കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോള്‍ ഫലം; ജയലളിതയുടെ വസതിയില്‍ മൗനം

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തിരക്കൊഴിഞ്ഞ നേരമില്ലാത്ത ജയലളിതയുടെ വസതിയില്‍ ചൊവ്വാഴ്ച മൂടിക്കെട്ടിയ മൗനം. ആരും പരസ്പരം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. സന്ദര്‍ശകരുടെ എണ്ണത്തിലും ഗണ്യമായ കുറവ്. മുഖ്യമന്ത്രി ജയലളിതയോട് സംസാരിക്കാന്‍ പോലും ഭയന്നാണ് പോയസ് ഗാര്‍ഡന്‍ വസതിയിലെ അനുയായികള്‍ കഴിയുന്നത്.

ജയം ഉറപ്പിച്ച് പുതിയ ഭരണത്തുടര്‍ച്ചയിലെ മന്ത്രിമാരെവരെ തീരുമാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയുള്ള എക്‌സിറ്റ് പോളിന്റെ വരവ്. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ജയലളിതയുടെ തോല്‍വിയാണ് പ്രവചിച്ചത് എന്നത് എഐഎഡിഎംകെ നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ജയലളിതയ്ക്കുമുന്നില്‍ മുട്ടുവിറയ്ക്കുന്ന നേതാക്കള്‍ ഇത്തരമൊരു വാര്‍ത്തകൂടി കേട്ടതോടെ അവരോട് സംസാരിക്കാന്‍ പോലും ഭയന്നിരിക്കുകയാണെന്ന പോയസ് ഗാര്‍ഡനിടെ ചിലര്‍ പറയുന്നു.

jayalalitha

ഏതാണ്ട് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ജയലളിത ലൈവായി കണ്ടിരുന്നു. ഇതെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനങ്ങളും ടെലിവിഷനില്‍ കണ്ടശേഷമാണ് അവര്‍ ഉറങ്ങാന്‍ കിടന്നത്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ മുഖ്യമന്ത്രി അതീവ ദു:ഖിതയാണെന്ന് അടുത്ത അനുയായികള്‍ വ്യക്തമാക്കി.

ഭരണം നഷ്ടപ്പെടുകയെന്നത് ചിന്തയില്‍പോലും ഉണ്ടായിരുന്നില്ലെന്നാണ് നേതാക്കളും പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളാന്‍ അവര്‍ തയ്യാറാകുന്നില്ല. അത് ഫലിച്ചേക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിഷയത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസാരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ 139 സീറ്റുകള്‍ നേടി എഐഎഡിഎംകെ അധികാരത്തില്‍ തുടരുമെന്ന് പറയുന്നത് മാത്രമാണ് നേതാക്കള്‍ക്ക് ആശ്വാസമായിട്ടുള്ളത്.

English summary
Silence at Jaya's House as Exit Polls Predict AIADMK Loss in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X