പ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ സിഫ് യംഗ് ആർട്ടിസ്റ്റ് ഫെസ്റ്റിവൽ: ഗ്രാൻഡ് ഫിനാലെയിൽ നൃത്ത-സംഗീത പരിപാടികൾ
ദില്ലി: ദേശീയതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് മത്സരമാണ് സിഫ് ആർട്ടിസ്റ്റ് 2020. അവാർഡ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമാണ് ലഭിക്കുക. സംഗീഗത്തിലും നൃത്തത്തിലൂമായി 20 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ മത്സരിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ മഹാന്മാരായ സംഗീജ്ഞർക്കൊപ്പം വേദി പങ്കിടാനുള്ള സുവർണ്ണാവസരം കൂടിയാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിന് വേണ്ടി ഇതിനകം 12000 ഓളം എൻട്രികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. മത്സരത്തിന്റെ 20 വിഭാഗങ്ങളിൽ നിന്നുമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ട 100 പേരെയായിരിക്കും ഗ്രാൻഡ് ഫിനാലെ വേദിയിൽ പരിപാടികൾ അവതരിപ്പിക്കുക.
അന്തിമവിജയിയെ യംഗ് ആർടിസ്റ്റ് ഫെസ്റ്റിവൽ ഗ്രാൻഡ് ഫിനാനെ 2020-21 ആയി പ്രഖ്യാപിക്കും. 2021 സെപ്തംബർ നാലിന് വൈകിട്ടാണ് പരിപാടി. ഗ്രാൻഡ് ഫിനാലെയിൽ ഓരോ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ സംഗീത, നൃത്തപരിപാടികളായിരിക്കും ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കുക. ഡോ. എൽ സുബ്രഹ്മണ്യൻ, നികിത ഗാന്ധി, ടെറൻസ് ലൂയിസ്, ശാൽമാലി ഖൊൽഗഡെ, ഇഷാൻ നൂറാനി, ഷോവാൻ നാരായൺ, ബ്ലാക്ക് ഐസ് ക്രൂ ബ്രാൻഡ് എന്നിവരും ഗ്രാൻഡ് ഫിനാലെയിൽ പരിപാടികൾ അവതരിപ്പിക്കും. ആദിത്യ നാരായണനാണ് ഷോ സംഘടിപ്പിക്കുന്നത്.

2021 സെപ്തംബർ നാലിന് വൈകിട്ട് പരിപാടി ലൈവിൽ കാണാം: https://finale.youngartiste.com/ വിജയികളെ പ്രഖ്യാപിക്കുന്നതും മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങളും ലൈവിൽ കാണാം.
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: https://forms.gle/nk6jXDgfbhBLVcnR7
നിങ്ങളുടെ കലണ്ടറിൽ ആഡ് ചെയ്യൂ: http://shorturl.at/mopvC
സിഫ് യുവ കലാകാരന്മാർ
വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുകയും ഇന്ത്യൻ സംഗീതത്തോടും കലകളോടുമുള്ള സ്നേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ബാംഗ്ലൂർ ആസ്ഥാനമായുള്ള ജീവകാരുണ്യ സംഘടനയാണ് സിംഗാൾ അയ്യർ ഫാമിലി ഫൗണ്ടേഷൻ (SIFF). കുട്ടികൾക്കും മുതിർന്നവർക്കുമായി സംഗീതത്തിലും നൃത്തത്തിലും ഓൺലൈൻ കോഴ്സുകൾ യുവ ആർട്ടിസ്റ്റ് നൽകിവരുന്നുണ്ട്. തുടക്കക്കാർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ലെവലുകൾ എന്നിവയിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈവ് ക്ലാസുകൾ, ഗൈഡഡ് പ്രാക്ടീസ് സെഷനുകൾ, ക്രിയേറ്റീവ് അസൈൻമെന്റുകൾ, ഗ്രൂപ്പുകളിലെ പഠനം, പ്രകടനം & സഹകരണ അവസരങ്ങൾ, മാസ്റ്റർക്ലാസുകൾ, സർട്ടിഫിക്കേഷൻ എന്നിവ മൾട്ടി-ഇയർ പാഠ്യപദ്ധതിയെ പിന്തുണച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്.
സിഫ് ആർട്ടിസ്റ്റ് 2020-21 മത്സരം: മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ, 11-18 വയസ് പ്രായത്തിലുള്ള കുട്ടികളിൽ നിന്ന് 12,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് സംഘടന നൽകുന്നത്. യംഗ് ആർട്ടിസ്റ്റ് അഡ്വാൻസ്ഡ് മെന്റർഷിപ്പ് പ്രോഗ്രാം (YAMP) എന്ന പേരിൽ സംഗീതത്തിലും നൃത്തത്തിലും വൈദഗ്ധ്യം തെളിയിക്കുന്ന മികച്ച 100 ഫൈനലിസ്റ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ രണ്ടാം ഘട്ടവും ആരംഭിച്ചിരുന്നു.
ഡോ. എൽ സുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി, മാധവി മുദ്ഗൽ തുടങ്ങി നിരവധി പേർ. രുക്മിണി വിജയകുമാർ (ഭരതനാട്യം), അനുപമ ഭഗവത് (സിത്താർ / സരോദ്), നിഖിത ഗാന്ധി (ഇന്ത്യൻ & വെസ്റ്റേൺ വോക്കൽ), സാഗർ ബോറ (ഹിപ്-ഹോപ്പ്) തുടങ്ങിയ വിദഗ്ധരാണ് കാറ്റഗറി പ്രത്യേക സെഷനുകൾ ആതിഥേയത്വം വഹിച്ചത്. finale.youngartiste.com വഴി സെപ്തംബർ നാലിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളും പരിപാടികളും കാണാൻ സാധിക്കും.












Click it and Unblock the Notifications