കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍ വിവാദത്തില്‍ ബിജെപിക്ക് മരണമാസ് മറുപടിയുമായി സിദ്ധരാമയ്യ, അതേനാണയത്തില്‍ തിരിച്ചടി

  • By
Google Oneindia Malayalam News

ബെംഗളൂരു: പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തി ശശി തരൂര്‍ എംപി രംഗത്ത് വന്നിരന്നു. ടിപ്പു സുല്‍ത്താന്‍ ചരമവാര്‍ഷിക ദിനത്തില്‍ ടിപ്പുവിനെ പുകഴ്ത്തി ഇമ്രാന്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ പുകഴ്ത്തിയായിരുന്നു തരൂരിന്‍റെ ട്വീറ്റ്. എന്നാല്‍ തരൂരിനെതിരെ ബിജെപി രംഗത്തെത്തി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ചേര്‍ത്തായിരുന്നു തരൂരിനുള്ള ബിജെപിയുടെ വിമര്‍ശനം എന്നാല്‍ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധരാമയ്യ.

shashisid-

ഇന്ന് ടിപ്പു സുല്‍ത്താന്‍റെ ചരമവാര്‍ഷികമാണ്. താന്‍ ടിപ്പുവിനെ ആരാധിക്കുന്നു, കാരണം അടിമത്തം തിരഞ്ഞെടുക്കാതെ സ്വാതന്ത്ര്യത്തിന് വേണ്ടി പെരുതിയ ആളാണ് അദ്ദേഹം' എന്നായിരുന്നു ടിപ്പുവിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്. ഇതിന് തരൂര്‍ നല്‍കിയ മറുപടി ഇങ്ങനെ 'ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് അറിയാനുള്ള ഇമ്രാന്‍ ഖാന്‍റെ താത്പര്യം ആത്മാര്‍ത്ഥത നിറഞ്ഞതാണ്. എന്നാല്‍ ടിപ്പു സുല്‍ത്താനെ പോല ഒരു മഹാനക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നല്ലോ' എന്നായിരുന്നു ട്വീറ്റ്.

ഇതോടെ തരൂരിനെതിരെ ബിജെപി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയേയും രാഹുലിനേയും പ്രീതിപ്പെടുത്തണമെങ്കില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തണം, അതിനുള്ള സമയമാണിതെന്ന് ബിജെപി എംപി ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ടാഗ് ചെയ്തായിരുന്നു ചന്ദ്രശേഖറിന്‍റെ ട്വീറ്റ്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നല്‍കിയിരിക്കുന്നത്.

<strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?</strong>തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?

'ട്വീറ്റ് ചെയ്യും മുന്‍പ് ഒന്ന് ആലോചിക്കണം. നിങ്ങളുടെ കള്ളന്‍ പ്രധാനമന്ത്രിയെ പോലെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളല്ല ഞാന്‍, മാത്രമല്ല യജമാനനെ പ്രീതിപ്പെടുത്താന്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളുമല്ല' സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ അധികാരത്തില്‍ വന്ന ശേഷമാണ് കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷിച്ച് തുടങ്ങിയത്.

<strong>'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ</strong>'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ

<strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്</strong>'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

English summary
Siddaramaiahs reply to bjp mp in twitter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X