Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കളെ പുറത്താക്കാന്‍ ആം ആദ്മിയില്‍ ഒപ്പു ശേഖരണം

ദില്ലി: ആം ആദ്മി പാര്‍ട്ടിയിലെ അധികാര വടംവലി രൂക്ഷമായതോടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനായി ചിലര്‍ നേതാക്കള്‍ക്കിടയില്‍ ഒപ്പു ശേഖരണം നടത്തുകയാണെന്നാണ് വിവരം.

ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ ചികിത്സ കഴിഞ്ഞു വന്നാല്‍ ഉടന്‍ ഒപ്പു ശേഖരണം നടത്തിയ റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം. 67 അംഗങ്ങളുടെ ഒപ്പ് തനിക്ക് ലഭിച്ചതായി ഒപ്പു ശേഖരണത്തിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കപില്‍ മിശ്ര പറഞ്ഞു.

aam-aadmi-party-logo

പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ദില്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് കഴിഞ്ഞദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. നേതാക്കള്‍ക്കെതിരെ കുറ്റപത്രം വായിച്ച കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ളവര്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം, പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത് ആം ആദ്മിക്ക് ക്ഷീണമേല്‍പ്പിക്കുമെന്നാണ് കെജ് രിവാളിന്റെ നിലപാട്. കണ്‍വീനര്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്ന കുറ്റത്തിന് ഇവരെ പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിലും കെജ് രിവാള്‍ അസുന്തഷ്ടനാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+