Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡനാട്ടില്‍ കോണ്‍ഗ്രസെന്നാല്‍ സിദ്ധരാമയ്യ... ഇക്കുറിയും അമരത്ത് സിദ്ധരാമയ്യ തന്നെ..

ബെംഗളൂരു; സിദ്ധരാമയ്യ, കന്നഡ രാഷ്ട്രീയത്തില്‍ മാറ്റി നിര്‍ത്താനാവാത്ത പേര്... കര്‍ണാടക മുഖ്യമന്ത്രിയെന്നതിനപ്പുറം സംസ്ഥാന കോണ്‍ഗ്രസിന്റെ മുഖം കൂടിയാണ് ഇദ്ദേഹം. മൈസൂരിലെ ഒരു കുഗ്രാമത്തില്‍ അട്ടിടയ കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യ കര്‍ണാടക എന്ന സംസ്ഥാനത്തിന്റെ നായകനായത് തന്റെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രം.മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം കരസ്ഥമാക്കിയ സിദ്ധരാമയ്യ നിയമബിരുദകാലത്താണ് തന്റെ വഴി രാഷ്ട്രീയം ആണെന്ന് തിരിച്ചറിയുന്നത്. പിന്നീട് 1983ല്‍ ലോക്ദള്‍ ടിക്കറ്റില്‍ ചാമുണ്ഡേശ്വരില്‍ നിന്ന് കന്നിയങ്കം കുറിച്ചു.

ആരേയും അതിശയിപ്പിക്കുന്ന വിജയം നേടിയ സിദ്ധരാമയ്യയുടെ ജൈത്ര യാത്ര അവിടെനിന്ന് ആരംഭിക്കുകയുണ്ടായി.കന്നഡ ഭാഷാ ഉന്നമനത്തിനായുള്ള കന്നഡ കാവലു സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കൂട്‌വിട്ട് കൂടുമാറ്റം രാഷ്ട്രീയത്തില്‍ സഹജം. രാഷ്ട്രിയം ജീവിതവഴിയായി തിരഞ്ഞെടുത്ത സിദ്ധരാമയ്യയും കൂടുമാറാനൊരുങ്ങി. 1988ല്‍ ലോക്ദള്‍ വിട്ട് ജനതാദളിലെത്തിയ സിദ്ധരാമയ്യ 1994ലെ ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് മന്ത്രിയായി.സിദ്ധരാമയ്യ എന്ന രാഷ്ട്രിയക്കാരനെ തേച്ച് മിനുക്കിയത് ദേവഗൗഡയാണ്.

 siddaramaiah

1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് പോയതോടെ സിദ്ധരാമയ്യ ജെഎച്ച് പട്ടേല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി.1999ല്‍ ജനതാദള്‍ പിളര്‍ന്നപ്പോള്‍ സിദ്ധരാമയ്യ ദേവഗൗഡയ്‌ക്കൊപ്പം ജെഡിഎസിന്റെ ഭാഗമായി. 2004ല്‍ കോണ്‍ഗ്രസ്‌ജെഡിഎസ് മന്ത്രിസഭയിലും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നു. 2005ലാണ് അടുത്ത വഴിത്തിരിവ്. ജെഡിഎസ് വിട്ട് ഇന്നത്തെ തട്ടകമായ കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഈ കൂട്മാറ്റത്തില്‍ അണികളും സുഹൃത്തുകളും പിണങ്ങിയെങ്കിലും ജനം സിദ്ധരാമയ്യയോട് ഇണങ്ങിതന്നെ നിന്നു..

2006ല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലേക്ക് വീണ്ടും....2013ല്‍ ഖനി അഴിമതിയുടെ പേരില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്‍ കഴിഞ്ഞതിന് പിന്നിലുള്ള സൂത്രധാരനും സിദ്ധരാമയ്യ ആയിരുന്നു.രാജ്യമൊന്നാകെ കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിച്ചപ്പോഴും കര്‍ണാടകം സിദ്ധരാമയ്യുടെ പിന്നില്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നു

.കന്നഡ ദേശീയതയും ലിംഗായത്തുകള്‍ക്ക് പ്രത്യേക മതന്യൂനപക്ഷ പദവി അനുവദിക്കാനുള്ള നീക്കവുമെല്ലാമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ സിദ്ധരാമയ്യ ബിജെപിയുടെ വെല്ലുവിലി സ്വീകരിച്ച് വുണ ഉപേക്ഷിച്ച് ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാന്‍ തിരുമാനിച്ചു. ചാമുണ്ഡേശ്വരിയ്‌ക്കൊപ്പം ബദാമിയിലും അദ്ദേഹം ജനവിധി തേടുന്നുണ്ട്. ഇത്തവണയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സിദ്ധരാമയ്യയാണ്. ഈ തിരഞ്ഞെടുപ്പിലും സിദ്ധരാമയ്യയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ വിലപോകുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+