ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത് സീമെന്‍സ് മേധാവി; മാര്‍ച്ചില്‍ ഇന്ത്യയിലെത്തി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പ്രമുഖ ബിസിനസ് സംരംഭകനും കുടുംബവും ഉള്‍പ്പെടെ ആറ് പേര് മരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയിലാണ് ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മരിച്ചവരില്‍ മൂന്നു പേര് കുട്ടികളാണ്.
സ്പെയിനിലെ സീമെന്‍സ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന് എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹെലികോപ്റ്റര്‍ ആകാശത്ത് നിന്ന് തലകീഴായി ഹഡ്സണ്‍ നദിയിലേക്ക് വീഴുന്നത് കാണാം. ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തിനു മുകളില്‍ നിന്ന് തിരിഞ്ഞ ഉടന്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നദിയില്‍ നിന്ന് ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ് അറിയിച്ചു.

വലിയ അപകടമാണ് ഉണ്ടായതെന്നും മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരാണ് ഉണ്ടായിരുന്നതെന്നും യുഎസ് അധികൃതര്‍ അറിയിച്ചു. ആരും ജീവനോടെ അവശേഷിച്ചിട്ടില്ല.
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടത്.
2009-ലും ഹഡ്സണ്‍ നദിക്ക് മുകളില്‍ വച്ച് വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതു പേര് മരിച്ചിരുന്നു. 2018 ല്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ ഈസ്റ്റ് നദിയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു.
അഗസ്റ്റിന് എസ്കോബാറും ഭാര്യ മെഴ്സ് കാംപ്രൂബി മൊണ്ടലും 4, 5, 11 വയസുള്ള മൂന്ന് കുട്ടികളുമാണ് ദുരന്തത്തിനിരയായത്. സീമെന്‍സ് കമ്പനിയുടെ മേധാവിയുടെ അപ്രതീക്ഷിത മരണം അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ദുരന്തത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്, എസ്കോബാര്‍ തന്റെ സമീപകാല ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് പങ്കുവെച്ചത്. മാര്‍ച്ചില്‍ ബാംഗ്ലൂര്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇന്ത്യയിലേക്കുള്ള യാത്ര അവിശ്വസനീയമായിരുന്നു എന്നാണ് അഗസ്റ്റിന് കുറിച്ചത്. ഇന്ത്യാ പര്യടനത്തിനിടെ സീമെന്‍സ് ജീവനക്കാരുമായി സംവദിക്കുന്ന ഫോട്ടോകളും അഗസ്റ്റിന് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തുടര്‍ന്ന്, ലിങ്ക്ഡ്ഇന്‍ പോസ്റ്റുകളില്‍ ആദരാഞ്ജലികള്‍ ഒഴുകിയെത്തി.
27 വര്‍ഷമായി സീമെന്സില് സേവനമനുഷ്ഠിച്ചുവരുന്ന അഗസ്റ്റിന് എസ്കോബാര്‍ 1998 ല്‍
സീമെന്സില് പവര്‍ ഓട്ടോമേഷന്‍ സിസ്റ്റംസിന്റെ സെയില്‍സ് & പ്രോജക്ട് മാനേജ്മെന്റ് മേധാവിയായാണ് കരിയര്‍ ആരംഭിച്ചത്. നിരവധി പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് ഏറ്റവും ഒടുവിലായി സിഇഒ സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജര്‍മ്മന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ബാഴ്സലോണയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications