കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിയൂരപ്പ സര്‍ക്കാരിന് ഭാവിയില്ല,.... ഒരു വര്‍ഷത്തിനുള്ളില്‍ വീഴും, പ്രവചിച്ച് സിദ്ധരാമയ്യ!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീഴുമെന്ന് പ്രവചിച്ച് സിദ്ധരാമയ്യ. വിമതരെ കൂട്ടിയുള്ള സര്‍ക്കാര്‍ രൂപീകരണം വീഴ്ച്ചയുടെ തുടക്കമാണെന്ന് തനിക്ക് അറിയാമെന്നും സിദ്ധരാമയ്യ പറയുന്നു. അതേസമയം സിദ്ധരാമയ്യ പറഞ്ഞത് സത്യമാകാനുള്ള സാധ്യതകളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. നേതാക്കളെ പിടിച്ച് നിര്‍ത്താന്‍ കഷ്ടപ്പാടിലാണ് യെഡ്ഡിയൂരപ്പ.

ദേശീയ നേതൃത്വം തന്നോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് ഏതൊക്കെ വകുപ്പ് നല്‍കണമെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവുമെന്ന സൂചനയും യെഡ്ഡിയൂരപ്പ നല്‍കുന്നുണ്ട്. എന്നാല്‍ വിമതര്‍ക്ക് സ്ഥാനം നല്‍കാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ്. ഇത് മുന്നില്‍ കണ്ടാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഒരുങ്ങണം

കോണ്‍ഗ്രസ് ഒരുങ്ങണം

കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. നേരത്തെ ജെഡിഎസ് നേതാവ് കുമാരസ്വാമിയും കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് മത്സരിക്കുന്നതെന്ന് പറഞ്ഞിരുന്നു. അതേസമയം കര്‍ണാടകത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ തോതിലുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സിദ്ധരാമയ്യ പ്രവചിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

നിര്‍ദേശം ഇങ്ങനെ

നിര്‍ദേശം ഇങ്ങനെ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുക്കണമെന്നാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. അതേസമയം സര്‍ക്കാരിനെ വീഴ്ത്താന്‍ സിദ്ധരാമയ്യ നീക്കം നടത്തുന്നുണ്ടെന്ന സൂചനയും ഇതിലുണ്ട്. വിമതര്‍ക്ക് ബിജെപിയെ പിന്തുണച്ചിട്ടും കാര്യമായ നേട്ടം ഇല്ലാത്തതാണ് ഇതിന് കാരണം. കോണ്‍ഗ്രസില്‍ നിന്നെത്തിയ നേതാക്കള്‍ക്ക് ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനും സാധ്യതയില്ല. ഇനി അഥവാ സീറ്റ് നല്‍കിയാല്‍ അത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാക്കും. ഇതാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നത്.

ജെഡിഎസ് കോട്ടകളില്‍

ജെഡിഎസ് കോട്ടകളില്‍

ജെഡിഎസ്സിന്റെ കോട്ടകളില്‍ ശക്തമായ പ്രവര്‍ത്തനത്തിനൊരുങ്ങിയിരിക്കുകയാണ് സിദ്ധരാമയ്യ വിഭാഗം. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ സോണിയാ ഗാന്ധിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിദ്ധരാമയ്യക്ക് സാധിക്കൂ. ഇതിനായി വിമതരെ പരാജയപ്പെടുത്താനാണ് നീക്കം. 17 വിമതരുടെ ബലത്തിലാണ് ബിജെപി നില്‍ക്കുന്നത്. അവരെ തനിക്ക് ശരിക്കറിയാം. യെഡ്ഡിയൂരപ്പയ്ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബിജെപിയില്‍ പടയൊരുക്കം

ബിജെപിയില്‍ പടയൊരുക്കം

യെഡ്ഡിയൂരപ്പ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇത് ബിജെപിയില്‍ ഭിന്നിപ്പുണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രമുഖരെല്ലാം കടുത്ത അസംതൃപ്തിയിലാണ്. സര്‍ക്കാരിനെ വീഴ്ത്തുന്നതിനായി ബിജെപി ഓഫര്‍ ചെയ്ത കാര്യങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നാണ് വിമതരുടെ ആവശ്യം. 33 അംഗ മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് യെഡ്ഡിയൂരപ്പ. സിദ്ധരാമയ്യ പറഞ്ഞത് പോലെ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയാണ് ഉള്ളത്.

16 സീറ്റുകള്‍

16 സീറ്റുകള്‍

മന്ത്രിസഭയില്‍ വെറും 17 പേരെയാണ് നിയമിച്ചിരിക്കുന്നത്. ബാക്കിയുള്ള 16 സീറ്റുകള്‍ വിമതര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍ ജിഎച്ച് തിപ്പ റെഡ്ഡി, ഉമേഷ് കാട്ടി എന്നിവര്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ബെലഗാവി ജില്ലയിലെ മുന്‍ എംഎല്‍എ ലക്ഷ്മണ്‍ സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലും പ്രശ്‌നങ്ങളുണ്ട്. കാട്ടി എട്ട് തവണ എംഎല്‍എയായ നേതാവാണ്. അതേസമയം സവാദിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേസമയം ഈ തര്‍ക്കം ബിജെപിയെ പിളര്‍പ്പിലേക്ക് നയിക്കുന്നതിന് ഇടയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി... 17ല്‍ 9 സീറ്റ് ജെഡിഎസ് നേടും!!

English summary
siddaramiah predicts future of yeddy govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X