Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ക്കൊപ്പം ആർ വാല്യൂവിലും ഗണ്യമായ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിക്കുന്നതിനൊപ്പം തന്നെ ആർ വാല്യൂവിലും ഗണ്യമായ വർധനവുണ്ടാവുന്നതായി പഠനങ്ങള്‍. രാജ്യത്ത് നിലവില്‍ ശരാശരി ആർ- മൂല്യം 1.64 ആണ്. 40 ദിവസത്തിനുള്ളിൽ ഏകദേശം 78% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു നിശ്ചിത ഘട്ടത്തിൽ അണുബാധയുടെ വ്യാപനം മനസ്സിലാക്കുന്നതിനുള്ള ഉപാധിയാമ് ആർ-നോട്ട് മൂല്യം. ആർ-നോട്ട്-മൂല്യം 1.64 എന്നതിനർത്ഥം ഓരോ 100 രോഗബാധിതരില്‍ നിന്നും 164 പേർക്ക് അണുബാധ പകരാം എന്നാണ്.

ഡിസംബർ 2-ന്, ഇന്ത്യയിലെ ആർ മൂല്യം ശരാശരി 0.95 ആയിരുന്നത് ജനുവരി 10-ന് 1.64 ആയി ഉയർന്നു. ഏറ്റവും ജനസംഖ്യയുള്ളവ ഉൾപ്പെടെ കുറഞ്ഞത് 17 സംസ്ഥാനങ്ങളെങ്കിലും ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയർന്ന നിരക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബിഹാറിന്റെ ആർ മൂല്യം 2.08 ആണ്. രാജ്യത്തെ ഏറ്റവും ഉയർന്ന നിക്കാണ് ഇത്. 2.03 നിരക്കുമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശും ഒട്ടും പിന്നിലല്ലാതെയുണ്ട്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉൾപ്പെടെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പലതും ആർ മൂല്യം 1.64-ലധികം കാണിക്കുന്നുണ്ട്.

corona

അതേസമയം, അതേസമയം, നിലവിലുള്ള വാക്‌സിനുകളോട് ഒമിക്‌റോൺ കൂടുതൽ പ്രതിരോധം കാണിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. മറ്റ് രാജ്യങ്ങളിലേത് ഇത് കൂടുതലും നേരിയ തോതിലുള്ള അണുബാധകളിലേക്ക് നയിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തിങ്കളാഴ്ച സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ, നിലവിലെ വർധനവില്‍ 5-10% സജീവ കേസുകൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്നും ഡെൽറ്റ തരംഗത്തിൽ ഇത് 20-23% ആയിരുന്നുവെന്നുമാണ് വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി 1,94,720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 9,55,319 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.65 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,405 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,46,30,536 ആയി. ദേശീയ രോഗമുക്തി നിരക്ക് 96.01% ആണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,61,900 പരിശോധനകള്‍ നടത്തി. ആകെ 69.52 കോടിയിലേറെ (69,52,74,380) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 9.82 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.05 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+