തുരങ്കത്തില്‍ കുടുങ്ങിയവരെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും, ആംബുലന്‍സുകള്‍ സജ്ജം
ന്യൂഡല്‍ഹി: ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം അവസാന ഘട്ടത്തില്‍. ഇന്ന് രാത്രിയോടെ ഇവരെ പുറത്തെത്തിക്കുമെന്നാണ് പ്രതീക്ഷ. ആംബുലന്‍സുകള്‍ അടക്കം ഇവിടെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ധര്‍ കുടുങ്ങി കിടക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ട്. ഭയത്താല്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്നാണ് ഇവര്‍ പരിശോധിക്കുക.
ഇനി എട്ട് മീറ്ററോളം ഡ്രില്ലിംഗ് മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. തുരങ്കത്തിനുള്ളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ഒരു വഴിയുണ്ടാക്കി അതില്‍ പൈപ്പുകള്‍ സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്നത്. അതേസമയം എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ തൊഴിലാളികളെ സ്‌ട്രെച്ചറുകളില്‍ പുറത്തെത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.

ഈ സ്‌ട്രെച്ചറുകള്‍ കയറില്‍ കെട്ടി മുകളിലേക്ക് വലിച്ച് കൊണ്ടുപോവുകയാണ് ചെയ്യുകയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വീലുകള്‍ ഉള്ള സ്‌ട്രെച്ചറുകളാണ് ഉപയോഗിക്കുക. ഈ പൈപ്പിലൂടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനാണ് ശ്രമം. തുടര്‍ന്ന് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇവരെ സ്‌ട്രെച്ചര്‍ വഴി തുരങ്കത്തിന് പുറത്തേക്ക് എത്തിക്കുമെന്ന് എന്‍ഡിആര്‍എഫ് ജനറല്‍ അതുല്‍ കാര്‍വാല്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വികെ സിംഗ് സില്‍ക്ക്യാര തുരങ്കത്തില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്.
റിഷികേഷ് എയിംസ് ആശുപത്രിയില്‍ ഈ തൊഴിലാളികള്‍ക്കായി ഐസിയു കിടക്കകള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. രക്ഷപ്പെടുത്തിയ ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഡല്‍ഹിയില്‍ നിന്ന് ഏഴ് പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്. ദൗത്യത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ഇവര്‍ സഹായിക്കും.
അമേരിക്കന്‍ ഡ്രില്ലിംഗ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇവ ടൂായതിനാല്‍ ഒന്ന് തണുപ്പിക്കാനായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അത് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയതായി അതുല്‍ കാര്‍വാല്‍ പറഞ്ഞു. അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധനായ അര്‍നോള്‍ഡ് ഡിക്‌സ് ടണല്‍ സൈറ്റില്‍ ഇന്ന് രാവിലെ എത്തിയിട്ടുണ്ട്.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ഉത്തരകാശിയില്‍ സ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം അദ്ദേഹം വിലയിരുത്തും. വിദഗ്ധരുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്‍ഡിഎംഎ ഉദ്യോഗസ്ഥനായ ലെഫ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈന്‍ പറയുന്നത് വലിയ റിസ്‌ക് ഈ രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്നാണ്.
രക്ഷാപ്രവര്‍ത്തകരും, അതുപോലെ തൊഴിലാളികളും ഒരുപോലെ ഭീഷണി നേരിടുന്നുണ്ട്. അടുത്ത് രണ്ട് മണിക്കൂറില്‍ കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാകുമെന്ന് പറയുന്നതും പ്രതീക്ഷിക്കുന്നതും നല്ലതല്ല. രണ്ട് പേരുടെയും സുരക്ഷ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ രക്ഷാപ്രവര്‍ത്തനം നാളേക്ക് നീളാമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications