• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രാക്ക് മാറ്റി രാഹുല്‍ ഗാന്ധി! വഴിയൊരുക്കി സോണിയാ ഗാന്ധി, കളമൊരുക്കം വൻ തിരിച്ച് വരവിന്!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുളള രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് ഈ കൊവിഡ് കാലത്തും വന്‍ ചര്‍ച്ചയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ച് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിന്റെ മുഖം ഇപ്പോഴും രാഹുല്‍ ഗാന്ധിയാണ് എന്നതാണ് വാസ്തവം.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിക്ക് തിരിച്ച് വരവിനുളള കളമൊരുങ്ങുന്നതായാണ് സൂചനകള്‍. കൊവിഡുമായി ബന്ധപ്പെട്ട് പ്രമുഖരുമായി രാഹുല്‍ ഗാന്ധി നടത്തുന്ന സംവാദങ്ങളടക്കമുളള നീക്കങ്ങള്‍ തിരിച്ച് വരവിലേക്കുളള ചുവടുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംവദിച്ച് രാഹുൽ ഗാന്ധി

സംവദിച്ച് രാഹുൽ ഗാന്ധി

സാമ്പത്തിക രംഗത്ത് അടക്കം കൊവിഡ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധികളെ കുറിച്ചാണ് പ്രമുഖരുമായി രാഹുല്‍ ഗാന്ധി സംവാദം നടത്തുന്നത്. ആദ്യം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായും തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുമായും രാഹുല്‍ ഗാന്ധി സംവാദം നടത്തി. ഇനിയും ഇത് തുടരും. രാഹുല്‍ ഗാന്ധിയുടെ ഈ നീക്കത്തിന് വലിയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.

മടക്കത്തിന് കളമൊരുക്കുന്നു

മടക്കത്തിന് കളമൊരുക്കുന്നു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ മടക്കത്തിന് കളമൊരുക്കുന്നതാണ് ഈ വിധത്തിലുളള ഇടപെടലുകള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ചിറങ്ങിയത്.

സാമ്പത്തിക തകര്‍ച്ച

സാമ്പത്തിക തകര്‍ച്ച

കൊവിഡിന് മുന്‍പേ തന്നെ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് അഭിമുഖീകരിച്ചത്. സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ പാളിച്ചകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയുമുണ്ടായി. കൊവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് സാമ്പത്തിക വിദഗ്ധരുമായി രാഹുലിന്റെ ചര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

പാര്‍ട്-ടൈം രാഷ്ട്രീയമല്ല

പാര്‍ട്-ടൈം രാഷ്ട്രീയമല്ല

സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും കൈകാര്യം ചെയ്യാനുമറിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് സ്ഥാപിക്കുക കൂടിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. നേതൃത്വത്തില്‍ നിന്ന് പിന്നോക്കം പോയ രാഹുല്‍ ഗാന്ധിയെ മുന്‍ നിരയിലേക്ക് എത്തിക്കാന്‍ കൊവിഡ് കാലം സഹായിച്ചേക്കും. എന്നാല്‍ പഴയത് പോലെ പാര്‍ട്-ടൈം രാഷ്ട്രീയക്കാരനായിരിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയാകും.

പൊതുജന മധ്യത്തിലുണ്ടാവുക

പൊതുജന മധ്യത്തിലുണ്ടാവുക

എല്ലായ്‌പ്പോഴും പൊതുജനമധ്യത്തിലുണ്ടാവുക എന്നതാണ് തിരിച്ച് വരവിന് ഒരുങ്ങുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജനങ്ങളുമായി ബന്ധപ്പെടുന്ന നേതാവായിരിക്കുക എന്നതാവും തിരിച്ച് വരവില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിനെ സഹായിക്കുമോ എന്നത് നിര്‍ണയിക്കുക. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുക്കുക എന്നതും പ്രധാനമാണ്.

സോണിയ നൽകിയ അടി

സോണിയ നൽകിയ അടി

കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് തുക കോണ്‍ഗ്രസ് വഹിക്കുമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ് ഈയടുത്ത കാലത്ത് ബിജെപിക്ക് നല്‍കിയ ഏറ്റവും മികച്ച അടിയായിരുന്നു. കൊവിഡ് കാലത്ത് ദ്രുതഗതിയില്‍ തീരുമാനങ്ങളെടുക്കാന്‍ സോണിയാ ഗാന്ധി ഒരു 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന ടീമില്‍ രാഹുല്‍ ഗാന്ധിയും അംഗമാണ്.

വിശ്വസ്തരെ വെട്ടി നിരത്തി

വിശ്വസ്തരെ വെട്ടി നിരത്തി

രാഹുല്‍ ഗാന്ധിക്ക് കടുത്ത എതിര്‍പ്പുളള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളൊന്നും ഈ ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. അവരെല്ലാം തന്നെ സോണിയാ ഗാന്ധിയുടെ വിശ്വസ്തരുമാണ്. അഹമ്മദ് പട്ടേല്‍, കമല്‍ നാഥ്, ഗുലാം നബി ആസാദ്, ദിഗ്വിജയ് സിംഗ്, അംബികാ സോണി എന്നിവരൊന്നും സോണിയയുടെ ടീമില്ല. മകന് വേണ്ടി തന്റെ വലം കൈയായ നേതാക്കളെ സോണിയ ഒഴിവാക്കിയിരിക്കുകയാണ്.

രാഹുലിന്റെ ഗ്രൂപ്പ്

രാഹുലിന്റെ ഗ്രൂപ്പ്

കോണ്‍ഗ്രസിലെ ഈ മുതിര്‍ന്ന നേതാക്കളുടെ സംഘത്തിന് എതിരെ രാഹുല്‍ ഗാന്ധി പരസ്യമായി തന്നെ ഇഷ്ടക്കേട് പ്രകടിപ്പിച്ചിട്ടുളളതാണ്. ഇവരെയെല്ലാം വെട്ടി നിരത്തി രാഹുല്‍ ഗാന്ധിക്ക് വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് സോണിയാ ഗാന്ധി ടീമുണ്ടാക്കിയിരിക്കുന്നത്. രണ്‍ദീപ് സിംഗ് ഹൂഡ, കെസി വേണുഗോപാല്‍, സുപ്രിയ ശ്രിനാഥെ, ഗൗരവ് വല്ലഭ്, രോഹന്‍ ഗുപ്ത അടക്കമുളളവരാണ് ടീമിലുളളത്. കോണ്‍ഗ്രസിന്റെ ദൈംനംദിന ഇടപെടലുകള്‍ അടക്കം തീരുമാനിക്കുക രാഹുലിന്റെ ഈ കോര്‍ ഗ്രൂപ്പാണ്.

English summary
Signs of Rahul Gandhi's relaunch as Congress Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X