കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന്റെ രാജി; പഞ്ചാബ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദു രാജ്യസഭാഗംത്വം രാജിവെച്ച് ബിജെപി വിട്ടത് പഞ്ചാബ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിദ്ദുവിന്റെ രാജിക്കു മുമ്പും പിമ്പും എന്ന മട്ടില്‍ രാഷ്ട്രീയം അത്രമേല്‍ മാറിക്കഴിഞ്ഞെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.

ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്‍കി കേവലം മൂന്നുമാസംമാത്രം എംപിയായി തുടര്‍ന്നശേഷമാണ് സിദ്ദുവിന്റെ രാജി. പഞ്ചാബിനെ സേവിക്കാന്‍ എംപി സ്ഥാനം ഭാരമാണെന്നാണ് ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനാണ് സിദ്ദുവിന്റെ രാജിയെന്ന അഭ്യൂഹം ശക്തമാണ്.

navjot-singh-sidhu

ബിജെപിയോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല സിദ്ദുവിന്റെ രാജി. സിദ്ദു രാജിവെച്ചതോടെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ പദ്ധതി മുഴുവന്‍ അഴിച്ചുപണിയേണ്ട അവസ്ഥയിലാണ് ബിജെപി ഇപ്പോള്‍. സിദ്ദുവിന്റെ ക്ലീന്‍ പൊളിറ്റിക്കല്‍ കരിയറാണ് ബിജെപി ഭയക്കുന്നത്. അഴിമതി മുക്തനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലാണ് ആം ആദ്മി സിദ്ദുവിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ശക്തമായി നിലകൊണ്ട നേതാവുകൂടിയാണ് സിദ്ദു. അതേസമയം സിദ്ദുവിന്റെ ഭാര്യയെ ബിജെപിയില്‍ തന്നെ നിലനിര്‍ത്താനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ശ്രമം. ബിജെപി വിട്ടുപോകില്ലെന്ന് പാര്‍ട്ടി എംഎല്‍എ കൂടിയായ നവ്‌ജ്യോത് കൗര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ പ്രലോഭനത്തില്‍ കൗര്‍ വീണേക്കുമെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.

English summary
Sidhu’s resignation can change electoral dynamics in poll-bound Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X