കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി...

Google Oneindia Malayalam News

ദില്ലി: നിർബന്ധിച്ച് മതംമാറ്റിയെന്ന ആരോപണം തള്ളി സിഖ് പെൺകുട്ടി രംഗത്ത്. പാകിസ്താനിലെ തംബു സാഹി ഗുരുധ്വാരയിലെ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്നാണ് നേരത്തെ പരാതി ഉയർന്നത്. എന്നാൽ സംഭവം നിഷേധിച്ച് പെൺകുട്ടി തന്നെയാണ് വെള്ളിയാഴ്ച രംഗത്തെത്തിയിട്ടുള്ളത്. തന്നെ ആരും തട്ടിക്കൊണ്ടുപോകുയോ നിർബന്ധിച്ച് മതം മാറ്റുകയോ ചെയ്തിട്ടില്ലെന്നാണ് പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ കുറ്റാരോപിതനായ ആൾ കുറ്റം ചെയ്തിട്ടില്ലെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് പാകിസ്താനിലെ ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള നാങ്കണ സാഹിബിലെ സെയിൽ മുഹല്ല ബലില സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം വിവാഹം കഴിച്ചെന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ വീട്ടിലെത്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നുണ്ട്.

സ്വന്തം ഇഷ്ടപ്രകാരമെന്ന്

സ്വന്തം ഇഷ്ടപ്രകാരമെന്ന്


ഞാൻ 19കാരിയായ സ്വതന്ത്രയായ വ്യക്തിയാണ്. 2019 ആഗസ്റ്റ് 28 ന് മുഹമ്മദ് ഹസ്സനുമായി വിവാഹ ബന്ധത്തിലേർപ്പെട്ടിട്ടണ്ട്. അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും എന്റെ സിഖ് പേര് ജഗ്ജിത് കൌർ എന്നാണ്. എന്നാൽ മുസ്ലിമായതിന് ശേഷം ആയേഷ എന്ന പേര് സ്വീകരിച്ചു. എഫ്ഐആറിലുള്ള സിഖ് പേരാണെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുയോ പീഡനത്തിനിരയാക്കുകയോ ചെയ്തിട്ടില്ല. വീട്ടിൽ നിന്ന് മൂന്ന് വസ്ത്രങ്ങളെടുത്താണ് ഇറങ്ങിയതെന്നും പെൺകുട്ടി പറയുന്നു. പണമോ സ്വർണാഭരണങ്ങളോ എടുത്തിട്ടില്ല. എഫ്ഐആറിൽ കുറ്റാരോപിതനായ ആൾ കുറ്റക്കാരനല്ലെന്നും പെൺകുട്ടി പറയുന്നു. കോടതിയിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

 തട്ടിക്കൊണ്ടുപോയെന്ന് പരാതി

തട്ടിക്കൊണ്ടുപോയെന്ന് പരാതി


പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ നിർബന്ധിത മതംമാറ്റിയെന്ന പരാതിയിൽ പാകിസ്താനോട് നടപടി ആവശ്യപ്പെട്ട് ഇന്ത്യ. തംബു സാഹി ഗുരുധ്വാരയിലെ സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്നാണ് പരാതി. ലാഹോറിലെ നങ്കണ സാഹിബിലാണ് സംഭവം. ഇക്കാര്യം എത്രയും പെട്ടെന്ന് പാക് വിദേശകാര്യമന്ത്രിയുമായി ചർച്ച ചെയ്യാൻ കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിനോടും അമരീന്ദർ സിംഗ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിൽ ആസൂത്രകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ട്വീറ്റിലാണ് അമരീന്ദർ സിംഗിന്റെ അഭ്യർത്ഥന.

 തട്ടിക്കൊണ്ടുപോയി മതം മാറ്റി

തട്ടിക്കൊണ്ടുപോയി മതം മാറ്റി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലിം യുാവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സിഖ് പുരോഹിതനായ ഭഗവാൻ സിംഗിന്റെ മകൾ ജഗ്ജിത് കൌർ എന്ന 19കാരിയെയാണ് നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയത്. തോക്കിൻ മുനയിൽ നിർത്തി മതം മാറ്റുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മകളെ മോചിപ്പിച്ചില്ലെങ്കിൽ പാകിസ്താനിലെ പഞ്ചാബ് ഗവർണർ ഹൌസിന് മുമ്പിൽ കുടുംബ സമേതം തീകൊളുത്തുമെന്നാണ് പെൺകുട്ടിയുടെ കുടുംബം ഭീഷണി മുഴക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബുസ്ദാർ ഉത്തരവിട്ടിട്ടുണ്ട്.

പരാതി നൽകിയെങ്കിലും ഫലമില്ലെന്ന്

പരാതി നൽകിയെങ്കിലും ഫലമില്ലെന്ന്

ഒരു കൂട്ടം ഗുണ്ടകൾ വീട്ടിലെത്തി പെൺകുട്ടിയെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്. അവളെ പീഡിപ്പിച്ച് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പരാതി നൽകിയെങ്കിലും പരാതി കേൾക്കാൻ ആരും തയ്യാറായില്ലെന്നാണ് പരാതി. ഇതോടെ വീണ്ടുംവീട്ടിലെത്തിയ ഗുണ്ടകൾ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. കൂടാതെ കുടുംബത്തെ മുഴുവൻ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇടപെടണമെന്നും പെൺകുട്ടിയെ തിരിച്ചെത്തിക്കുന്നതിന് ഇടപെടണമെന്ന് പാക് പ്രധാനമന്ത്രിയോടും പാക് ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പാകിസ്താനിലെ സിഖ് സമൂഹം അപലപിച്ചു. വെള്ളിയാഴ്ച ഗൂരുധ്വാരയിൽ പ്രതിഷേധം സംഘടിപ്പിക്കാനും നീക്കമുണ്ട്.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

നിർബന്ധിച്ച് മതം മാറ്റിയെന്നും ആയേഷ എന്ന പേര് സ്വീകരിച്ചെന്നുമുള്ള പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുസ്ലിം യുവാവുമായുള്ള വിവാഹത്തിനുള്ള നീക്കങ്ങൾ നടത്തിയത് ഒരു മൌലവി ആണെന്നും പെൺകുട്ടി പറയുന്നു. തോക്കുചൂണ്ടി പെൺകുട്ടിയെ മതംമാറ്റിയെന്നാണ് ആരോപണം. പാകിസ്താനിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങാണ് ഹിന്ദു-സിഖ്- ക്രിസ്ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിന് വിധേയരാകുന്നുണ്ടെന്നും മുസ്ലിം യുവാക്കളെ വിവാഹം കഴിക്കുന്നുണ്ട്. നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ

വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ

സിഖ് പുരോഹിതന്റെ മകളെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ഹർമിസ്രത് കൌർ പ്രതികരിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ പെൺകുട്ടിയുടെ മോചനത്തിനായി ഇടപെടണമെന്ന് പെൺകുട്ടിയുടെ കുടുംബവും പാക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

English summary
പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി.. സ്വന്തം ഇഷ്ടപ്രകാരമെന്ന്, പെൺകുട്ടിയെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X