സിദ്ധു മൂസ് വാല കൊലപാതകം: തീര്‍ത്ഥാടകര്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന ബിഷ്ണോയി സംഘാംഗങ്ങള്‍ പിടിയില്‍
ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഉത്തരാഖണ്ഡില്‍ വെച്ച് കസ്റ്റഡിയിലെടുത്തതായി പോലീസ്.
ഹേമകുണ്ഡ് സാഹിബ് യാത്ര നടത്തുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയായിരുന്ന പ്രതിയെ പഞ്ചാബ്, ഉത്തരാഖണ്ഡ് പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പഞ്ചാബിലേക്ക് കൊണ്ടുപോകുകയാണെന്ന് അവര്‍ പറഞ്ഞു.

ഡെറാഡൂണില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്ന് അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയെല്ലാം പഞ്ചാബിലേക്ക് കൊണ്ടുപോകുകയാണ്.
സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. 700 അംഗ ബിഷ്ണോയി സംഘം പോലീസ് റഡാറിന് കീഴിലാണ് നിലവില്‍.. ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുത്തത്. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
സിദ്ധുവിന്റെ കൊലപാതികളെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സിദ്ധുവിന്റെ കൊലപാതകം സിബിഎയോ എന്‍ഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഭഗവന്ത് മന്നിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ എന്തുകൊണ്ടാണ് സിദ്ധുവിന്റെ സുരക്ഷ എടുത്തുക്കളഞ്ഞത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.
സിദ്ധു മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ് പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. സിദ്ധുവിന് കുറച്ച് കാലമായി ഗുണ്ടാസംഘത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നെന്ന് പിതാവ് ബല്‍ക്കൗര്‍ സിങ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സിദ്ധുവിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് മിനിറ്റുകള്‍ക്കുള്ളില്‍, കാറുകള്‍ പാഞ്ഞുപോയെന്നും താന്‍ നിലവിളിച്ചപ്പോള്‍ ആളുകള്‍ തടിച്ചുകൂടി. പിന്നാലെ മകനെയും അവന്റെ സുഹൃത്തുക്കളെയും ആശുപത്രിയില്‍ എത്തിച്ചു, അവിടെ വെച്ച് സിദ്ധു മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മനാസയില്‍ നിന്ന് സിദ്ധു മത്സരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications