Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളടിച്ചു! സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി നൽകാനൊരുങ്ങി ഈ സംസ്ഥാനം..

ഗാങ് ടോക്: പ്രസവാവധി ഒരു വർഷം ലഭിച്ചാൽ എങ്ങനെയിരിക്കും? ആലോചിക്കുമ്പോൾ തന്നെ നിങ്ങൾക്ക് സന്തോഷം തോന്നുന്നില്ലേ. ഇന്ത്യയിലെ ഒരു സംസ്ഥാനം സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഒരു വർഷം പ്രസവാവധി നൽകാൻ തയ്യാറാവുകയാണ്.

സിക്കിം സര്‍ക്കാറാണ് പ്രസവാവധി ഒരു വര്‍ഷം ആക്കാന്‍ ഒരുങ്ങുന്നത്. സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ് വ്യക്തമാക്കി. സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് ( എസ് എസ് എസ് സി എസ് ഒ എ) വാർഷിക പൊതുയോഗത്തിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

pregnant nn3

ഇതിന് വേണ്ടി സർവീസ് ചട്ടം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ കുട്ടികളെയും കുടംബത്തേയും നല്ല ശ്രദ്ധ കൊടുത്ത് പരിപാലിക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് അനുസരിച്ച് ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോട് കൂടിയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്.

സിക്കിമിലാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്ക് ഉള്ളത്. 6.32 ലക്ഷമാണ്. സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണ് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിക്കിമിന്റെയും ജനങ്ങളുടേയും വികസനത്തിന് വേണ്ടി ഉദ്യോഗസ്ഥർ കാര്യമായ സംഭാവന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ കാര്യക്ഷമാക്കുന്നതിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ഇത് പ്രൊമോഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമായെന്നും അദ്ദേഹം സൂചിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+