കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു...... കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ

Google Oneindia Malayalam News

Recommended Video

cmsvideo
ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ ടിപ്പു ജയന്തിയുടെ പേരില്‍ വിവാദം കൊഴുക്കുന്നു. സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഒന്നടങ്കം ജെഡിഎസ്സിനും കുമാരസ്വാമിക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റവും വിപുലമായി ആഘോഷിച്ചതായിരുന്നു ടിപ്പു ജയന്തി. എന്നാല്‍ ഇത്തവണ കുമാരസ്വാമി തങ്ങളുടെ തീരുമാനങ്ങളെ എതിര്‍ത്തെന്നാണ് സിദ്ധരാമയ്യ ആരോപിച്ചിരിക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം പുതിയ വിവാദം കര്‍ണാടക സര്‍ക്കാരില്‍ തലപ്പൊക്കിയിരിക്കുകയാണ്.

മതേതരത്വത്തിന്റെ കാര്യത്തില്‍ കുമാരസ്വാമി ഒത്തുതീര്‍പ്പ് നടത്തിയെന്നാണ് സിദ്ധരാമയ്യ ആരോപിക്കുന്നത്. അതേസമയം വിവാദത്തോടെ സര്‍ക്കാരില്‍ വീണ്ടും പ്രതിസന്ധി തുടങ്ങിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഡികെ ശിവകുമാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. തുടക്കത്തിലേ പ്രശ്‌നം പരിഹരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ലഭിച്ച അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നാണ് നിര്‍ദേശം.

സിദ്ധരാമയ്യയുടെ ട്വീറ്റ്

സിദ്ധരാമയ്യയുടെ ട്വീറ്റ്

കുമാരസ്വാമിക്കെതിരെ ട്വീറ്റിലൂടെയാണ് സിദ്ധരാമയ്യ പ്രതിഷേധം ആരംഭിച്ചത്. ചില സമയത്ത് ജനങ്ങളുടെ നന്‍മയെ കരുതി ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരും. എനിക്ക് പോലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു അണുവിട വ്യതിചലിച്ചിട്ടില്ല. ആരൊക്കെ എന്ത് പറഞ്ഞാലും ഇക്കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഇത് ടിപ്പു ജയന്തിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കുമാരസ്വാമിയുടെ നിലപാടിനെതിരെയുള്ള മറുപടിയാണ്.

ടിപ്പു ജയന്തി ആവശ്യമില്ല

ടിപ്പു ജയന്തി ആവശ്യമില്ല

ടിപ്പു ജയന്തി നടത്തേണ്ടതില്ലെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. അതിന് അദ്ദേഹം മുമ്പും പിന്തുണച്ചിരുന്നില്ല. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിട്ടുനിന്നത്. ഇതിന് മറ്റ് അര്‍ത്ഥങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോ എന്ന് ഭയന്നാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. അതേസമയം ബിജെപിയുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹം മാറിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മുസ്ലീങ്ങളെ നാണം കെടുത്തി

മുസ്ലീങ്ങളെ നാണം കെടുത്തി

കുമാരസ്വാമി മുസ്ലീങ്ങളെ നാണം കെടുത്തിയെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ട് പറയുന്നത്. അവസാന നിമിഷമാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. മുഖ്യമന്ത്രിക്ക് പുറമേ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ചടങ്ങില്‍ നിന്ന് വിട്ടുന്നു. ഇവര്‍ മുസ്ലീം വിഭാഗത്തെ നാണംകെടുത്തി കൊണ്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ക്കേറ്റ അപമാനമാണിതെന്നും സേട്ട് പറഞ്ഞു. അതേസമയം സേട്ടിന്റെ ആരോപണത്തിന് ദേവഗൗഡ മറുപടി നല്‍കിയിട്ടുണ്ട്. തന്റെ മകന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലാണെന്നും ദേവഗൗഡ പറഞ്ഞു.

പോര് മുറുകുന്നു

പോര് മുറുകുന്നു

വലിയ പ്രശ്‌നമാണ് ഇതോടെ സര്‍ക്കാരില്‍ ഉണ്ടായിരിക്കുന്നത്. 2015ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആഘോഷ ചടങ്ങുകള്‍ ജെഡിഎസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തങ്ങളെ ചെറുതാക്കാന്‍ നടത്തുന്ന നീക്കമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. മൈസൂരു, കുടക്, മംഗലാപുരം തുടങ്ങിയ സ്ഥലത്താണ് ടിപ്പു ജയന്തിയുടെ പേരില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ഉള്ളത്. ഇതെല്ലാം ജെഡിഎസ് കോട്ടകളാണ്. സ്വന്തം അണികളെ പോലും നിയന്ത്രിക്കാന്‍ ജെഡിഎസ്സിന് സാധിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ജെഡിഎസ്സുമായി പ്രശ്‌നങ്ങള്‍

ജെഡിഎസ്സുമായി പ്രശ്‌നങ്ങള്‍

കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഡികെ ശിവകുമാര്‍ ഇടപെട്ടിട്ടുണ്ട്. തന്‍വീര്‍ സേട്ടിന്റെ ആരോപണങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു. കുമാരസ്വാമി ചടങ്ങില്‍ പങ്കെടുക്കാത്തത് മുസ്ലീങ്ങള്‍ക്ക് ഒരുതരത്തിലും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. അവര്‍ക്ക് പലതരം പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസും സര്‍ക്കാരിന്റെ ഭാഗമാണ്. നമ്മള്‍ പങ്കെടുക്കുന്നതും അവര്‍ പങ്കെടുക്കുന്നതും ഒരേപോലെയാണ്. അതുകൊണ്ട് സേട്ടിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

വ്യാപക സംഘര്‍ഷം

വ്യാപക സംഘര്‍ഷം

സംസ്ഥാനത്ത് ഒട്ടാകെ വലിയ സംഘര്‍ഷങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടാവുന്നത്. മടിക്കേരിയില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ടിപ്പു സുല്‍ത്താന്‍ മതഭാന്ത്രനാണെന്നും ക്ഷേത്രങ്ങളെ തകര്‍ത്തവനും ഹിന്ദുക്കളെ കൊന്നൊടുക്കിയവനുമാണെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ മതേതരവാദിയായ സ്വാതന്ത്ര്യ സമര സേനാനിയാണ് ടിപ്പു സുല്‍ത്താന്‍ എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. ബിജെപിയുടെ തീവ്രവാദങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ളതല്ല കോണ്‍ഗ്രസിന്റെ മതേതര നയങ്ങളെന്നാണ് സിദ്ധരാമയ്യ ഉന്നയിക്കുന്നത്.

രാഹുല്‍ ഇടപെട്ടു

രാഹുല്‍ ഇടപെട്ടു

വീണ്ടും ഒരു പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ ബാധിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അദ്ദേഹം ശിവകുമാറിനെ വിളിച്ചെന്നാണ് സൂചന. ഇതോടെയാണ് ശിവകുമാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. ഉപതിരഞ്ഞെടുപ്പോടെ പ്രതിച്ഛായ വര്‍ധിച്ചിരിക്കുന്ന അവസ്ഥയില്‍ ഈപ്രശ്‌നം കൂടി പരിഹരിച്ചാല്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനാവും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനമാണ് ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതിന് വേണ്ടിയാണ് ഈ നീക്കങ്ങള്‍.

കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍

രജപക്സെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വിട്ടു: തിരഞ്ഞെടുപ്പില്‍ പുതിയ ബാനറില്‍ മത്സരിക്കും, സിരിസേനയരജപക്സെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി വിട്ടു: തിരഞ്ഞെടുപ്പില്‍ പുതിയ ബാനറില്‍ മത്സരിക്കും, സിരിസേനയ

English summary
siddharamiah against jds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X