സിദ്ദുവിന്റെ രാജി; പഞ്ചാബ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു
ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിങ് സിദ്ദു രാജ്യസഭാഗംത്വം രാജിവെച്ച് ബിജെപി വിട്ടത് പഞ്ചാബ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിദ്ദുവിന്റെ രാജിക്കു മുമ്പും പിമ്പും എന്ന മട്ടില്‍ രാഷ്ട്രീയം അത്രമേല്‍ മാറിക്കഴിഞ്ഞെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.
ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്കി കേവലം മൂന്നുമാസംമാത്രം എംപിയായി തുടര്‍ന്നശേഷമാണ് സിദ്ദുവിന്റെ രാജി. പഞ്ചാബിനെ സേവിക്കാന്‍ എംപി സ്ഥാനം ഭാരമാണെന്നാണ് ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനാണ് സിദ്ദുവിന്റെ രാജിയെന്ന അഭ്യൂഹം ശക്തമാണ്.

ബിജെപിയോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല സിദ്ദുവിന്റെ രാജി. സിദ്ദു രാജിവെച്ചതോടെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ പദ്ധതി മുഴുവന്‍ അഴിച്ചുപണിയേണ്ട അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍. സിദ്ദുവിന്റെ ക്ലീന്‍ പൊളിറ്റിക്കല്‍ കരിയറാണ് ബിജെപി ഭയക്കുന്നത്. അഴിമതി മുക്തനായ രാഷ്ട്രീയക്കാരന് എന്ന നിലയിലാണ് ആം ആദ്മി സിദ്ദുവിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ശക്തമായി നിലകൊണ്ട നേതാവുകൂടിയാണ് സിദ്ദു. അതേസമയം സിദ്ദുവിന്റെ ഭാര്യയെ ബിജെപിയില്‍ തന്നെ നിലനിര്‍ത്താനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ശ്രമം. ബിജെപി വിട്ടുപോകില്ലെന്ന് പാര്‍ട്ടി എംഎല്‍എ കൂടിയായ നവ്ജ്യോത് കൗര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ പ്രലോഭനത്തില്‍ കൗര്‍ വീണേക്കുമെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications