കനാലില്‍ വീണ നായയെ തലപ്പാവഴിച്ച് രക്ഷപ്പെടുത്തുന്ന സിഖുകാരന്‍;വീഡിയോ കാണു
പൊതുവെ സിഖുകാര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന തലപ്പാവ് എപ്പോഴും അഴിക്കാറില്ല. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമാണ് അവര്‍ തലപ്പാവ് അഴിക്കുന്നത്. പഞ്ചാബിലെ ഒരു കനാലിനു സമീപത്തുകൂടെ കാറോടിച്ചു പോവുകയായിരുന്ന 28 കാരനായ സര്‍വണ്‍ സിങ് ആചാരങ്ങളെ മാറ്റിവച്ചാണ് തന്റെ തലപ്പാവൂരി കനാലില്‍ വീണ നായയെ രക്ഷിച്ചത് .

സിങിന്റെ മാനുഷിക പ്രവൃത്തിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ വന്‍ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായയെ ആരും രക്ഷിക്കാന്‍ മുന്നോട്ടു വരുന്നില്ലെന്നു കണ്ട സിങ് കാര്‍ നിര്‍ത്തി തലപ്പാവഴിച്ച് ചരടു രൂപത്തിലാക്കി ഒരറ്റം ആളുകളുടെ കൈയ്യില്‍ കൊടുത്തു കനാല്‍ ഭിത്തിയിലിറങ്ങി നായയെ രക്ഷപ്പെടുത്തുകയായിരുന്നു












Click it and Unblock the Notifications