കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയലക്ഷ്മിയിൽ നിന്നും സില്‍ക്കിലേക്ക്, സിനിമയെ വെല്ലുന്ന ട്വിസ്റ്റുള്ള ജീവിതം; ഓര്‍മ്മയില്‍ സിൽക്ക് സ്മിത

Google Oneindia Malayalam News

നടി സില്‍ക്ക് സ്മിത ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കാുമായിരുന്നു . മരിച്ചിട്ട് കാല്‍ നൂറ്റാണ്ട് തികയുമ്പോഴും ഇന്ത്യന്‍ സിനിമ ലോകത്ത് സില്‍ക്ക് എവിടെയ ഒളിഞ്ഞിരിപ്പുണ്ട്. ആന്ധ്രാപ്രദേശിലെ കല്ലേരി തടാക കരയില്‍ നിന്നും സിനിമയെന്ന സ്വപ്‌നം തേടിയെത്തിയ സില്‍ക്ക് ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തി.

സ്‌ക്രീനില്‍ ഇപ്പോഴും ചിരിച്ചും കൊഞ്ചിയും നില്‍ക്കുന്ന സില്‍ക്കിന് 60 തികഞ്ഞെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കാന്‍ മടിയായിരിക്കും. മരിച്ചവര്‍ക്ക് പ്രായമാകാത്തത് പോലെ സില്‍ക്ക് ഇപ്പോഴും സ്‌ക്രീനില്‍ നിറ യവ്വനം തുളുമ്പി നില്‍ക്കുകയാണ്. .

 യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും യോഗി ആദിത്യനാഥുമായി നടൻ അക്ഷയ് കുമാറിന്റെ കൂടിക്കാഴ്ച; ചർച്ചയായത് 'രാമസേതു'.. കൂടുതൽ പേരെ കാണും

സ്മിതയാക്കിയതിന് പിന്നില്‍ മലയാളി

സ്മിതയാക്കിയതിന് പിന്നില്‍ മലയാളി

വിജയലക്ഷമിയെന്ന ഒരു നടിയായി മാത്രം ഒതുങ്ങേണ്ടിയിരുന്ന പെണ്‍കുട്ടിയെ സ്മിതയാക്കിയതിന് പിന്നില്‍ ഒരു മലയാളിയാണ്. ഇണയെ തേടിയെന്ന ചിത്രത്തിന് വേണ്ടി ഒരു സെക്‌സി ലുക്കുള്ള നടിയെ തിരഞ്ഞ് നടന്ന ആന്റണി ഈസ്റ്റ്മാന്‍ എത്തിച്ചേര്‍ന്നത് വിജയലക്ഷമിയില്‍ ആയിരുന്നു.

ചാരായ വില്‍പ്പനക്കാരി

ചാരായ വില്‍പ്പനക്കാരി

വണ്ടിചക്രമെന്ന തമിഴ് സിനിമയ്ക്ക് വേണ്ടി സംവിധായന്‍ വിനു ചക്രവര്‍ത്തിയുടെ അന്വേഷണവും അവസാനം എത്തിച്ചേര്‍ന്നത് സ്മിതയിലേക്കായിരുന്നു. സില്‍ക്കെന്ന ചാരായ വില്‍പ്പനക്കാരിയായി താരം ചിത്രത്തില്‍ തകര്‍ന്നാടി. പിന്നീട് തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആ പേര് കൂടെ കൂടി. ആരെയും ആകൃഷ്ടനാക്കുന്ന ആ കണ്ണുകള്‍ തന്നെയാണ് സില്‍ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍

പിന്നീടങ്ങോട്ട് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു സില്‍ക്കിന്റെ ജീവിതത്തില്‍ സംഭവിച്ചത്. നാല് വര്‍ഷം കൊണ്ട് 200ല്‍ അധികം സിനിമകളില്‍ സില്‍ക്ക് തിളങ്ങി നിന്നു. അന്ന് സിനിമയില്‍ നായകന്‍ സൂപ്പര്‍ സ്റ്റാറുകളായ രജനിയോ, കമലോ, മോഹന്‍ലാലോ, മമ്മൂട്ടിയോ ആരായിരുന്നാലും സില്‍ക്കിന്റെ അഴകില്ലാതെ ചിത്രം പുറത്തിറങ്ങില്ലെന്നായി.

കഥകളും അപവാധങ്ങളും

കഥകളും അപവാധങ്ങളും

വിജയത്തിന്റെ കൊടുമുടികള്‍ സില്‍ക്കിനെ തേടിയെത്തുമ്പോഴും വിവാദങ്ങളും അപവാദങ്ങളും താരത്തിന് ചുറ്റും പരന്നു. ശിവാജി ഗണേഷന്റെ മുന്നില്‍ കാല് കയറ്റി ഇരുന്നതോടെ അഹങ്കാരിയാണെന്ന വിളിപ്പേരും താരത്തെ തേടിയെത്തി. സിനിമലോകത്തെ മയക്കി വിലസുമ്പോഴും സാധാരണ വീട്ടമ്മയായി കഴിയണമെന്ന് സില്‍ക്ക് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഒരു കയറില്‍ എല്ലാം അവസാനിച്ചു

ഒരു കയറില്‍ എല്ലാം അവസാനിച്ചു

1996 സെപ്റ്റംബര്‍ 23നാണ് സില്‍ക്ക് ലോകത്തോട് വിട പറഞ്ഞത്. വടപളനിയിലെ വാടക വീട്ടില്‍ ഒരു മുഴം കയറില്‍ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും സില്‍ക്കും ഇപ്പോഴും ഇന്ത്യന്‍ സിനിമ ലോകത്തിന്റെ അധൃശ്യ സാന്നിദ്ധ്യമായി തുടരുകയാണ്.

ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ, പണി പാലും വെള്ളത്തില്‍ കിട്ടും; ജാഗ്രതൈ..!ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ, പണി പാലും വെള്ളത്തില്‍ കിട്ടും; ജാഗ്രതൈ..!

അടുത്ത മുഖ്യമന്ത്രി ആരാകും: ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ? പ്രഖ്യാപനവുമായി ഡിസിസി പ്രസിഡന്റ്അടുത്ത മുഖ്യമന്ത്രി ആരാകും: ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ? പ്രഖ്യാപനവുമായി ഡിസിസി പ്രസിഡന്റ്

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

ശബരിമല ഓണ്‍ലൈന്‍ ബുക്കിങ്ങ് എങ്ങനെ; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ശ്രദ്ധേക്കേണ്ട കാര്യങ്ങള്‍ശബരിമല ഓണ്‍ലൈന്‍ ബുക്കിങ്ങ് എങ്ങനെ; വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ശ്രദ്ധേക്കേണ്ട കാര്യങ്ങള്‍

Recommended Video

cmsvideo
അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

English summary
Silk Smitha Birth Anniversary: Here are some things to know about Silk Smitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X