കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ്സിനെ വിടാതെ കോണ്‍ഗ്രസ്, സഖ്യത്തിന് പച്ചക്കൊടിയുമായി സിദ്ധരാമയ്യ, ഫലം നിര്‍ണായകം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്സിന് സഖ്യത്തിനായി മുന്നിട്ടിറങ്ങി സിദ്ധരാമയ്യ. ഡികെ ശിവകുമാറിന് ഗൗഡ കുടുംബവുമായുള്ള അടുപ്പം കാരണം സഖ്യത്തിന് സിദ്ധരാമയ്യ സഖ്യത്തിന് പച്ചക്കൊടി കാണിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വിമതര്‍ വ്യക്തിപരമായി തന്നെ സിദ്ധരാമയ്യയെ വെല്ലുവിളിച്ചെന്നാണ് സൂചന. ഇവര്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ എംഎല്‍എമാരെ കൂറുമാറ്റാനും സാധ്യതയുണ്ട്.

ഇത്തരം ഭീഷണികള്‍ ഉള്ളതിനാല്‍ സിദ്ധരാമയ്യ ചാണക്യ തന്ത്രങ്ങള്‍ തന്നെയാണ് ഇത്തവണ പ്രയോഗിക്കുന്നത്. നേരത്തെയുണ്ടായിരുന്ന സഖ്യം പൊളിയാന്‍ കാരണം സിദ്ധരാമയ്യയാണെന്ന് ദേവഗൗഡ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഈ തെറ്റിദ്ധാരണ മാറ്റുക എന്ന ലക്ഷ്യം കൂടി സിദ്ധരാമയ്യക്കുണ്ട്. ബിജെപിയുടെ ജാതി സമവാക്യങ്ങളില്‍ കയറിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം ഉപതിരഞ്ഞെടുപ്പിനെ ഇപ്പോള്‍ തന്നെ അപ്രവചനീയമാക്കി മാറ്റിയിരിക്കുകയാണ്.

സഖ്യത്തിന് പച്ചക്കൊടി

സഖ്യത്തിന് പച്ചക്കൊടി

ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തികയ്ക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് സഖ്യ സാധ്യതകള്‍ തേടും. അതിനായി ജെഡിഎസ്സിനെ തന്നെ സമീപിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ ഇപ്പോള്‍ തന്നെ സഖ്യത്തിനായി ദേഗവൗഡയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സിദ്ധരാമയ്യ പറഞ്ഞാല്‍ മാത്രമേ സഖ്യത്തിന് തയ്യാറാവൂ എന്നാണ് ഗൗഡ കുടുംബത്തിന്റെ നിലപാട്. ഇനിയും സര്‍ക്കാര്‍ വീഴുന്നതിനോട് കുമാരസ്വാമിക്ക് താല്‍പര്യമില്ല.

ഒഴിഞ്ഞുമാറി ദേവഗൗഡ

ഒഴിഞ്ഞുമാറി ദേവഗൗഡ

ദേവഗൗഡ രണ്ട് തോണിയിലും കാലിട്ട് നില്‍ക്കുകയാണ്. ഒരുവശത്ത് കുമാരസ്വാമി ഡികെ ശിവകുമാറിനെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും ദേഗവൗഡ ബിജെപിയുമായും കോണ്‍ഗ്രസുമായും സഖ്യമില്ലെന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ ഏറ്റവും ലാഭകരമായ സഖ്യം തിരഞ്ഞെടുക്കുകയാണ് ജെഡിഎസ്സ് തന്ത്രമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. എന്നാല്‍ ദേവഗൗഡ കേന്ദ്ര മന്ത്രിസഭയില്‍ നല്ലൊരു പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ട്. അതാണ് പ്രധാന ആശങ്ക.

വൊക്കലിഗ വിഭാഗം കട്ടക്കലിപ്പില്‍

വൊക്കലിഗ വിഭാഗം കട്ടക്കലിപ്പില്‍

ബിജെപിയുടെ സാധ്യതകള്‍ ചോദിച്ച് വന്ന മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായിട്ടാണ് വൊക്കലിഗ വിഭാഗം പ്രതികരിച്ചത്. ലിംഗായത്തുകളോട് ഒറ്റ വോട്ടുകള്‍ പോലും മറ്റ് പാര്‍ട്ടിക്കാര്‍ക്ക് നല്‍കരുതെന്നാണ് യെഡിയൂരപ്പ പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ എന്തിനാണ് ഞങ്ങള്‍ ബിജെപി വോട്ടു ചെയ്യുന്നതെന്നും വൊക്കലിഗ വിഭാഗം ചോദിക്കുന്നു. ഇവിടെയാണ് കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ പ്രതീക്ഷ. കോണ്‍ഗ്രസിനെ ഇവര്‍ തുറന്ന് പിന്തുണയ്ക്കുന്നുണ്ട്. അത് 10 സീറ്റില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ സാധ്യതയുള്ള വോട്ടാണ്.

വിമതര്‍ക്ക് നെഞ്ചിടിപ്പ്

വിമതര്‍ക്ക് നെഞ്ചിടിപ്പ്

15 വിമതര്‍ക്കും കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. ഓരോ മണ്ഡലത്തിലും ഇവര്‍ ബിജെപിക്കൊപ്പം പണം വാങ്ങിയാണ് പോയതെന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഗുണകരമായിരിക്കുകയാണ്. മാണ്ഡ്യ, ഹുന്‍സുര്‍, എന്നിവിടങ്ങളില്‍ കൂറുമാറ്റം കത്തി നില്‍ക്കുകയാണ്. എഎച്ച് വിശ്വനാഥ് 50 കോടി വാങ്ങിയാണ് ബിജെപിയിലേക്ക് പോയതെന്ന് ജനങ്ങള്‍ വിളിച്ച് പറഞ്ഞു. യെഡിയൂരപ്പ ഈ നീക്കത്തില്‍ സരിക്കും ഞെട്ടിപ്പോയി. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വിശ്വനാഥ് വളരെ മോശം എംഎല്‍എയാണെന്നും ബിജെപി കണ്ടെത്തിയിരിക്കുകയാണ്. ഇയാള്‍ മുന്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാണ്.

കെആര്‍ പുരയില്‍ ത്രികോണ പോരാട്ടം

കെആര്‍ പുരയില്‍ ത്രികോണ പോരാട്ടം

സിദ്ധരാമയ്യയുടെ കോട്ടയായിട്ടാണ് കെആര്‍ പുരം അറിയപ്പെടുന്നത്. ബൈരാതി ബസവരാജ് ഇവിടെ തുടര്‍ച്ചയായ രണ്ട് തവണ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഇത്തവണ ബസവരാജ് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. പകരം എം നാരായണസ്വാമിയെയാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്. ഇവിടെ 4.8 ലക്ഷം വോട്ടര്‍മാരുണ്ട്. ഇതില്‍ 65000 വൊക്കലിഗ വോട്ടര്‍മാരുണ്ട്. ഇതിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. 35000 ദളിത് വോട്ടര്‍മാരുമുണ്ട്. ഇവര്‍ കോണ്‍ഗ്രസിന്റെ കോര്‍ വോട്ട് ബാങ്കാണ്. കുറുബ വിഭാഗത്തിനും അരലക്ഷം വോട്ടുണ്ട്. സിദ്ധരാമയ്യ അഭിമാനപോരാട്ടമായി കാണുന്ന കെആര്‍ പുരത്ത് കോണ്‍ഗ്രസിനാണ് ഇപ്പോള്‍ മുന്‍തൂക്കം.

അവസാന അടവ്

അവസാന അടവ്

മത്സരിക്കുന്ന ഒരു സീറ്റിലും വിജയസാധ്യത ഇല്ലെന്ന് മനസ്സിലാക്കിയിരിക്കുകയാണ് യെഡിയൂരപ്പ. ഇതോടെ കര്‍ഷക സൗഹൃദമായ ബജറ്റ് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരിയിലാണ് സംസ്ഥാന ബജറ്റ്. ഉപതിരഞ്ഞെടുപ്പിനെ ഇത് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകര്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കാന്‍ വഴിയൊരുക്കും. അതിനുള്ള ബജറ്റാണ് ഒരുക്കുകയെന്നും യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് കര്‍ഷക വോട്ടുകള്‍ കോണ്‍ഗ്രസിനും ജെഡിഎസ്സിനുമാണ് കൂടുതലും പോകാറുള്ളത്. അത് പിളര്‍ത്താനുള്ള നീക്കമാണിത്.

 കോണ്‍ഗ്രസിന്റെ പ്ലാന്‍ നടക്കില്ല... ജെഡിഎസ് മുഖം തിരിച്ചു, ദേവഗൗഡ പറയുന്നത് ഇങ്ങനെ കോണ്‍ഗ്രസിന്റെ പ്ലാന്‍ നടക്കില്ല... ജെഡിഎസ് മുഖം തിരിച്ചു, ദേവഗൗഡ പറയുന്നത് ഇങ്ങനെ

English summary
siddaramiah says jds alliance will discuss after bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X