ഇന്ധന വില വർധനയ്ക്കെതിരെ മിണ്ടയില്ല; ബച്ചന്റേയും അക്ഷയ്കുമാറിന്റേയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്
ദില്ലി; പെട്രോൾ, ഡീസൽ വില വർധനവിനെ കുറിച്ച് മൗനം പുലർത്തുന്നതിൽ പ്രതിഷേധിച്ച് ബോളിവുഡ് നടൻമാരായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമകളുടെ ചിത്രീകരണം തടയുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന വിലവർധനവിനെതിരെ സംസാരിച്ച താരങ്ങൾ ഇപ്പോൾ പ്രതികരിക്കാൻ തയ്യാറാവാത്തതിലാണ് കോൺഗ്രസിന്റെ പ്രതിഷേധം.

കേന്ദ്രത്തിൽ മൻമോഹൻ സിംഗ് സർക്കാർ ഉണ്ടായിരുന്നപ്പോൾ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവർ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില 25-30 രൂപ വരെ വർദ്ധിച്ചതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇന്ന് നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ഇക്കാലത്ത് അവര്‍ പ്രതികരിക്കാൻ തയ്യാറാവുന്നില്ല, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോൾ പറഞ്ഞു.
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
അതേസമയം നടൻമാർക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. എന്തുകുറ്റമാണ് നടൻമാൻ ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അമിതാഭ് ബച്ചനും അക്ഷയ് കുമാറും കഴിവുള്ളവരും ആദരണീയരുമായ വ്യക്തിത്വങ്ങളാണ്. ഇപ്പോൾ, അവരുടെ സിനിമകളുടെ ഷൂട്ടിംഗിനോ റിലീസിനോ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഈ ബോളിവുഡ് താരങ്ങൾ ചെയ്ത കുറ്റകൃത്യമെന്താണെന്ന് ബിജെപി നേതാവ് രാം കദം ചോദിച്ചു. രാജ്യത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്നത് കുറ്റകരമാണോ?വിദേശത്തിരുന്ന് ചിലർ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെ്, അതിനെ പിന്തുണയ്ക്കുന്ന നടപടിയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും രാം കദം കുറ്റപ്പെടുത്തി.
ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications