സിൽക്യാര രക്ഷാദൗത്യം: 'തൊഴിലാളികള്‍ പൂർണ്ണ സുരക്ഷിതർ, ഹൊറിസോണല്‍ ഡ്രില്ലിംഗിനായി ശ്രമം'
ഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. അഞ്ച് തരത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തുരങ്കത്തിന് മുകളില്‍ നിന്ന് തുരന്ന് തൊഴിലാളികള്‍ക്ക് പുറത്ത് കടക്കാനുള്ള മാർഗ്ഗം സൃഷ്ടിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനായി തുരങ്കത്തിന് മുകളിലെ പ്രത്യേക ഭാഗത്തായി മരങ്ങള്‍ അടക്കം ഇന്ന് പകലോടെ തന്നെ മുറിച്ച് നീക്കി.
ഹൊറിസോണല്‍ ഡ്രില്ലിംഗിലാണ് ഇപ്പോള്‍ രക്ഷ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് എൻഡിഎംഎ (നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി) അംഗം ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അത് ഹസ്‌നൈൻ വ്യക്തമാക്കുന്നത്. എന്നാല്‍ രക്ഷാപ്രവത്തത്തിന് കൃത്യമായ സമയക്രമം നിശ്ചയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇത് എളുപ്പമുള്ള ഒരു വെല്ലുവിളിയല്ല, അതിനാൽ ഞങ്ങൾ എല്ലാ സാധ്യതകളും തേടുകയാണ്. എല്ലാ ടീമുകളും അതിൽ പൂർണ്ണമായി ശ്രദ്ധകേന്ദ്രീകരിക്കും എന്നതാണ് എനിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു ഉറപ്പ്. ഇതിന് സമയപരിധി സ്ഥാപിക്കാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേണ്ടി എടുക്കുന്ന കാലതാമസം നവംബർ 12 ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങിയ ആളുകൾക്ക് അപകടമുണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ആവശ്യത്തിന് വെള്ളവും ഓക്‌സിജനും ഉള്ളിലുണ്ട്. തൊഴിലാളികള്‍ക്കായി വൈദ്യുതിയും റേഷനും ലഭ്യമാക്കിയിട്ടുണ്ട്. അകത്ത് വിശാലമായ സ്ഥലമുണ്ട്. ഏകദേശം 2 കിലോമീറ്ററോണം. പൈപ്പിലൂടെ ഭക്ഷണ സാധനങ്ങള്‍ എയർ കംപ്രഷൻ വഴിയാണ് തുരങ്കത്തിന് അകത്തേക്ക് എത്തിക്കുന്നത്. ആവശ്യമായ മരുന്നുകളും എത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ വൈകാരിക ക്ഷേമം ഉറപ്പാക്കാൻ, ഏതാനും തൊഴിലാളികളുടെ കുടുംബങ്ങളെയും പ്രദേശത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും സയ്യിദ് അത് ഹസ്‌നൈൻ പറഞ്ഞു.
"കുടുംബങ്ങളെ ബിൽറ്റ്-അപ്പ് ഏരിയയിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്നു. ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ, അവർക്ക് തൊഴിലാളികളുമായി സംസാരിക്കാൻ പോലും കഴിഞ്ഞു ... കുടുംബങ്ങൾ അവരോട് എത്രത്തോളം സംസാരിക്കുന്നുവോ അത്രയും നല്ല മനോവീര്യം ഉണ്ടാകും," അദ്ദേഹം കൂട്ടിച്ചേർത്തു. രാപ്പകൽ ഭേദമന്യേ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനായി അന്താരാഷ്ട്ര തുരങ്ക വിദഗ്ദരുടെ സേവനം ഉൾപ്പടെ തേടിയുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും ഒടുവിൽ സ്ഥാപിച്ച ആറിഞ്ച് പൈപ്പ് വഴി കഞ്ഞി, സോയാബീൻ കിച്ചടി, ഓറഞ്ച് ജ്യൂസ് ഉൾപ്പടെയുള്ള ഭക്ഷണങ്ങൾ ഇന്നലെ മുതൽ തുരങ്കത്തിന് അകത്തേക്ക് എത്തക്കുന്നുണ്ട്. ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിലെ 4.5 കിലോമീറ്റർ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്നാണ് തൊഴിലാളികല്‍ അകത്ത് കുടുങ്ങിയത്. ഉത്തരകാശിയിലെ സിൽക്യാറയെയും ദണ്ഡൽഗാവിനെയും ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്ന തുരങ്കം ചാർ ധാം പദ്ധതിയുടെ ഭാഗമാണ്. അതേസമയം, പൈപ്പ് വഴി കടത്തിവിട്ട ക്യാമറ പകർത്തിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications