കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ഒരുങ്ങുന്നു... സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവി തിരഞ്ഞെടുത്തു. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യയയെ നിയനസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം ജെഡിഎസ്-കോൺഗ്രസ് സഖ്യം 118 എംഎൽഎ മാരുടെ ലിസ്റ്റ് ഗവർണർ‍ക്ക് സമർപ്പിച്ചിട്ടുണ്ട്‌. ഞങ്ങൾക്കാണ് കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള അംഗ സംഖ്യയുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

siddaramaiah

ഗവർണറുടെ തീരുാമാനത്തിൽ സുപ്രീംകോടതി വിധി പറയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടക നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് അധ്യക്ഷത വഹിക്കാന്‍ വിരാജ്പേട്ട എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിത്തിരിക്കുകയാണ്. കോൺഗ്രസിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ രജിസ്ട്രാറെ കണ്ട് അടിയന്തിര വിചാരണ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Siddaramiah has been announced as the Congress Legislature Party leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X