കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു രക്ഷയില്ല, ഒരാള്‍ക്ക് കൂടി വെടിയേറ്റു!! ആക്രമി പറഞ്ഞത്....

അമേരിക്കയില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സിഖുകാരന്‍

  • By Manu
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയില്‍ രക്ഷയില്ലെന്ന് തെളിയിച്ച് വീണ്ടുമൊരു ദുരന്തം കൂടി. സിഖ് വംശജനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. അജ്ഞാതനായ ആക്രമി ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമി പറഞ്ഞത്

നിന്റെ രാജ്യത്തേക്ക് തിരിച്ചുപോയ്‌ക്കോയെന്ന് ആക്രോശിച്ചാണ് ആക്രമി 39കാരനായ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ വംശജനായ ഇയാള്‍ സ്വന്തം വീടിനു പുറത്തുള്ള വാഹനം പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം

സിഖുകാരനോട് ഇതുവഴിയെത്തിയ ആക്രമി സംസാരിക്കുകയും പിന്നീടത് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാള്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവച്ചത് ആറടി ഉയരമുള്ള ആള്‍

ആറടിയിലേറെ ഉയരമുള്ള വെള്ളക്കാരനാണ് തനിക്കു നേരെ വെടിവച്ചതെന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ പറഞ്ഞു. ആക്രമി മുഖംമൂടി ധരിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. പരിക്ക് ജീവനു ഭീഷണിയുള്ളതല്ലെങ്കിലും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പോലീസ് മേധാവി കെന്‍ തോമസ് വ്യക്തമാക്കി.

അന്വേഷണം ആരംഭിച്ചു

ആക്രമിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സഹായം തേടി എഫ്ബിഐയെയും പോലീസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാമത്തെ സംഭവം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള തുടര്‍ച്ചയായ മൂന്നാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ ശ്രീനിവാസ് കച്ചിബോട്‌ല 51 കാരനായ അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥന്റെ വെടിയേറ്റുമരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലിനെ വീട്ടിനടുത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

English summary
A 39-year-old Sikh man in the US has been injured when an unidentified person shot him outside his home and allegedly shouted "go back to your own country."The Sikh man was working on his vehicle outside his home in the city of Kent in Washington on Friday when he was approached by a stranger, who walked up to the driveway, the Seattle Times reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X