India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധു മൂസ് വാലയുടെ കൊലപാതകം: 420-ലധികം വിവിഐപികളുടെ സുരക്ഷ പുനസ്ഥാപിച്ച് പഞ്ചാബ് സർക്കാർ

Google Oneindia Malayalam News

ലുധിയാന: 420-ലധികം വി വി ഐപികൾക്കുള്ള സുരക്ഷ ജൂൺ 7 മുതൽ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി പഞ്ചാബ് സർക്കാർ. പ്രശസ്ത ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് വിവിഐപികള്‍ക്കുള്ള സുരക്ഷ സർക്കാർ പുനസ്ഥാപിക്കുന്നത്. സിദ്ധ മൂസ് വാല ഉള്‍പ്പടേയുള്ളവർക്ക് നേരത്തെ പൊലീസ് സുരക്ഷയുണ്ടായിരുന്നെങ്കിലും പുതുതായി അധികാരത്തിലേറിയ എ എ പി സർക്കാർ ഇത് പിന്‍വലിക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ് അക്രമി സംഘം വീട്ടില്‍ വെച്ച് സിദ്ധു മൂസ് വാലയെ വെടിവെച്ച് കൊല്ലുന്നത്. സംഭവത്തില്‍ സർക്കാറിനെതിരെ വിമർശനം ശക്തമായതോടെയാണ് വിവിഐപികള്‍ക്കുള്ള സുരക്ഷ പുനസ്ഥാപിക്കാന്‍ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്.

സുരക്ഷ പിന്‍വലിക്കപ്പെട്ട 424 പേരിൽ ഉൾപ്പെടുന്ന മുൻ മന്ത്രി ഒ പി സോണിയുടെ ഹർജി പരിഗണിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ എഎപി സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. സിദ്ദു മൂസ് വാല വെടിയേറ്റ് മരിച്ചതു മുതൽ വിവിഐപികളുടെ സുരക്ഷ വെട്ടിക്കുറച്ചതിനെച്ചൊല്ലി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ വലിയ വിമർശനമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളില്‍ നിന്നും നേരിട്ടുകൊണ്ടിരുന്നത്.

ദിലീപ് കേസ്; 'പ്രഗല്‍ഭനായ ഒരു വ്യക്തി ഉണ്ടെന്ന് വ്യക്തമായതോട് പലരും നിശബ്ദരായി': ജോളി ചിറയത്ത്ദിലീപ് കേസ്; 'പ്രഗല്‍ഭനായ ഒരു വ്യക്തി ഉണ്ടെന്ന് വ്യക്തമായതോട് പലരും നിശബ്ദരായി': ജോളി ചിറയത്ത്

എന്തുകൊണ്ടാണ് സുരക്ഷാ വെട്ടിക്കുറച്ചതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്, ജൂൺ 6 ന് നടക്കുന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമാണെന്നായിരുന്നു പഞ്ചാബ് സർക്കാർ വ്യക്തമാക്കിയത്. 1984 ജൂണിൽ സുവർണ്ണ ക്ഷേത്രത്തിൽ ഒളിവില്‍ കഴിഞ്ഞ തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്രസർക്കാർ നടത്തിയ സൈനിക ആക്രമണത്തെ പരോക്ഷമായി ഈ സംഭവത്തോട് എഎപി സർക്കാർ ബന്ധപ്പെടുത്തുകയും ചെയ്തു.

ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

അതേസമയം എ എ പി സർക്കാർ നിലപാടിനെതിരെ വിമർശനവുമായി ബി ജെ പി രംഗത്ത് എത്തി. "കെജ്‌രിവാൾ-മാൻ ജോഡി വീണ്ടും കള്ളം കളിക്കുകയാണ്. പഞ്ചാബിൽ വി ഐ പി സംസ്‌കാരം കുറയ്ക്കുമെന്ന വാദം അവർ ഹൈക്കോടതിയിൽ നിഷേധിച്ചു, ഇത് താൽക്കാലിക പിൻവലിക്കലാണെന്ന് പറഞ്ഞു. എ എ പി പഞ്ചാബിന്റെ വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടിലൂടെ പഞ്ചാബികൾക്ക് വിലപ്പെട്ട ജീവനാണ് നഷ്ടമായത്.അവരുടെ കാപട്യത്തോട് പഞ്ചാബിലെ യുവാക്കൾ ഒരിക്കലും പൊറുക്കില്ല." ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ട്വീറ്റ് ചെയ്തു.

വിമർശനം ശക്തമാകുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. സിദ്ദു മൂസ് വാലയുടെ കൊലപാതകം അന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷനെ മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഗായികനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഗുണ്ടാ വൈരാഗ്യമാണെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

English summary
Sidhu Moosewala's murder: Punjab govt restores security of more than 420 VVIPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X