സിക്കിമിലെ മിന്നൽ പ്രളയം: മരണം 18 ആയി; നൂറിലധികം പേരെ കാണാതായി
സിക്കിം: വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ മേഘവിസ്ഫോടനം ഉണ്ടായതിന് പിന്നാലെ ലാചെൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് കനത്ത നാശ നഷ്ടാണ് സിക്കിമിൽ ഉണ്ടായിരിക്കുന്നത്. മേഘ വിസ്ഫോടനത്തെ തുടർന്ന് 18 പേർ മരിക്കുകയും 102 പേരെ കാണാതാവുകയും ചെയ്തു.
പുലർച്ചെ 1.30 ഓടെ ആണ് സിക്കിമിലെ വെള്ളപ്പൊക്കം ആരംഭിച്ചത്. ടീസ്റ്റ തടത്തിൽ സ്ഥിതി ചെയ്യുന്ന ദിക്ച്ചു, സിങ്തം, രംഗ്‌പോ എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളും നദിയിലെ വെള്ളത്തിന്റെ ഉയർച്ച കാരണം വെള്ളപ്പൊക്കത്തിലാണ്. സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ മൂവായിരത്തിലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും സൈനികൻ ഉൾപ്പെടെ 166 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

സോംഗോ തടാകം, ബാബ മന്ദിർ, നാഥുല തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്കുള്ള പെർമിറ്റ് നൽകുന്നത് നിർത്താൻ മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രളയത്തിൽ സംസ്ഥാനത്ത് 11 പാലങ്ങൾ തകർന്നു, ഇതിൽ മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. നാംചിയിൽ രണ്ട് പാലങ്ങളും ഗാംഗ്‌ടോക്കിൽ ഒരു പാലവുമാണ് തകർന്നത്. നാശനഷ്ടമുണ്ടായ നാല് ജില്ലകളിലായി ജല പൈപ്പ് ലൈനുകളും മലിനജല ലൈനുകളും കച്ചയും കോൺക്രീറ്റും ഉൾപ്പെടെ 277 വീടുകളും നശിച്ചു.
സിക്കിമിലെ വെള്ളപ്പൊക്കത്തിൽ കാണാതായ ഒഡീഷയിൽ നിന്നുള്ള ഒരു സൈനികനെയും മറ്റ് 22 സൈനികരെയും വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ കെന്ദുധിപ ഗ്രാമവാസിയായ സരോജ് കുമാർ ദാസ് സൈനിക ക്യാമ്പിൽ ആയിരുന്നപ്പോൾ പെട്ടെന്നുള്ള മേഘവിസ്ഫോടനം വടക്കൻ സിക്കിമിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി.
" സിക്കിമിലെ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ഒരു സംഭവത്തിൽ ഒഡിയ ജവാൻ സരോജ് കുമാർ ദാസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് കേട്ടതിൽ എനിക്ക് സങ്കടമുണ്ട്. രാജ്യ സേവനത്തിലെ അദ്ദേഹത്തിന്റെ ത്യാഗം എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. മരണമടഞ്ഞ കുടുംബാംഗങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു ," മുഖ്യമന്ത്രി പട്‌നായിക് പറഞ്ഞു.
അതേസമയം, സിക്കിം വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 18 ആയി ഉയർന്നു. കാണാതായവരിൽ 18 പേർ കരസേനാംഗങ്ങൾ ആണ്.












Click it and Unblock the Notifications