കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ബിജെപിയില്‍ നിന്നും കൂട്ടത്തോടെ സിഖ് നേതാക്കളുടെ രാജി ഭീഷണി; അറിയാത്ത ഭാവത്തില്‍ പാര്‍ട്ടി

  • By News Desk
Google Oneindia Malayalam News

ദില്ലി: ദില്ലി ബിജെപി വെസ് പ്രസിഡണ്ടായിരുന്ന സര്‍ദാര്‍ കുല്‍വന്ത് സിംഗ് ബാത്തിന്റെ രാജി നിരസിച്ചുകൊണ്ടുള്ള ദില്ലി ബിജെപിയുടെ തീരുമാനത്തിനെതിരെ സിഖ് നേതാക്കള്‍ രംഗത്ത്. ഇദ്ദേത്തിന്റെ രാജി പുനസ്ഥാപിച്ചാല്‍ കൂട്ടത്തോടെ രാജി വെക്കുമെന്ന് സിഖ് നേതാക്കള്‍ ഭീഷണി മുഴക്കി. 2017 ഒകോബര്‍ 25 നായിരുന്നു കുല്‍വാന്ത് സിംഗ് രാജി സമര്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പോരുന്നു.

ഗുരു ഗോബിന്ദ് സിംഗിന്റെ 350 ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനായി ആര്‍എസ്എസിനോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സിഖ് സംഘത്ത് സംഘടിപപിച്ച പരിപാടി ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ബാത്ത് പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നത്. പരിപാടിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്ത് പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 33000 കടന്നു;നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവെന്ന് സൂചനഇന്ത്യയില്‍ കൊറോണ ബാധിതര്‍ 33000 കടന്നു;നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവെന്ന് സൂചന

രാജി അംഗീകരിച്ചിട്ടില്ല

രാജി അംഗീകരിച്ചിട്ടില്ല

സര്‍ദാര്‍ കുല്‍വന്ത് സിംഗ് ബാത്തിന്റെ രാജി ഇതുവരേയും സംസ്ഥാന ബിജെപി അംഗീകരിച്ചിട്ടില്ലായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സിഖ് നേതാക്കള്‍ രംഗത്തെത്തുന്നത്. ദില്ലിയില്‍ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിഖ് നേതാക്കള്‍ മനോജ് തിവാരിയുടെ പ്രസ്താവനയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കൊണ്ട് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സിഖ് നേതാക്കള്‍ രാജി വെക്കുമെന്ന് അറിയിച്ചു.

മോഹന്‍ ഭാഗവതിനെതിരെ

മോഹന്‍ ഭാഗവതിനെതിരെ

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ നീക്കം നടത്തിയ ബാത്തിനെ ഇനിയും സംഘടനയില്‍ എങ്ങനെയാണ് അനുവദിക്കുകയെന്ന് ദില്ലി ബിജെപി സിഖ് സെല്‍ കോര്‍ഡിനേറ്റര്‍ കവാല്‍ജീത് സിംഗ് ധീര്‍ ചോദിച്ചു. 'ഇക്കഴിഞ്ഞ ദിവസം ഞങ്ങള്‍ ദില്ലിയിലെ ഉന്നത നേതാക്കളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വം ബാത്തിന്റെ രാജി സ്വീകരിച്ചില്ലെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച് ഞങ്ങളെല്ലാവരും തിങ്കളാഴ്ച്ച രാജി സമര്‍പ്പിക്കും. ഇതില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ ഞങ്ങള്‍ മനോഹര്‍ തിവാരിക്ക് രണ്ട് ദിവസം അുവദിച്ചുകൈാടുക്കുകയാണ്.' കുവാല്‍ജീത് സിംഗ് ധീര്‍ പറഞ്ഞു.

ബിജെപിയില്‍

ബിജെപിയില്‍

രാജി വെക്കുന്നതിനും ഒന്‍പത് മാസം മുമ്പായിരുന്നു സിംഗ് ബിജെപിയില്‍ ചേരുന്നത്. പിന്നാലെ വൈസ് പ്രസിഡണ്ടായി ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ സിംഗിന് ശിരോമണി അകാലി ദളുമായി അടുത്ത ബന്ധമുണ്ടെന്ന് ദില്ലിയെലെ ബിജെപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ബിജെപിയില്‍ ചേര്‍ന്നിട്ട് പോലും അകാലി ദളുമായി അദ്ദേഹം ബന്ധം തുടര്‍ന്ന് പോരുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

രാജിക്ക് ശേഷം

രാജിക്ക് ശേഷം

കുല്‍വാന്തര്‍ സിംഗ് ബാത്ത് രാജി സമര്‍പ്പിച്ചയുടന്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനോജി തിവാരി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജിക്ക് പിന്നാലെ ഇത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നായിരുന്നു കുല്‍വന്ത് സിംഗിന്റെ പ്രതികരണം. തനിക്ക് ബിജെപിയോടോ അതിലെ നേതാക്കളോടോ പ്രത്യേകം എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം തനിക്ക് ശിരോമണി അകാലി ദളില്‍ ചേരാന്‍ തീരുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്

സിഖ് നേതാക്കള്‍ രാജി ഭീഷണി മുഴക്കിയ സംഭവത്തില്‍ സിംഗിന്റെ പ്രതികരണം ഇപ്രകാരമാണ്. 'ഞാന്‍ രാജി സമര്‍പ്പിച്ച സമയത്ത് തന്നെ അത് അംഗികരിക്കാന്‍ കഴിയില്ലെന്ന് മനോജ് തിവാരി പറഞ്ഞിരുന്നു. പിന്നീട് ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി ടിക്കറ്റില്‍ തന്റെ ഭാര്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.'

 ബിജെപി

ബിജെപി

നിലവില്‍ അദ്ദേഹം ബിജെപിയുടെ കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ദില്ലി ബിജെപി ജനറല്‍ സെക്രട്ടറി രവീന്ദര്‍ ഗുപ്ത രംഗത്തെത്തിയിരുന്നു. സിഖുകാരുടെ പ്രതിഷേധത്തെ തള്ളുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. സിഖ് നേതാക്കളുടെ നീക്കത്തെക്കുറിച്ചൊന്നും പാര്‍ട്ടിക്ക് അറിയില്ല. നിലവില്‍ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുകയെന്ന തീരുമാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
Sikh Leaders Threaten to Quit Delhi BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X