ങളും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ രണ്ട് സ്വതന്ത്രര്‍ ബിജെപി പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. ഇതോടെ ബിജെപി പക്ഷത്തെ അംഗസഖ്യ 107 ആയി ഉയരുകയും ചെയ്തു.

പ്രതിപക്ഷത്ത് ഇരിക്കാന്‍

പ്രതിപക്ഷത്ത് ഇരിക്കാന്‍

നിലവിലെ സ്ഥിതിയില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ഭരണപക്ഷത്തിന് സാധ്യമല്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും മാനസികമായി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച്ച നിയമസഭാ സമ്മേളനത്തിന് മുമ്പ് ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെ യോഗത്തില്‍ ഇത്തരമൊരു സൂചന മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ നല്‍കിയിരുന്നു. വ്യാഴാഴ്ച്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുക. ആവശ്യമായാല്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തയ്യാറാവുക എന്നായിരുന്നു യോഗത്തില്‍ സിദ്ധരാമയ്യ പറഞ്ഞത്.

ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍

ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍

വിമത എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാന്‍ താനും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും നടത്തിയ ശ്രമങ്ങളെക്കുറിച്ചും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി. ഡികെ ശിവകുമാര്‍ മുംബൈയിലേക്ക് ഓടിയെത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പാഴാവുകയാണ് ഉണ്ടായത്. അദ്ദേഹത്തെ കാണാന്‍ എംഎല്‍എമാര്‍ തയ്യാറായില്ല. സഖ്യസര്‍ക്കാരിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഹൈക്കമാന്‍ഡും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

സ്പീക്കറുടെ കാര്യത്തില്‍ ഇടപെടില്ല

സ്പീക്കറുടെ കാര്യത്തില്‍ ഇടപെടില്ല

അതേസമയം, ചൊവ്വാഴ്ച്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ഭരണപക്ഷത്തിന് ചെറിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കോടതിയില്‍ നിന്ന് സര്‍ക്കാറിന് അനുകൂലമായ വിധിയുണ്ടായതോടെ വിമതരില്‍ ചിലരെങ്കിലും സര്‍ക്കാറിനെ പിന്തുണച്ചേക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. എംഎല്‍എമാരുടെ രാജിയിലും അയോഗ്യതിയിലും സ്പീക്കറുടെ കാര്യത്തില്‍ ഇടപെടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

രാജി ഉടന്‍ സ്വീകരിക്കണം

രാജി ഉടന്‍ സ്വീകരിക്കണം

രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകാത്തതിനെതിരെയായിരുന്നു 15 വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി ഉടന്‍ സ്പീക്കര്‍ സ്വീകരിക്കണം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ലെന്ന് വിമതര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗിയാണ് വിമത എംഎല്‍എമാര്‍ക്കായി കോടതിയില്‍ ഹാജരായത്.

English summary
Siddaramaiah wants Congress members to sit in opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X