കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഐഎഫ്.... നിബന്ധന ഇങ്ങനെ, അമരീന്ദറിന് വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: അമരീന്ദര്‍ സിംഗുമായുള്ള പ്രശ്‌നത്തോടെ നവജോത് സിദ്ദു രാജിവെച്ചെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. സിദ്ദുവിനെ നിരവധി പാര്‍ട്ടികള്‍ അവരുടെ പ്രധാന നേതാവായി ക്ഷണിച്ചിരിക്കുകയാണ്. എന്നാല്‍ പഞ്ചാബ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇത് നല്ല കാലം കൂടിയാണ്. സിദ്ദുവിന് കീഴില്‍ ഉണ്ടായിരുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിലേക്ക് വന്നിരിക്കുകയാണ്. സിദ്ദു പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സിദ്ദു നടത്തിയ പ്രസ്താവനകളില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും യോജിപ്പില്ല. സിദ്ദു സ്വന്തം ഭാര്യയുടെ സീറ്റിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം കൂടിയുണ്ട്. ഇതോടെ പാര്‍ട്ടി ഒന്നടങ്കം അമരീന്ദറിന് കീഴിലേക്ക് നീങ്ങിയിരിക്കുകയാണ്. സിദ്ദുവിന് ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയുമില്ല. അവിടെ നിന്ന് നേതാക്കളുമായി ഇടഞ്ഞാണ് സിദ്ദു കോണ്‍ഗ്രസിലെത്തിയത്.

സിദ്ദുവിന് ക്ഷണം

സിദ്ദുവിന് ക്ഷണം

സിദ്ദുവിനെ ലോക് ഇന്‍സാഫ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പാര്‍ട്ടി നേതാവ് സിമര്‍ജിത്ത് സിംഗ് ബെയിന്‍സ്. സിദ്ദുവിനെ 2022ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുമെന്നാണ് ബെയിന്‍സ് പറയുന്നത്. അതേസമയം കോണ്‍ഗ്രസ് വിട്ട്്് എല്‍ഐപിയില്‍ സിദ്ദു ചേരണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിന് സിദ്ദുവിന്റെ സത്യ സന്ധത ആവശ്യമില്ലെന്നും ബെയിന്‍സ് പറയുന്നു. അതേസമയം സംസ്ഥാനത്തെ ജലപ്രതിസന്ധി പരിഹരിക്കുന്നതിനായി വലിയൊരു ക്യാമ്പയിന്‍ ഈ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

സിദ്ദുവിന്റെ രാജി സംസ്ഥാനത്തിന് പുറത്തോ അകത്തോ യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസിലെ പ്രതിസന്ധി കണക്കുകൂട്ടി നടത്തിയ നീക്കമായിരുന്നു അത്. എന്നാല്‍ അമരീന്ദര്‍ സിംഗിനെതിരെ അത് പ്രയോഗിച്ചപ്പോള്‍ സിദ്ദുവാണ് കുരുക്കിലായിരിക്കുന്നത്. മന്ത്രിസഭയില്‍ നിന്ന് സിദ്ദുവിനെ എങ്ങനെ പുറത്താക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു അമരീന്ദര്‍. സിദ്ദു തന്നെ രാജിവെച്ച സ്ഥിതിക്ക് കാര്യമായ എതിര്‍പ്പുകളൊന്നും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല.

അമരീന്ദര്‍ തീരുമാനിക്കും

അമരീന്ദര്‍ തീരുമാനിക്കും

അമരീന്ദര്‍ സിംഗാണ് സിദ്ദുവിന്റെ രാജി സ്വീകരിക്കണോ എന്ന് വ്യക്തമാക്കുക. നാളെ അദ്ദേഹം ചണ്ഡീഗഡില്‍ തിരിച്ചെത്തും. സിദ്ദുവിന്റെ രാജിക്കത്തിലെ കാര്യങ്ങള്‍ അദ്ദേഹം പരിശോധിക്കും. എന്നിട്ട് മാത്രമേ ഒരു തീരുമാനമുണ്ടാകൂ. അതേസമയം തന്നോട് ഒന്നും പറയാതെ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതില്‍ കടുത്ത ദേഷ്യത്തിലാണ് അമരീന്ദര്‍. സിദ്ദുവുമായി ചര്‍ച്ചയുണ്ടാകുമെന്ന് നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്. സിദ്ദുവിന്റെ ഊര്‍ജവകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തേക്കും.

സര്‍ക്കാരിന് പ്രതിസന്ധിയില്ല

സര്‍ക്കാരിന് പ്രതിസന്ധിയില്ല

സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ പഞ്ചാബില്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള അവസരമായി ബിജെപി കണ്ടിരുന്നു. അതും കൂടിയാണ് പൊളിഞ്ഞത്. അമരീന്ദര്‍ കൂടുതല്‍ കരുത്തനാവുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് പഞ്ചാബില്‍ നിന്ന് നേടിയതിലുള്ള കടപ്പാടും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അദ്ദേഹത്തിനോടുണ്ട്. അതേസമയം അമരീന്ദറിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ സ്ഥിരം രീതിയിലല്ല എന്ന വിമര്‍ശനവും ഇതോടെ പൊളിഞ്ഞു. സ്വതന്ത്രമായി ഭരണം നടത്താന്‍ അമരീന്ദറിന് രാഹുല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കോണ്‍ഗ്രസിന് 40 സീറ്റ് തരാം, അതില്‍ കൂടുതലില്ലെന്ന് പ്രകാശ് അംബേദ്ക്കര്‍, സഖ്യത്തിനില്ലെന്ന് ഉറപ്പ്കോണ്‍ഗ്രസിന് 40 സീറ്റ് തരാം, അതില്‍ കൂടുതലില്ലെന്ന് പ്രകാശ് അംബേദ്ക്കര്‍, സഖ്യത്തിനില്ലെന്ന് ഉറപ്പ്

English summary
sidhus resignations doesnt have an impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X