കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്നാം അങ്കത്തിന് രാജീവ് ചന്ദ്രശേഖര്‍, രാഹുല്‍ ഗാന്ധിയെ വെട്ടി സിദ്ധരാമയ്യ

രാഹുല്‍ ഗാന്ധി തന്റെ അടുപ്പക്കാരനായ രണ്ടുപേരെ കര്‍ണാടകയില്‍ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാലു സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതോടെ മത്സരം പൊടിപാറുമെന്ന് ഉറപ്പായിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്.

രണ്ടു കക്ഷികളും ചേര്‍ന്ന് മൂന്നു സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ നാലാമത്തെ സീറ്റിലാണ് പ്രധാനമായും മത്സരം വരുന്നത്. ഈ സീറ്റില്‍ ജെഡിഎസിനെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തുണ്ടാവുമെന്നാണ് സൂചന.

രാഹുലിന്റെ താല്‍പര്യം

രാഹുലിന്റെ താല്‍പര്യം

രാഹുല്‍ ഗാന്ധി തന്റെ അടുപ്പക്കാരനായ രണ്ടുപേരെ കര്‍ണാടകയില്‍ മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിനെ നൈസായി മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. സാം പിത്രോഡയെയും ജനാര്‍ദ്ദനന്‍ ദ്വിവേദിയെയും മത്സരിപ്പിക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.

കന്നഡക്കാര്‍ മതി

കന്നഡക്കാര്‍ മതി

കര്‍ണാടകയ്ക്ക് പുറത്തുള്ള നേതാക്കള്‍ ഇവിടെ വന്ന് മത്സരിക്കേണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന് പുറത്തുള്ള നേതാക്കളെ കൊണ്ടുവന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

വിമത നീക്കം

വിമത നീക്കം

ജനതാദള്‍ എസിനാണ് ഇത്തവണ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുന്നത്. സ്വന്തം വോട്ടുകള്‍ ചോരാതിരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന അവരുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരുന്നു. നേരത്തെ പാര്‍ട്ടിയുടെ ഏഴു നേതാക്കള്‍ 2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ താല്‍പര്യം

മുഖ്യമന്ത്രിയുടെ താല്‍പര്യം

നാലു ടേം പൂര്‍ത്തിയാക്കിയ റഹ്മാന്‍ ഖാന് ഇത്തവണ വീണ്ടും സീറ്റ് നല്‍കാന്‍ സാധ്യതയില്ല. സലീം അഹമ്മദ്, ഷമനുരു ശിവശങ്കരപ്പ്, റാണി സതീഷ്, കൈലാഷ് പാട്ടീല്‍ എന്നീവരുടെ പേരുകളാണ് സിദ്ധരാമയ്യ പരിഗണിക്കുന്നത്. ന്യൂനപക്ഷം സ്ഥാനാര്‍ത്ഥിയായി ഒരാള്‍ ദളിത്, ലിംഗായത്ത് എന്നിവര്‍ക്ക് ഓരോ സീറ്റ് എന്നിവ നല്‍കാനാണ് അദ്ദേഹത്തിന് താല്‍പര്യം.

രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍

ബിജെപി സ്ഥാനാര്‍ത്ഥിയായി വീണ്ടും രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായ രാജീവിന് പറ്റിയ എതിരാളികളില്ലാത്തതാണ് ഗുണകരമായത്. നേരത്തെ രണ്ടു തവണ കര്‍ണാടകയില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006, 2012 വര്‍ഷങ്ങളില്‍ ബിജെപിക്ക് പുറമെ ജെഡിഎസും അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

വിജയ് സങ്കേശ്വര്‍

വിജയ് സങ്കേശ്വര്‍

രാജീവ് ചന്ദ്രശേഖറിന് പകരം വിജയ് സങ്കേശ്വറിനെ കര്‍ണാടകയില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കന്നഡ പത്രം വിജവാണിയുടെ ഉടമയാണ് അദ്ദേഹം. നേരത്തെ ബിജെപി ടിക്കറ്റില്‍ നോര്‍ത്ത് ധര്‍വാഡില്‍ നിന്ന് മൂന്നുവട്ടം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട് വിജയ് സങ്കേശ്വര്‍.

ജെഡിഎസിന് ആശങ്ക

ജെഡിഎസിന് ആശങ്ക

ബിഎം ഫാറൂഖിനെയാണ് ജെഡിഎസ് ഇത്തവണയും മത്സരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ ജെഡിഎസ് വിമതര്‍ മറിച്ച് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ഫാറൂഖ് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ചതിച്ചാല്‍ ജെഡിഎസ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേരാനാണ് സാധ്യത.

നടന്‍ ഉപേന്ദ്ര സ്വന്തം പാര്‍ട്ടി വിട്ടു, രാഷ്ട്രീയത്തില്‍ തുടരും ബിജെപിയില്‍ ചേരില്ലെന്ന് പ്രഖ്യാപനംനടന്‍ ഉപേന്ദ്ര സ്വന്തം പാര്‍ട്ടി വിട്ടു, രാഷ്ട്രീയത്തില്‍ തുടരും ബിജെപിയില്‍ ചേരില്ലെന്ന് പ്രഖ്യാപനം

ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പ്രതീക്ഷയോടെ ബിജെപി!ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പ്രതീക്ഷയോടെ ബിജെപി!

പാര്‍ട്ടികള്‍ സഖ്യത്തെ കയ്യൊഴിയുന്നു: സര്‍ക്കാര്‍ എന്തുകൊണ്ട് വിമതശബ്ദങ്ങളെ കേള്‍ക്കുന്നില്ലപാര്‍ട്ടികള്‍ സഖ്യത്തെ കയ്യൊഴിയുന്നു: സര്‍ക്കാര്‍ എന്തുകൊണ്ട് വിമതശബ്ദങ്ങളെ കേള്‍ക്കുന്നില്ല

English summary
siddharamiah rejects rahul gandhis candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X