Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി, നിങ്ങള്‍ക്ക് പിഴച്ചത് ഇവിടെയാണ്! ഇങ്ങനെ ചിലത് സംഭവിക്കുമെന്ന് അറിഞ്ഞിരുന്നില്ലേ?

കള്ളപ്പണത്തിനെതിരെയുള്ള ശക്തമായ നടപടിയാണ് മോദിയുടേതെന്നതിനാല്‍ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണ്. മോദിയുടെ നീക്കത്തെ പുകഴ്ത്തുമ്പോഴും ചില കാര്യങ്ങളില്‍ പിഴച്ചു പോയി എന്നത് സത്യമാണ്.

കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. പത്ത് ദിവസമായിട്ടും ജനങ്ങള്‍ പ്രതിസന്ധിയിലാണ്. കള്ളപ്പണത്തിനെതിരെയുള്ള ശക്തമായ നടപടിയാണ് മോദിയുടേതെന്നതിനാല്‍ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണ്. മോദിയുടെ നീക്കത്തെ പുകഴ്ത്തുമ്പോഴും ചില കാര്യങ്ങളില്‍ പിഴച്ചു പോയി എന്നത് സത്യമാണ്.

നോട്ട് നിരോധനം മൂലം രാജ്യത്തുണ്ടായ അന്തരഫലങ്ങള്‍ എന്തൊക്കെയാണെന്നറിയാമോ. മോദി ഒരിക്കല്‍ പോലും ചിന്തിക്കാത്ത ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ മുന്നൊരുക്കങ്ങളില്ലാതെ തീരുമാനം നടപ്പാക്കിയതിന്റെ ഫലങ്ങളല്ലേ.

 കള്ളപ്പണം വെളുപ്പിക്കല്‍

കള്ളപ്പണം വെളുപ്പിക്കല്‍

നോട്ട് നിരോധനത്തിനു പിന്നാലെ ഡിമാന്‍ഡ് കൂടിയ ഒന്നാണ് റോളക്‌സ് വാച്ചുകള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി റോളക്‌സ് വാച്ചുകള്‍ വാങ്ങിക്കൂട്ടിയവരുടെ എണ്ണത്തില്‍ കുറവില്ല. നോട്ട് നിരോധനത്തിനു പിന്നാലെ മുംബൈയിലെ ഒരു റോളക്‌സ് വാച്ച് ഔട്ട്‌ലെറ്റില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് വിറ്റഴിക്കപ്പെട്ടത് 45 വാച്ചുകളാണ്. ഒന്നര ലക്ഷത്തിലധികം രൂപയാണ് ഒരു റോളക്‌സ് വാച്ചിന്റെ വില. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇങ്ങനെ ഒരു മാര്‍ഗമുണ്ടെന്ന് മോദി ഒരിക്കല്‍ പോലും ചിന്തിച്ചില്ല.

 സ്വര്‍ണം വാങ്ങിക്കൂട്ടുന്നു

സ്വര്‍ണം വാങ്ങിക്കൂട്ടുന്നു

നോട്ട് നിരോധനത്തിനു പിന്നാലെ സ്വര്‍ണക്കടകളില്‍ അനുഭവപ്പെട്ട തിരക്കാണ് മറ്റൊരു പ്രത്യേകത. നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടാം തീയതി രാത്രി മുതല്‍ തന്നെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ വ്യാപാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി വന്‍ തുക നല്‍കി സ്വര്‍ണം വാങ്ങിയവരുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ സ്വര്‍ണക്കടകളില്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 വിശ്രമമില്ലാത്ത പണി

വിശ്രമമില്ലാത്ത പണി

നോട്ട് നിരോധനം കൊണ്ട് ഏറെ പ്രതിരോധത്തിലായിരിക്കുന്നത് ബാങ്കില്‍ ജോലി ചെയ്യുന്നവരാണ്. ദിവസം 18 മണിക്കൂര്‍ വരെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ആവശ്യത്തിന് വിശ്രമം പോലും ലഭിക്കുന്നില്ല. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചു കൊണ്ടു വന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകളും ഉണ്ട്.

 നികുതി കൊടുക്കാന്‍ പണമില്ല

നികുതി കൊടുക്കാന്‍ പണമില്ല

നോട്ട് നിരോധനത്തിനു പിന്നാലെ ചരക്കു വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. ഏകദേശം 93 ലക്ഷത്തോളം വാഹനങ്ങള്‍ പാതിവഴിയിലായിരിക്കുകയാണ്. നികുതി അടയ്ക്കുന്നതിന് പണം ഇല്ലാത്തത് കാരണം വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. ആഹാരത്തിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഇവരുടെ പക്കല്‍ പണമില്ല.

 2000ത്തിന് വിലയില്ല

2000ത്തിന് വിലയില്ല

അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ എത്തിക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയായിരിക്കുകയാണ്. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ എടിഎമ്മില്‍ നിലവില്‍ സൗകര്യങ്ങളില്ല. ഇതൊന്നും പരിഹരിക്കാതൊയിരുന്നു നോട്ട് നിരോധിച്ചത്. ആവശ്യത്തിന് ചില്ലറ ഇല്ലാത്തതിനാല്‍ പുതുതായി ഇറക്കിയ 2000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.

 അവശരായി ജനങ്ങള്‍

അവശരായി ജനങ്ങള്‍

നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും പണം എടുക്കുന്നതിനുമായി എടിഎമ്മുകള്‍ക്കു മുന്നിലും ബാങ്കുകള്‍ക്കു മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അവശരായും തളര്‍ന്നും വീണ് നിരവധ പേര്‍ ഇതിനോടകം മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+