കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം യുവാവിനെ അടിച്ചുകൊല്ലാന്‍ ശ്രമം; രക്ഷകനായി പോലീസ് ഓഫീസര്‍, ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം യുവാവിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ രക്ഷകനായെത്തി പോലീസ് ഓഫീസർ

ദില്ലി: മുസ്ലിം യുവാവിനെ അടിച്ചുകൊല്ലാനുള്ള ശ്രമം തടഞ്ഞ് പോലീസ് ഓഫീസര്‍. യുവാവിനെ ചുറ്റും ചേര്‍ന്ന് മര്‍ദ്ദിക്കുന്നവരെ പോലീസ് ഓഫീസര്‍ താക്കീത് നല്‍കിയും ബലം പ്രയോഗിച്ചുമാണ് തടഞ്ഞത്. ഒടുവില്‍ രക്ഷയില്ലെന്ന് കണ്ട അക്രമിക്കൂട്ടം പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചു. യുവാവിനെ ചേര്‍ത്ത് പിടിച്ചു പോലീസ് ഓഫീസര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് ഓഫീസര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം തുടരുകയാണ്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി രംഗത്തെത്തി. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുകയാണ് ഈ പോലീസ് ഓഫീസര്‍. സല്യൂട്ട് സര്‍. സംഭവം ഇങ്ങനെ....

ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിങ്

ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിങ്

ഗഗന്‍ദീപ് സിങ് എന്ന പോലീസ് ഓഫീസറാണ് തന്റെ ചുമതല നിര്‍വഹിച്ച് രാജ്യത്തെ നടുക്കുന്ന ഒരു സംഭവത്തില്‍ നിന്ന് രക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. പലരും ഇദ്ദേഹത്തിന്റെ ധൈര്യത്തെ പുകഴ്ത്തിയപ്പോള്‍ മറ്റുചിലര്‍ ജോലിയോടുള്ള ആത്മാര്‍ഥതയെ അഭിനന്ദിച്ചു. റിയല്‍ ഹീറോ എന്നാണ് മറ്റുചിലര്‍ വിശേഷിപ്പിച്ചത്.

ഉത്തരാഖണ്ഡിലാണ് സംഭവം

ഉത്തരാഖണ്ഡിലാണ് സംഭവം

ഉത്തരാഖണ്ഡിലാണ് സംഭവം. മുസ്ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും ഒരുമിച്ച് ഗിരിജ ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്ത് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യത്യസ്ത മതക്കാരായ നിങ്ങളെങ്ങനെ ഇവിടെ ഒരുമിച്ചെത്തിയെന്നായിരുന്നു ചിലരുടെ ചോദ്യം.

നിന്നെയും കൊല്ലും

നിന്നെയും കൊല്ലും

പിന്നീട് ചോദ്യം ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി. അതിനിടെ മര്‍ദ്ദനവും തുടങ്ങി. എന്തിനാണ് യുവാവിനെ മര്‍ദ്ദിക്കുന്നതെന്ന് യുവതി അക്രമി കൂട്ടത്തോട് ചോദിച്ചു. അവനെ വെട്ടിനുറുക്കുമെന്നായിരുന്നു ഒരാള്‍ നല്‍കിയ മറുപടി. നീയൊരു ഹിന്ദുവാണ്. മുസ്ലിം യുവാവിന്റെ കൂടെ കറങ്ങി നടന്നാല്‍ നിന്നെയും കൊല്ലുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി- ക്വിന്റ് ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്ഷേത്രത്തിന്റെ കവാടം അടച്ചു

ക്ഷേത്രത്തിന്റെ കവാടം അടച്ചു

യുവാവിന്റെ തിരിച്ചറിയാല്‍ കാര്‍ഡാണ് ആദ്യം അക്രമികള്‍ ചോദിച്ചത്. പിന്നീടാണ് മര്‍ദ്ദനം തുടങ്ങിയതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ആക്രമണം തുടങ്ങിയതോടെ അക്രമികളില്‍ ചിലര്‍ ക്ഷേത്രത്തിന്റെ കവാടം അടച്ചു. പിന്നീട് മര്‍ദ്ദനം തുടങ്ങി.

ഇന്‍സ്‌പെക്ടര്‍ ചെയ്തത്

ഇന്‍സ്‌പെക്ടര്‍ ചെയ്തത്

ഈ വേളയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിങ് സംഭവസ്ഥലത്തെത്തി. അക്രമികളെ പിടിച്ചുമാറ്റി. പിന്നീട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞു. തര്‍ക്കിക്കുന്നവര്‍ക്ക് അദ്ദേഹം ഉചിതമായ മറുപടി നല്‍കി. യുവാവിനെ ചേര്‍ത്ത് പിടിച്ച് അക്രമികള്‍ക്കിടയില്‍ നിന്ന് കൊണ്ടുപോയി. ഈ വേളയില്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു അക്രമികള്‍.

അതിനിടെയും ചിലര്‍

അതിനിടെയും ചിലര്‍

യുവാവിനെ വിട്ടയക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ഓഫീസര്‍ വിട്ടയക്കാന്‍ തയ്യാറായില്ല. അദ്ദേഹം ചേര്‍ത്ത് പിടിച്ച് പോലീസ് ജീപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് മര്‍ദ്ദിക്കാന്‍ പറ്റാതായി. ഇതിനിടയിലും ചിലര്‍ തലയ്ക്ക്് അടിക്കുന്നുണ്ടായിരുന്നു.

രക്ഷിതാക്കളെ വിളിപ്പിച്ചു

രക്ഷിതാക്കളെ വിളിപ്പിച്ചു

പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി. ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഈ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

പുകഴ്ത്താതിരിക്കാന്‍ വയ്യ

പുകഴ്ത്താതിരിക്കാന്‍ വയ്യ

സിഖ് പോലീസ് ഓഫീസറുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന്് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ട്വിറ്ററില്‍ പറഞ്ഞു. ഹിന്ദുത്വരായ ജനക്കൂട്ടത്തില്‍ നിന്ന് മുസ്ലിം യുവാവിനെ രക്ഷിക്കാന്‍ കാരണിച്ച ഗഗന്‍ദീപ് സിങിന്റെ ധൈര്യത്തെ പുകഴ്ത്താതിരിക്കാന്‍ വയ്യെന്ന് കട്ജു പറഞ്ഞു. പോലീസുകാരന്റെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രാമാണ് യുവാവ് രക്ഷപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Sikh police officer saves Muslim youth from mob lynching in Uttarakhand wins hearts on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X