ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ഒരു കേസില്‍ കൂടി പ്രതി ചേര്‍ത്തു
ദില്ലി: ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ഒരു കുറ്റം കൂടി ചുമത്തി. ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലാണ് മാധ്യമപ്രവര്‍ത്തകനെ ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒക്്‌ടോബര്‍ നാലിനാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കാപ്പന്‍ ഹത്രാസില്‍ പോയത് ഒക്‌ടോബര്‍ അഞ്ചിനാണ്. ഇദ്ദേഹത്തിനൊപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.













Click it and Unblock the Notifications