കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാമത്തെ കത്തിലും പ്രതികരണമില്ല, കര്‍താര്‍പൂരില്‍ പോകുമെന്ന് സിദ്ദു, സര്‍ക്കാര്‍ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ചണ്ഡീഗഡ്: കര്‍താര്‍പൂര്‍ പാതയുടെ ഉദ്ഘാടനത്തിന് പോകാന്‍ അനുമതി തേടി നവജോത് സിദ്ദു അയച്ച മൂന്ന് കത്തുകള്‍ക്കും പ്രതികരണമില്ല. ഇതുവരെ തനിക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ദു വ്യക്തമാക്കി. ഇനിയും മറുപടി ലഭിക്കാത്ത സാഹചര്യം പാകിസ്താനിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതി ആവശ്യപ്പെട്ട ആര്‍ക്കും ഇതുവരെ രേഖാമൂലം അനുമതി നല്‍കിയിട്ടില്ല.

1

നേരത്തെ കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗിനും പാകിസ്താനില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു. അതേസമയം സിദ്ദുവിനെയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏതൊരു തീര്‍ത്ഥാടകനെയും പോലെ സാധാരണ രീതിയില്‍ തന്നെയാണ് താനും പോകുകയെന്ന് സിദ്ദു വ്യക്തമാക്കി. എന്നാല്‍ വിസ ആവശ്യമില്ലാത്ത പാതയിലൂടെയല്ല, വിസാ മാര്‍ഗമാണ് താന്‍ പോകുന്നതെന്നും സിദ്ദു പറഞ്ഞു.

സര്‍ക്കാരിന് താന്‍ പാകിസ്താനില്‍ പോകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാം. നിയമം അനുസരിക്കുന്ന പൗരനായത് കൊണ്ട് ഞാന്‍ പോകാതിരിക്കും. എന്നാല്‍ എന്റെ കത്തിന് മറുപടി നല്‍കിയിട്ടില്ലെങ്കില്‍ സിഖ് തീര്‍ത്ഥാടകരെ പോലെ താനും കര്‍താര്‍പൂരിലേക്ക് പോകും. അതേസമയം വിദേശമന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിക്കാത്തതില്‍ നിരാശനാണെന്നും സിദ്ദു പറഞ്ഞു.

അതേസമയം വ്യക്തിപരമായി യാത്രകള്‍ നടത്തുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് ഇതിന് മറുപടിയായി രാവിഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം. ഇത് വലിയൊൈരു ചടങ്ങാണെന്ന് ഞാന്‍ മുമ്പ് പറഞ്ഞതാണ്. അതുകൊണ്ട് ഓരോ വ്യക്തിയുടെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രാവിഷ് കുമാര്‍ പറഞ്ഞു.

 റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!! റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

English summary
siddhu will visit kartarpur corridor inaugration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X