കർഷക പ്രതിഷേധത്തിന് പിന്തുണ: സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു, ദുരവസ്ഥയും അടിച്ചമർത്തലും വേദനിപ്പിച്ചു!!
ഹരിയാണ: കർഷകരുടെ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാണയിലെ കർണാൽ സ്വദേശിയായ സാന്റ് ബാബാ രാം സിംഗാണ് മരിച്ചിട്ടുള്ളത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ വൈകുന്നേരം ദില്ലി-സോണിപട്ട് അതിർത്തിയിലെ കുന്ദ്‌ലിയിലെത്തിയിരുന്നു. കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ സിങ്കു അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
പുരോഹിതന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തെ കർഷരുടെ ദുരവസ്ഥയും അടിച്ചമർത്തലും തന്നെ വേദനിപ്പിച്ചുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ളത്.

അവകാശങ്ങൾക്കായി സ്വയം തെരുവുകളിൽ പോരാടുന്ന കർഷകരുടെ ദുരവസ്ഥയ്ക്ക് സാക്ഷിയായെന്നും അവർക്ക് നീതി ലഭിക്കാത്തത് കാണുമ്പോൾ ദുഖം തോന്നുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ് പീഡിപ്പിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും പാപമാണ്. ആരും കർഷകരുടെ അവകാശത്തിന് വേണ്ടിയോ സർക്കാർ അടിച്ചമർത്തുന്നതിന് എതിരായോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങൾക്ക് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ വരെ തിരിച്ചുനൽകി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി ജീവൻ ബലികഴിക്കുകയാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
പാനിപട്ടിലെ പാർക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് സോണിപട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്യാം ലാൽ പൂനിയയുടെ പ്രതികരണം. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മദേശമായ കർണാലിലേക്ക് കൊണ്ടുപോകുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
"കർനാലിൽ നിന്നുള്ള സന്ത് ബാബ റാം സിംഗ് കുണ്ട് ലി അതിർത്തിയിലെ കർഷകരുടെ അവസ്ഥയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു. ഈ നിമിഷത്തിൽ എന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ട്വിറ്ററിൽ കുറിച്ചു. നിരവധി കർഷകർ ജീവൻ ബലിയർപ്പിച്ചു. മോദി സർക്കാർ ക്രൂരതയുടെ എല്ലാ പരിധികളും മറികടന്നു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications